![നിറഭേദങ്ങള്‍ [22]](http://media.assettype.com/sathyadeepam%2F2025-03-20%2Fkhi9y19g%2Fnirabhedangal-22.jpg?w=480&auto=format%2Ccompress&fit=max)
നോവലിസ്റ്റ്:
ബേബി ടി കുര്യന്‍
ചിത്രീകരണം : ബൈജു
അധ്യായം : 22
അറിവുകള്‍... തിരിച്ചറിവുകള്‍...
ഒട്ടും പ്രതീക്ഷിക്കാതെ യാണ് ജീവിതചിത്രങ്ങളെ മാറ്റി വരയ്ക്കുന്ന ചില സംഭവവികാസങ്ങള്‍ രൂപം കൊള്ളുന്നത്.
ലിന്‍ഡയ്ക്ക് ഒരു വിവാഹാലോചന.
കോളേജിലെ അവളുടെ പ്രൊഫസറുടെ ബാങ്ക് ഓഫീസറായ മകനുവേണ്ടി. അദ്ദേഹം തന്നെയാണ് നേരിട്ടു കണ്ട് ലിന്‍ഡയെ സ്വന്തം മരുമകളാക്കാനുള്ള താല്‍പര്യം അറിയിച്ചത്.
എന്തുകൊണ്ടും മികച്ചൊരാലോചന.
എങ്കിലും കേട്ടപ്പോള്‍ ആകെയൊരു പരിഭ്രമവും സങ്കോചവും.
ലിന്‍ഡ എം ഏ കോഴ്‌സ് പൂര്‍ത്തിയാക്കു വാന്‍ ഇനി ഏതാനും മാസങ്ങള്‍ വേണം. പഠനം പൂര്‍ത്തിയായശേഷം സമീപഭാവിയില്‍ മാത്രം പ്രതീക്ഷ വച്ചിരുന്ന ഒരു സ്വപ്നമായിരുന്നു അവളുടെ വിവാഹം. പക്ഷെ, ആ സ്വപ്നം യാഥാര്‍ഥ്യമാകുവാന്‍ തയ്യാറെടുത്ത്, ഇതാ മുന്നിലെത്തിയിരിക്കുന്നു. തികച്ചും അപ്രതീക്ഷിത മായി.
ഈയൊരാവശ്യത്തി നായി ഒരു കരുതലുകളു മില്ല. ആ ഒരു സാഹചര്യ ത്തില്‍ എങ്ങനെ ഈ ആലോചനയുമായി മുന്നോട്ടു പോകാനാവും?
എന്താണ് ലിന്‍ഡയുടെ മനോഭാവം? ആദ്യം അതറിയണം.
അത് അനുകൂലമെന്ന് ലില്ലിക്കുട്ടി ചോദിച്ചറിഞ്ഞു.
''ഇനീപ്പോ കൂടുതലൊ ന്നും ചിന്തിച്ചിട്ട് കാര്യമില്ല. നമുക്കീ ആലോചനയു മായി മുന്നോട്ടു പോവുക തന്നെ. ബാക്കിയെല്ലാം വരുന്നേടത്തുവച്ച് കാണാം. അല്ലാതെന്താ?''
ലില്ലിക്കുട്ടിയുടെ വാക്കു കള്‍ക്കും ഉള്ളില്‍ രൂപം കൊണ്ട സന്ദിഗ്ദ്ധാവസ്ഥ ദുരീകരിക്കാനാവുന്നില്ല.
എന്തുകൊണ്ടാണ് ലിന്‍ഡയുടെ വിവാഹ മെന്ന ഉത്തരവാദിത്വം മുന്‍ കൂട്ടി കണ്ട് ഒരു സാമ്പ ത്തിക കരുതല്‍ സ്വരൂപിച്ചു വയ്ക്കാന്‍ സാധിക്കാതെ വന്നത്? നാളുകളായി വിട്ടുമാറാതെ നിന്നിരുന്ന പണത്തിന്റെ ഞെരുക്കം അതിനനുവദിച്ചില്ലെന്ന താണ് വസ്തുത. എങ്കിലും ആശ്വാസം നല്കുന്നൊരു കാര്യം സംഭവിച്ചിരുന്നു. ലിജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബാംഗ്ലൂ രില്‍ ഒരു ഐ ടി കമ്പനി യില്‍ ഉദ്യോസ്ഥനായി ക്കഴിഞ്ഞിരുന്നു.
വിവാഹാലോചനയു മായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ക്ക് തുടക്ക മായി. 'പെണ്ണുകാണ'ലി നായി സാറും മകനും വീട്ടില്‍ വന്നു. കൂടെ അമ്മയും വിവാഹിതയായ സഹോദരിയും ഭര്‍ത്താവും. തുടര്‍ന്ന് ലിജു, ലില്ലിക്കുട്ടി, അവളുടെ മുതിര്‍ന്ന സഹോദരന്‍ എന്നിവരെക്കൂട്ടി ഞങ്ങള്‍ 'ചെറുക്കന്‍ വീടും' സന്ദര്‍ശിച്ചു.
എല്ലാ മുഖങ്ങളിലും തൃപ്തി, സന്തോഷം.
പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്കുശേഷം വിവാഹം. ഇരുവീട്ടുകാരും ധാരണയിലെത്തി.
മനസ്സില്‍ ആശങ്കകള്‍ പെരുകുകയാണ്. ലിന്‍ഡ യുടെ വിവാഹമെന്ന സന്തോഷത്തിനുമേല്‍ വിവാഹച്ചിലവുകളുടെ നെടുങ്കന്‍ പട്ടികയുയര്‍ ത്തുന്ന ഭീഷണി!
ഭേദപ്പെട്ട വിധം ആഭരണങ്ങള്‍ വാങ്ങണം. വീട് മൊത്തത്തില്‍ പെയിന്റടിച്ച് നവീകരിക്ക ണം. പിന്നെ... വസ്ത്ര ങ്ങള്‍, ഓഡിറ്റോറിയം ബുക്കിംഗ്, ഭക്ഷണക്രമീ കരണങ്ങള്‍, സല്‍ക്കാര ങ്ങള്‍, ...ആലോചിക്കു തോറും തലപെരുക്കുന്നു.
കൂടുതലൊന്നും ചിന്തിക്കാനില്ല. വീടിരി ക്കുന്ന സ്ഥലത്തിനു പുറമേ ശേഷിക്കുന്ന ഭൂസ്വത്തായ ഒന്നരയേക്കര്‍ തെങ്ങും തോപ്പ് കുറേഭാഗം വില്‍ക്കുക.
ആ നിര്‍ദേശം ലില്ലി ക്കുട്ടിയും അംഗീകരിച്ചു. പക്ഷെ, ലിജുവിന്റെ ചുണ്ടില്‍ ഗൗരവവും പരിഹാസവും സമാസമം ചേര്‍ത്തൊരു ചെറുചിരി.
''അതൊന്നും അത്ര പ്രാക്ടിക്കലല്ല പപ്പാ. ഈ സ്ഥലം വില്‍പനേന്നൊ ക്കെപ്പറയണത് പെട്ടെന്ന് നടത്താവുന്ന കാര്യമാ ണോ? വാങ്ങാന്‍ പാര്‍ട്ടിയെ കണ്ടുപിടിക്കണം. വില പറഞ്ഞ് ധാരണയിലെ ത്തണം. പിന്നെ ഡോക്കു മെന്റേഷന് മിനിമം ഒരു നാല് അല്ലെ ആറ് മാസം പിരീഡ് കൊടുക്കണം. ഇതൊക്കെ ശരിയായി വരണതുവരെ കല്യാണം നീട്ടിവയ്ക്കാന്‍ പറ്റ്യോ?''
ലിജു പറയുന്നതില്‍ കാര്യമുണ്ട്. പുതുതലമുറ പല കാര്യങ്ങളിലും നമ്മളേക്കാള്‍ പ്രായോഗിക ബുദ്ധിയും യാഥാര്‍ഥ്യ ബോധവുമുള്ളവരാണ്. പക്ഷെ... പകരം മറ്റെന്ത്?
''പ്രൊപ്പര്‍ട്ടി വേണേ ബാങ്കില്‍ പ്ലഡ്ജ് ചെയ്ത് ലോണ്‍ വാങ്ങാം. പക്ഷെ, നമ്മളുദ്ദേശിക്കുന്ന എമൗണ്ടൊന്നും കിട്ടില്ല. ഏതായാലും കാശിന്റെ കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും സൊലൂഷന്‍ കണ്ടോളാം. പപ്പാ അതോര്‍ത്ത് വെഷമി ക്കേണ്ട.''
ലിജുവിന്റെ വാക്കുകള്‍ ഏറെ ആശ്വാസകരമായി.
ഒരവസ്സരത്തില്‍ കുടും ബസദസ്സിലെ വര്‍ത്തമാനം പറച്ചിലിനിടയിലേക്ക് 'ചാക്കോച്ചന്‍' ഒരു വിഷയ മായി രംഗപ്രവേശനം ചെയ്തു. നാലു പെണ്‍ മക്കളെ വിവാഹം കഴിപ്പി ക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിന്റെ വിവിധ ഘട്ടങ്ങളെ ചാക്കോച്ചന്‍ അതിജീവിച്ച ഓര്‍മ്മകള്‍ ലില്ലിക്കുട്ടി അയവിറക്കി.
''ഹോ എന്നാലുമാ ചാക്കോച്ചനെ സമ്മതിക്ക ണം. നാലെണ്ണത്തിനെ യല്ലേ വണ്‍ ബൈ വണ്ണാ യിട്ട് കെട്ടിച്ചുവിട്ടത്. അതും കൈയ്യിലൊന്നൂ ല്ലാതെ. ഇവടാകെ ഒരുത്തിമാത്രം. എന്നിട്ടും നമ്മള് വിഷമിക്കണ്.''
നാളുകള്‍ കൂടിയാണ് 'ചാക്കോച്ചന്‍' സംസാര വിഷയമാകുന്നത്. മുമ്പെല്ലാം അയാളെക്കുറി ച്ചെന്തു പറയുമ്പോളും എല്ലാം ഒരു തമാശപോലാ യിരുന്നു. എന്നാല്‍ അന്ന് ലില്ലിക്കുട്ടിയുടെ വാക്കു കള്‍ അല്പമായി പ്രകോപി പ്പിച്ചു. സ്വന്തം കാര്യ പ്രാപ്തിക്കും ഉത്തരവാദി ത്വബോധത്തിനും ഒരു 'കുത്ത്' കിട്ടിയപോലൊരു തോന്നല്‍.
''എന്നാപ്പിന്നെ അയാളെപ്പോലെ ഞാനും നാട്ടുകാരെപ്പറ്റിക്കാനി റങ്ങാം. ഇവിടാകെ തല പുകഞ്ഞിരിക്കുമ്പോഴാ ചാക്കോച്ചന്റെ ഗുണം വര്‍ണ്ണിക്കല്‍.''
സ്വരത്തിനു വന്ന വ്യതി യാനം ശ്രദ്ധിച്ച ലില്ലിക്കുട്ടി തന്ത്രപൂര്‍വം വിഷയംമാറ്റി.
എങ്കിലും ആ വാക്കു കളിലടങ്ങിയ അന്തസത്ത ഉള്ളില്‍ കനലു കെടാതെ നിന്നു.
വാസ്തവത്തില്‍ ആരാ യിരുന്നു ചാക്കോച്ചന്‍? ചില്ലറ മണ്ടത്തരങ്ങളും തമാശകളുമായി നടന്ന കേവലമൊരു ശുദ്ധാത്മാവ്. ആ ഒരവസ്ഥയില്‍ നിന്നും സൂത്രശാലിയായ ഒരു കബളിപ്പിക്കല്‍കാരനിലേ ക്കുള്ള വ്യതിയാനം! എങ്ങനെ സംഭവിച്ചു അത്?
നാട്ടുകാര്‍ ചാര്‍ത്തി ക്കൊടുത്ത 'എലിവെഷ' മെന്ന ഇരട്ടപ്പേര്! ഒരു തട്ടിപ്പുകാരനെന്ന ചീത്തപ്പേര്?
വെറുമൊരു 'പാവ ത്തി'ന്റെ മേല്‍ ഈ വിശേഷണങ്ങളെല്ലാം എങ്ങനെ വന്നു വീണു?
സത്യത്തില്‍ അതെല്ലാം ആ മനുഷ്യന്റെ അതി ജീവനത്തിന്റെ പോരാട്ട വഴികളില്‍ പടര്‍ന്ന നോവിന്റെ കണ്ണീര്‍നനവു ള്ള ബാക്കി പത്രങ്ങളായി രുന്നില്ലേ?
സ്വന്തം കുടുംബം പുലര്‍ത്താന്‍, മക്കള്‍ക്കു വേണ്ടി, അവരുടെ ഭാവി ജീവിതത്തിനുവേണ്ടി...
ഗൃഹനാഥനെന്നും പിതാവെന്നുമുള്ള വലിയ ഉത്തരവാദിത്വമേല്‍പിച്ച അതിദുഷ്‌ക്കരഭാരം പേറി, ഇല്ലായ്മയുടെ നീര്‍ച്ചുഴി യില്‍പ്പെട്ട്, രക്ഷതേടി ചെയ്തുപോയ, അല്ല, ചെയ്യാന്‍ നിര്‍ബന്ധി തനായ ഒരു സാധുമനു ഷ്യന്റെ ചില പ്രവര്‍ത്തി ദോഷങ്ങള്‍! അതിന്റെ യെല്ലാം അനിവാര്യമായ പരിണിതഫലമെന്നോണം ഏല്‍ക്കേണ്ടി വന്ന അപ ഖ്യാതികള്‍, പരിഹാസ ങ്ങള്‍, അപമാനങ്ങള്‍...
എല്ലാ പരിഹാസങ്ങളും അപമാനങ്ങളും ഏറ്റെടുത്തു. ആരോടും പരാതിയില്ലാതെ.
വാസ്തവത്തില്‍ അതൊരു ത്യാഗമായിരു ന്നില്ലേ? മക്കള്‍ക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഒരു സ്വയം ബലി നല്‍കല്‍?
എന്തൊക്കെയാണ് ആ ബലിത്തീയില്‍ ദഹിക്കാന്‍ വിട്ടുകൊടുക്കേണ്ടി വന്നത്? സ്വന്തബന്ധങ്ങള്‍, സൗഹൃദങ്ങള്‍, വ്യക്തിത്വം, അഭിമാനം...
ഏറ്റവം വലിയ ബലി എന്തായിരുന്നു?
സംശയമില്ല, അങ്ങേയറ്റം ആത്മബന്ധവും കടപ്പാടും പുലര്‍ത്തിയിരുന്ന 'മാത്തൂട്ടിച്ചന്റെ' കുടുംബവുമായുള്ള ഇഴയടുപ്പം പൊട്ടിച്ചെറിയേണ്ടി വന്നതുതന്നെ.
ചാക്കോച്ചനെക്കുറിച്ചുള്ള ധാരണകള്‍ക്കും വിലയിരു ത്തലുകള്‍ക്കും പല തിരു ത്തലുകളും വന്നുഭവി ക്കുന്നു. പുതിയ തിരിച്ചറി വുകള്‍ ലഭിക്കുന്നു.
പലരേയും സമര്‍ഥമായി കബളിപ്പിച്ച എലിവെഷ മെന്ന തട്ടിപ്പുകാരനായിട്ടല്ല, കുടുംബത്തിനായി സ്വന്തം ആത്മാംശം വരെ നഷ്ട പ്പെടുത്തേണ്ടി വന്ന ഒരു ത്യാഗിയായിട്ടേ ചാക്കോ ച്ചനിനി സ്മരണപഥ ങ്ങളില്‍ തെളിയൂ...
ലിന്‍ഡയുടെ പരീക്ഷ കഴിഞ്ഞു. വിവാഹനിശ്ചയ വും പരീക്ഷാഫലം വന്നശേഷം വിവാഹം. രണ്ടുമാസത്തെ കാലയളവ്.
വിവാഹച്ചിലവുകള്‍ ഏകദേശം കണക്കൂകൂട്ടി കമ്പനി ഉദ്യോഗസ്ഥനെന്ന നിലയില്‍ ലിജു ഒരു ലോണ്‍ തരപ്പെടുത്തി. സാമ്പത്തിക പ്രശ്‌നങ്ങള്‍ ക്ക് ഒരുവിധം പരിഹാര മായി. ഇനി വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കണം.
നാന്‍സിയുടേയും ജാന്‍സിയുടേയും വിവാഹ നാളുകളിലേക്ക് ഓര്‍മ്മകള്‍ പിന്‍ നടന്നു. അപ്പച്ച നൊപ്പം സാമ്പത്തിക ക്രമീകരണങ്ങളുടേയും കല്ല്യാണത്തിരക്കിന്റേയും ആധിവ്യാധികള്‍ കുറേ യൊക്കെ അനുഭവിച്ചറി ഞ്ഞതാണ്. എല്ലാ ഓര്‍മ്മ കളും നിറം കെടാതെ ഉള്‍ത്തടത്തില്‍ മിന്നിത്തെ ളിയുന്നു, സ്വന്തം മകളുടെ വിവാഹവേള സമീപിക്കു മ്പോള്‍.
''ദേ ഞാനൊരു കാര്യം പറഞ്ഞോട്ടെ. ദേഷ്യപ്പെ ടരുത്.''
ആലോചനയിലാണ്ട മുഖവുമായി ലില്ലിക്കുട്ടി യുടെ വാക്കുകള്‍.
''ഉം... നീ പറ.''
കല്ല്യാണ ഒരുക്കങ്ങള്‍ പകര്‍ന്ന മാനസിക പിരി മുറുക്കം സ്വന്തം പ്രകൃത ത്തേയും സ്വഭാവരീതി കളേയും ബാധിച്ചിട്ടുണ്ട്. സംസാരത്തില്‍ പല പ്പോഴും ദേഷ്യം. നിസ്സാര കാര്യങ്ങള്‍ക്കുപോലും കോപം.
''നാന്‍സീടേം ജാന്‍സീടേം മക്കളുടെ കല്യാണങ്ങള് ഓര്‍മ്മ യുണ്ടോ?''
എങ്ങനെ മറക്കാ നാവും. എല്ലാം ഗംഭീര വിവാഹഘോഷങ്ങള്‍ തന്നെയായിരുന്നു.
'പണക്കൊഴുപ്പേറിയവര്‍' എന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് ജനം കല്‍പിച്ചുകൊടുത്തിട്ടുള്ള വിശേഷണത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജോര്‍ജുകുട്ടിയും നാന്‍സി യും മക്കളുടെ വിവാഹ വേളകളില്‍ പ്രകടിപ്പിച്ചത്. ആര്‍ഭാടങ്ങള്‍, ആഘോഷ ങ്ങള്‍, എല്ലാത്തിനും ജോര്‍ജ്കുട്ടി കൈയ്യയച്ച് പണം ചിലവഴിച്ചു.
ചേട്ടനും ചേച്ചിയും കാണിച്ചുകൊടുത്ത വഴികളില്‍ നിന്നും തങ്കച്ചനും ജാന്‍സിക്കും മാറി നടക്കാനാവുമോ? രണ്ടു മക്കളു ടേയും വിവാഹാഘോഷം അവരും പൊടിപൊടിച്ചു.
''അന്നാ ബഹളങ്ങളൊ ക്കെ കണ്ടപ്പോത്തന്നെ എന്റെ മനസ്സില് ആധികേ റീതാ. നമ്മുടെ മക്കടെ കാര്യം വരുമ്പോളും അതു മായിട്ടല്ലേ ആള്‍ക്കാര് തട്ടിച്ചുനോക്കണത്. അതുകൊണ്ട്... ഒരുപാട് ചെലവു ചുരുക്കലിനൊ ന്നും പോയേക്കരുത്. ഞാന്‍ പറയാതെ തന്നെ അറിയാല്ലോ അത്.''
ലില്ലിക്കുട്ടി പറയുന്ന തില്‍ വസ്തുതയുണ്ട്. നടക്കാന്‍ പോകുന്നത് ജനമനസ്സുകളില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന മാത്തുക്കുട്ടി മാഷിന്റെ കൊച്ചുമകളുടെ വിവാഹമാണ്.
ഇല്ല, ഒന്നിനും ഒരു കുറവും വന്നു കൂടാ.
സാധിക്കുന്ന സ്രോതസ്സുകളില്‍ നിന്നെല്ലാം ആവുംവിധം പണം സ്വരൂപിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ലിജു എടുത്ത ലോണിനെ മാത്രം പൂര്‍ണ്ണമായി ആശ്രയിച്ച് കാര്യങ്ങള്‍ പദ്ധതിയിടരുത്. പ്രതീക്ഷി ക്കാതെ പല അധികച്ചിലവുകളും കടന്നു വരും.
കണക്കുകൂട്ടലുകള്‍, നിഗമനങ്ങള്‍, പ്രതീക്ഷകള്‍...
എത്ര ശ്രമിച്ചിട്ടും ഒത്തുവരാന്‍ വഴങ്ങാതെ പല കണക്കുകളും പുസ്തകത്താളുകളില്‍ ചിലവു കോളത്തില്‍ അക്കങ്ങള്‍ നിറഞ്ഞു പെരുകി കുതിക്കുന്നു. വരവു ഭാഗം ഒപ്പമെത്താ നാവാതെ കിതയ്ക്കുന്നു.
നാളുകള്‍ നീളുന്നു. വിവാഹക്ഷണങ്ങള്‍ തുടങ്ങി വയ്‌ക്കേണ്ട സമയമായി. ക്ഷണിക്കാനു ള്ളവരുടെ പട്ടിക തയ്യാറാക്കി. ക്ഷണപത്ര ങ്ങള്‍ അച്ചടിപ്പിച്ചു.
ഇനി യഥാര്‍ഥ തിരക്കിന്റെ നാളുകള്‍.
(തുടരും)