
കഥ ഇതുവരെ
ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെ തന്നെ ഏറ്റവും അപകടകാരി യായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥി അലനെക്കുറിച്ചുളള വാര്‍ത്ത കള്‍ അസ്വസ്ഥയാക്കുന്നു. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് അലന്റെ ക്ലാസ് അവളെ സ്വീക രിച്ചത്. അതിന്റെ നടുക്കം ആസ്തമരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന കൂട്ടുകാരി ക്കൊപ്പമാണ് അവള്‍ താമസിക്കുന്നത്.അധ്യാപകനായ നിഖില്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെ ടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുട ങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാഘോഷങ്ങ ളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരംഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് വിശിഷ്ട വ്യ ക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറും വിഭാര്യനുമായ മാനുവല്‍. അയാളുടെ അഞ്ചുവയസ്സുകാരനായ മകനാണ് അച്ചൂട്ടന്‍. വിവിധ സന്ദര്‍ഭങ്ങളിലൂടെ അച്ചൂട്ടനുമായി അനുപമ അടുപ്പത്തിലാ കുന്നു. തന്റെ മരിച്ചുപോയ അമ്മയുടെ ഛായയാണ് അനു പമയ്‌ക്കെന്ന് അച്ചൂട്ടന്‍ കണ്ടെത്തുന്നു. അവളെ തന്റെ വീട്ടി ലേക്ക് കൊണ്ടുപോകാന്‍ അവനാഗ്രഹിക്കുന്നു. അച്ചൂട്ടന് അനുപമയുമായുള്ള അടുപ്പം മാനുവലിനെ അസ്വസ്ഥനാ ക്കുന്നു. ഇക്കാര്യം തന്റെ സുഹൃത്ത് ഫാ. എബിയോട് മാനു വല്‍ പങ്കുവയ്ക്കുന്നു. പക്ഷേ എബിയച്ചന്‍ അത്തരമൊരു ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഇമ്മാ നുവേലച്ചന്‍ അനുപമയോട് വിവാഹക്കാര്യം സംസാരിക്കുന്നു.
(ഇനി തുടര്‍ന്നുവായിക്കുക...)
നിനക്കെന്നതാ പറ്റിയെ? ഉച്ചയ്ക്ക് അച്ചനെ കാണാന്‍ പോയിട്ടു വന്നപ്പോള്‍ മുതലേ ഞാന്‍ ശ്രദ്ധിക്കുന്നതാ. നിനക്കെന്നതാ പറ്റിയെ?
''അമ്മ.''
ആ വാക്കാണ് അനുപമയുടെ ഉള്ളില്‍ തട്ടിതടഞ്ഞുനിന്നത്. ഒരു പിഞ്ചുകുഞ്ഞിന്റെ രോദനമാണ് അനുപമയുടെ കാതില്‍ പെട്ടെന്ന് നിറഞ്ഞത്. സെന്റ് മേരീസ് ഓര്‍ഫനേജിന്റെ മുമ്പിലുള്ള മാതാവിന്റെ ഗ്രോട്ടോയ്ക്കു മുമ്പില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുകുഞ്ഞിന്റെ കരച്ചിലായിരുന്നു അത്.
വര്‍ഷങ്ങള്‍ക്കു പിന്നില്‍ നിന്ന് ഉയര്‍ന്നുവന്ന രോദനം. കറുപ്പും വെളുപ്പും നിറമുള്ള ഓര്‍മ്മചിത്ര ങ്ങളുടെ ആല്‍ബം ദ്രുത ഗതിയില്‍ മറിഞ്ഞപ്പോള്‍ വര്‍ത്തമാനകാലത്തിന്റെ വര്‍ണ്ണങ്ങളില്‍ ആ പിഞ്ചുകുഞ്ഞിന് തന്റെ മുഖം കൈവന്നിരിക്കുന്ന തായി അവളറിഞ്ഞു.
അമ്മയില്ലാത്ത, അമ്മ യുടെ സ്‌നേഹം അനുഭവി ച്ചിട്ടില്ലാത്ത താന്‍ ഒരു കുഞ്ഞിന് അമ്മയാവുക. അതും തന്നെപോലെ തന്നെ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്.
അമ്മയും അപ്പനുമില്ലാ ത്ത താനും അമ്മയില്ലാത്ത അവനും ഒരര്‍ത്ഥത്തില്‍ അനാഥരാണെന്ന് അനുപമ യ്ക്ക് തോന്നി. അമ്മയില്ലാ താവുന്നതാണ് ഈ ലോക ത്തിലെ ഏറ്റവും വലിയ നഷ്ടം. അപ്പന്‍ എന്നത് സങ്കല്പമാകുമ്പോള്‍ അമ്മ യെന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യം കണ്‍ മുമ്പില്‍ നിന്ന് മറഞ്ഞു കഴിയുമ്പോഴാണ് അതിന്റെ തെളിമയും തനിമയും മന സ്സിലാക്കാന്‍ കഴിയുന്നത്.
തനിക്ക് ഒരമ്മയാകാന്‍ കഴിയുമോ? അച്ചൂട്ടന്റെ അമ്മയാകുക എന്നതിലൂടെ അച്ചന്‍ എന്താണ് അര്‍ത്ഥ മാക്കുന്നത്? അനുപമയുടെ മനസ്സില്‍ ചിന്തകളും ആകുലതകളും ഓര്‍മ്മ കളും തമ്മില്‍ മത്സരമായി രുന്നു.
അമ്പരപ്പും ആശങ്കയും നിറഞ്ഞ മുഖവുമായി നില്ക്കുന്ന അനുപമയെ എമ്മാനുവേലച്ചന്‍ സഹാ നുഭൂതിയോടെ നോക്കി.
''നിന്റെ മറുപടി കിട്ടിയിട്ടുവേണം എനിക്ക് ഇക്കാര്യം മാനുവലിനോട് സംസാരിക്കാന്‍. ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും നിനക്ക് ബുദ്ധിമുട്ടുണ്ടെന്ന് എനിക്ക റിയാം. അതുകൊണ്ട് ഞാന്‍ വ്യക്തമായി പറയാം. അച്ചൂട്ടന് അമ്മയാകു മ്പോള്‍ നീ മാനുവലിന്റെ ഭാര്യയാകുക എന്നുകൂടി അര്‍ത്ഥമുണ്ട്. നിന്റെ മനസ്സി ലുള്ള ഒരു ചെറുപ്പക്കാരന്‍ പയ്യന്‍ ഭര്‍ത്താവായിരിക്കില്ല അയാള്‍. പക്വതയുള്ള, ലോകപരിചയമുള്ള, അനുഭവസമ്പത്തുളള ഒരു ഭര്‍ത്താവ്. ചിലപ്പോള്‍ അയാള്‍ റൊമാന്റിക്കായിരി ക്കില്ല. സ്‌നേഹം എക്‌സ്പ്ര സ് ചെയ്യുന്ന ആളുമായിരി ക്കില്ല. പക്ഷേ അയാള്‍ നല്ലവനാണ്. നല്ല മനസ്സി ന്റെ ഉടമയാണ്. അതെനി ക്കറിയാം. കുറവുകളും പരിമിതികളുമുള്ള ഒരു സാധാ മനുഷ്യന്‍. അതു കൊണ്ടാണ് തീരുമാനം നിന്റേതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ചെറിയ വാക്കു കൊണ്ടുപോലും നിന്നെ ഈ ബന്ധത്തിന് ഞാന്‍ നിര്‍ബന്ധിക്കില്ല. ഒരു ഭാരമായി കണ്ട് ഒഴിവാക്കാ നായി കണ്ടെത്തുന്ന മാര്‍ഗ വുമല്ല ഈ കല്യാണം. അടുത്ത വര്‍ഷം എന്തായാ ലും നിന്റെ ആഗ്രഹം പോലെതന്നെ പഠിപ്പിക്കാന്‍ ഞാന്‍ വഴികള്‍ കണ്ടെത്തി യിട്ടുണ്ട്. നീയൊന്നാലോ ചിക്ക്. നല്ലതുപോലെ ആലോചിക്ക്. പ്രാര്‍ത്ഥിക്ക്. മാതാവ് നിനക്ക് വഴി കാണിച്ചുതരും.''
അനുപമയെ വരാന്ത യില്‍ തനിച്ചാക്കിയിട്ട് എമ്മാനുവേലച്ചന്‍ പുറം തിരിഞ്ഞു നടന്നു.
''നീയിതെവിടെ പോയി കിടക്കുവായിരുന്നു പെണ്ണേ.'' തിരികെ കിച്ചണിലെത്തിയ അനുപമയോട് ത്രേസ്യാമ്മ ചോദിച്ചു.
അനുപമ ഉത്തരം പറയാതെ താന്‍ കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന സ്ഥലത്തേക്ക് ചെന്നു. പക്ഷേ, ത്രേസ്യാമ്മ ചേടത്തി അത് അരിഞ്ഞു വച്ചിട്ടുണ്ടായിരുന്നു. ഇനിയെന്ത് പണി ചെയ്യും എന്ന് ആലോചിച്ചു നില്ക്ക വെ സിങ്കില്‍ പാത്രങ്ങള്‍ കഴുകാന്‍ ബാക്കികിടക്കു ന്നത് അനുപമ കണ്ടു. അവള്‍ അവിടേക്ക് ചെന്നു.
''നീയെന്നതാ കൊച്ചേ ഒന്നും മിണ്ടാത്തത്.''
''എന്നതാ പറയേണ്ട തെന്ന് എനിക്കറിയില്ല ചേടത്തീ.'' അനുപമ തന്നോട് തന്നെയെ ന്നോണം പറഞ്ഞു.
''ചേടത്തീ ആ മാനുവല്‍ സാറിനെ അറിയോ?'' പെട്ടെന്ന് അനുപമ ചോദിച്ചു.
''അറിയാതെ പിന്നെ. അങ്ങേര് ഒരു തങ്കപ്പെട്ട മനുഷ്യനല്ലേ. സഹായം ചോദിച്ച് ചെന്ന ആരെയും അങ്ങേര് വെറും കയ്യോടെ പറഞ്ഞുവിട്ടിട്ടില്ലെന്നാ കേക്കുന്നെ. എന്നതാ അയാള്‍ടെ സഹായം വല്ലതും വേണോ നിനക്ക്.''
''അയാളെക്കുറിച്ച് ചേട്ടത്തിക്ക് പിന്നെ എന്ന തൊക്കെ അറിയാം?''
കെട്ട്യോള് മരിച്ചുപോയി. സ്‌നേഹിച്ചു കല്യാണം കഴിച്ചതായിരുന്നു. അധിക കാലം ഒരുമിച്ച് ജീവിക്കാന്‍ ഭാഗ്യം കിട്ടിയില്ല. ഭാര്യയോ ടുള്ള സ്‌നേഹം കൊണ്ട് ഇപ്പഴും ഒറ്റാന്തടിയായിട്ടാ ജീവിക്കുന്നെ. വേറെ വല്ല ആണുങ്ങളുമായിരിക്കണ മായിരുന്നു. കാണാമായി രുന്നു കളി.
''അപ്പോ പുളളിക്കാരന്‍ ഇനി കല്യാണം കഴിച്ചാ ലോ...''
''അതിനിപ്പ എന്താ കഴി ക്കട്ടെ. പോയവര് പോയി. എന്നുവച്ച് ചങ്ക് തിരുമ്മി ചാകാന്‍ പറ്റ്വോ. ഉറുമ്പും മൂട്ടേം ഒന്നും അല്ലല്ലോ.''
അനുപമ എന്തൊക്കെ യോ ആലോചനകളില്‍ മുഴുകി.
''എന്നതാടീ. നീ കാര്യ മെന്നതാന്നു വച്ചാ പറ.''
അനുപമ ഒന്നുമില്ലെന്ന് തലയാട്ടി. അന്ന് രാത്രി മുറിയില്‍ ഒരുമിച്ചുറങ്ങാന്‍ കിടക്കുമ്പോഴും അനുപമ യ്ക്ക് ഉറങ്ങാന്‍ കഴിയുന്നി ല്ലെന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായി. അവളുടെ ഉള്ളില്‍ എന്തോ കനത്തില്‍ വീണിട്ടുണ്ടെന്നും.
''അനൂ...'' കട്ടിലില്‍ എണീറ്റിരുന്ന് ത്രേസ്യാമ്മ വിളിച്ചു.
''ന്തോ...''
''നിനക്കെന്നതാ പറ്റി യെ? ഉച്ചയ്ക്ക് അച്ചനെ കാണാന്‍ പോയിട്ടു വന്ന പ്പോള്‍ മുതലേ ഞാന്‍ ശ്രദ്ധിക്കുന്നതാ. നിനക്കെ ന്നതാ പറ്റിയെ?''
''അത് പിന്നെ... ചേടത്തീ...''
അനുപമയും കട്ടിലില്‍ എണീറ്റിരുന്നു. എങ്ങനെ യാണ് ഈ വിഷയം അവത രിപ്പിക്കേണ്ടതെന്നറിയാതെ വിഷമിക്കുകയായിരുന്നു അനുപമ.
''നീ കാര്യം പറ കൊച്ചേ.''
ത്രേസ്യാമ്മ സ്വാതന്ത്ര്യ ത്തോടെ ദേഷ്യപ്പെട്ടു.
അച്ചന്‍ എന്നോടൊരു കാര്യം പറഞ്ഞു.
തുടര്‍ന്ന് അച്ചന്‍ പറ ഞ്ഞതുപോലെ തന്നെ അനുപമ ത്രേസ്യാമ്മയ്ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞതിനുശേഷം ത്രേസ്യാമ്മ പറഞ്ഞു
''ജീവിക്കാനുള്ള വകയു ണ്ടോ. വേറെയൊന്നും നോക്കണ്ടായെന്നാ എന്റെ അഭിപ്രായം. പ്രായോം സൗന്ദര്യോം ഒന്നും. നമ്മളൊക്കെ കൂടിയാല്‍ എവിടം വരെ പോകും? എന്നും ഇങ്ങനെ കഴിഞ്ഞാല്‍ മതിയോ. ഒടേ തമ്പുരാനായിട്ട് കൊണ്ടു വന്ന ആലോചനയാ. പഴമക്കാര് പറയാറുണ്ട് മഹാലക്ഷ്മിയെ പുറങ്കാലു കൊണ്ട് തട്ടിക്കളയരു തെന്ന്. അതേ എനിക്കും നിന്നോട് പറയാനുളളൂ. നീ നെറ്റിയേ കുരിശുവരച്ചിട്ട് കിടന്നുറങ്ങാന്‍ നോക്ക്.''
ത്രേസ്യാമ്മ പുതച്ചുമൂടി വീണ്ടും കിടന്നു. നെറ്റിയില്‍ കുരിശുവരച്ച് ഉറങ്ങാന്‍ കിടന്നു വെങ്കിലും അനുപമയ്ക്ക് ഉറക്കം വന്നതേയില്ല.
* * * * * * * *
തുറന്നുകിടന്ന ജനാലയ്ക്ക രികില്‍ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു മാനുവല്‍. രാത്രിയായിരുന്നു. ഏതൊക്കെ യോ ചിന്തകളില്‍ അയാള്‍ അലഞ്ഞുതിരിയുകയായിരുന്നു.
സോണിയായും അച്ചൂട്ടനും മുതല്‍ എബിയച്ചനും അനുപമ യും വരെ അയാളുടെ ഓര്‍മ്മ കളുടെ ട്രാക്കിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഓര്‍മ്മകള്‍ ചിലപ്പോള്‍ ഭാരമാ ണെന്ന് അയാള്‍ക്ക് തോന്നി. വര്‍ത്തമാനകാലത്തിന്റെ സുഗമ സഞ്ചാരത്തെ അതെപ്പോഴൊ ക്കെയോ ഭംഗപ്പെടുത്തുന്നു.
ഓര്‍മ്മകളില്ലാത്തതാണ് സുഖകരം. മനസ്താപത്തിന്റെ ഭാരങ്ങളില്ലാതെ, കുറ്റബോധ ത്തിന്റെ ലാഞ്ഛനകളില്ലാതെ വര്‍ത്തമാനത്തിന്റെ ഒഴുക്കിനൊത്ത് ജീവിക്കുക. വര്‍ത്തമാനത്തില്‍ ജീവിക്കാതെ ഭാവിയിലേക്ക് കണ്ണും നട്ടിരിക്കു ന്നതും ഭൂതകാലത്തില്‍ മിഴിക ളുടക്കി കിടക്കുന്നതും ഒന്നു പോലെ നിഷ്പ്രയോജനകരം.
തനിക്ക് ഭൂതകാലാഭിമുഖ്യം വളരെ കൂടുതലാണെന്ന് അയാള്‍ക്ക് മനസ്സിലായി. ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറല്ലാത്തവര്‍ കണ്ടെത്തുന്ന ഒളിത്താവളമാണ് ഭൂതകാലം. അതിലൂടെ അവര്‍ അവഗണിച്ചുകളയുന്നത് ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍... നിശ്ശബ്ദമാക്കുന്നത് അതിന്റെ സംഗീതങ്ങള്‍...
പെട്ടെന്നാണ് ഉറക്കത്തിനിട യില്‍ അന്നാമ്മേ എന്ന നിലവിളി യോടെ അച്ചൂട്ടന്‍ കട്ടിലില്‍ എണീറ്റിരുന്നത്.
''മോനേ.''
മാനുവല്‍ അവന്റെ അടുക്ക ലേക്ക് ഓടിച്ചെന്നു.
''അന്നാമ്മേ...''
അവന്‍ തൊട്ടരികില്‍ ആരെയോ തിരയുന്നതുപോലെ നോക്കി.
''നീ ആരെയാ വിളിക്കുന്നത്?''
അപ്പോള്‍തന്നെ മാനുവലിന് അതാരെയാണെന്ന് മനസ്സിലാവുകയും ചെയ്തു. ഏതോ സ്വപ്‌നത്തില്‍ അനുപമ യെ അവന്‍ കണ്ടിരിക്കുന്നു.
''നീ കിടന്നുറങ്ങ്...''
മാനുവല്‍ അച്ചൂട്ടനെ കട്ടിലിലേക്ക് തന്നെ ചായ്ച്ച് കിടത്തി.
അവന്റെ തുടയില്‍ താളമിട്ട് അവനൊപ്പം ചേര്‍ന്നുകിടക്കു മ്പോള്‍ മാനുവലിന്റെ കണ്ണുകള്‍ സോണിയായുടെ ഫോട്ടോയില്‍ തറഞ്ഞുനിന്നു. അതില്‍ നോക്കി യിരിക്കെ ആ ഫോട്ടോയ്ക്ക് രൂപമാറ്റം സംഭവിക്കുന്നതു പോലെ മാനുവലിന് തോന്നി. അടുത്ത നിമിഷം സോണിയാ യുടെ ഫോട്ടോ രൂപാന്തരപ്പെട്ട് അനുപമയായിത്തീര്‍ന്നിരിക്കുന്ന തായി അയാള്‍ കണ്ടു.
മാനുവല്‍ പരിഭ്രാന്തിയോടെ കട്ടിലില്‍ നിന്ന് ചാടിയെണീറ്റു.
(തുടരും)