അതിനിപ്പോ നേരത്തെ നിന്നോടെന്തിനാ പറയുന്നെ. നീയല്ലേ ഞങ്ങടെ ഗാനകോകിലം.
കഥ ഇതുവരെ ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി പുതുതായി ചുമതലയേറ്റ അനുപമയെ സ്‌കൂളിലെത്തന്നെ ഏറ്റവും അപകടകാരിയായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയെക്കുറിച്ചു ള്ള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. അലന്‍ എന്നാണ് ആ വിദ്യാര്‍ത്ഥിയുടെ പേര്. കേട്ടറിവുകള്‍ ശരിവയ്ക്കുന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് ക്ലാസ് അവളെ സ്വീകരിച്ചത്. അതിന്റെ നടുക്കം ആസ്തമാരോഗിയായ അനുപമയെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോകാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലിന്റെ യും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലിന്റെ യും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അല നും കൂട്ടുകാരും തമ്മിലുള്ള പല പല സംഭവങ്ങളിലൂടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന അ ധ്യാപികയായ കൂട്ടുകാരിക്കൊപ്പമാണ് അവള്‍ താമസിക്കു ന്നത്. നിഖില്‍ എന്ന അധ്യാപകന്‍ അനുപമയോട് പ്രണ യാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറ യുന്നു. അത് വിശ്വാസം വരാത്ത നിഖില്‍ ഇക്കാര്യം പ്രി യംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനു പമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതു ന്നത്. പക്ഷേ അതല്ല സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയ പ്പെടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങുന്നു. സെന്റ് മേരിസ് ഓര്‍ഫനേജിലെ വാര്‍ഷികാ ഘോഷങ്ങളില്‍ നിന്നാണ് ഈ ഭൂതകാലവിവരണം ആരം ഭിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ട വ്യക്തികളിലൊരാളും അനാഥാലയത്തിലെ കുട്ടികളുടെ സ്‌പോണ്‍സറുമായ മാനുവലിന്റെ കുട്ടിയെ ചടങ്ങിനിട യില്‍ കാണാതെയാകുന്നു. കുട്ടിയെ അന്വേഷിച്ച് മാനു വലും ഫാദര്‍ ഇമ്മാനുവലും ഗ്രീന്‍ റൂമിലെത്തുന്നു. ഇനി തുടര്‍ന്നുവായിക്കുക...
അപ്പോഴാണ് കുട്ടി കളിലൊരാള്‍ തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചുകൂട്ടി യിട്ടിരിക്കുന്ന ഇടത്തുനിന്ന് ഒരു അനക്കം ശ്രദ്ധിച്ചത്. പ്രോഗ്രാമില്‍ പങ്കെടുത്ത് തിരികെയെത്തി തങ്ങള്‍ അണിഞ്ഞിരുന്ന വസ്ത്ര ങ്ങള്‍ അഴിച്ചുകൂട്ടിയിരിക്കു ന്നിടത്തു നിന്നായിരുന്നു അനക്കം.
അവിടെയന്തോ അന ങ്ങുന്നു. ഒരു കുട്ടി ചൂണ്ടു വിരല്‍ നീട്ടി പറഞ്ഞു. എല്ലാവരുടെയും നോട്ടം അവിടേക്കായി. പല നിറ ത്തിലും രൂപത്തിലുമുള്ള വര്‍ണ്ണവസ്ത്രങ്ങളുടെ കൂമ്പാരം. അനുപമ അവി ടേക്ക് ഓടുകയായിരുന്നു. തിടുക്കത്തില്‍ അവള്‍ വസ്ത്രങ്ങള്‍ വാരി പുറത്തേക്കെറിഞ്ഞു. അപ്പോള്‍ അതിനടിയില്‍ നിന്ന് അച്ചു കണ്ണുതിരുമ്മി യെണീറ്റിരുന്നു. കുട്ടികളെ ല്ലാവരും ഗ്രീന്‍ റൂമില്‍ നിന്ന് പോയപ്പോള്‍ വിര സത അനുഭവപ്പെട്ട അച്ചു വിന് ഉറക്കംവരികയും അവിടെ കണ്ട ഒരു ബെ ഞ്ചില്‍ കയറി അവന്‍ കിടക്കുകയുമായിരുന്നു. വൈകാതെ അവനുറങ്ങി പ്പോയി. പരിപാടിയില്‍ പങ്കെടുത്ത് തിരികെ വന്ന കുട്ടികളിലൊരാള്‍ ആദ്യം അശ്രദ്ധമായി അവന്റെ ദേഹത്തേക്ക് വസ്ത്രം മാറിയിട്ടു. പിന്നീട് വന്നവ രും അക്കാര്യമറിയാതെ ഡ്രസ് അഴിച്ചിട്ടു. അങ്ങനെ യാണ് അച്ചുവിന്റെ മീതെ വര്‍ണ്ണവസ്ത്രങ്ങളുടെ കൂമ്പാരം രൂപപ്പെട്ടതും അതിനിടയില്‍ ഒന്നുമറി യാതെ അവന്‍ കിടന്നുറ ങ്ങിയതും.
''മോനേ അച്ചൂ...'' മാനുവല്‍ ഓടിച്ചെന്നു. അച്ചു കണ്ണുതിരുമ്മി ചുറ്റി നും നോക്കി. അവനൊന്നും മനസ്സിലായില്ല. അവന് അപരിചിതമായ മുഖങ്ങള്‍. അവന്റെ അപ്പയും കാര്‍ ഡ്രൈവറും അനുപമയു മൊഴികെയെല്ലാവരും അപരിചിതര്‍. അച്ചു അനുപമയെ നോക്കി ചിരിച്ചു.
അനുപമയ്ക്ക് ചിരിക്ക ണോ അതോ കരയണോ യെന്നറിയില്ലായിരുന്നു. അച്ചുവിന്റെ മുഖത്ത് അപ്പോഴും അവള്‍ ഒട്ടിച്ചുകൊടുത്ത മീശയും താടിയുമുണ്ടായിരുന്നു.
''നീയെങ്ങനെയാ ഇവിടെയെത്തിയേ അച്ചൂ?'' മകനെ കണ്ടുകിട്ടിയ ആശ്വാസത്തിലും സന്തോ ഷത്തിലും അവനെ വാരിയെടുത്തുകൊണ്ട് മാനുവല്‍ ചോദിച്ചു.
''നിന്റെ മുഖത്തെന്താ... ഇതൊക്കെ ആരാ ഒട്ടിച്ചേ?''
രണ്ടു ചോദ്യങ്ങള്‍ക്കും മതിയായ ഉത്തരമെന്ന നിലയില്‍ അവന്‍ അനുപമ യുടെ നേരെ ചിരിച്ചുകൊ ണ്ട് വിരല്‍ ചൂണ്ടി. അവന്‍ പറഞ്ഞ ഉത്തരം ശരിയുമാ യിരുന്നുവല്ലോ.''
''യൂ...'' അനുപമയെ നോക്കി മാനുവല്‍ പല്ലിറുമ്മി. അയാള്‍ അവന്റെ മുഖത്തുനിന്ന് മീശയും താടിയും വലിച്ചു പറിച്ചെടുത്തു.
താനെന്തോ തെറ്റുചെയ്‌തെന്ന് സ്വയം സമ്മതിച്ചു കൊണ്ട് അനുപമ ശിരസ്സു കുനിച്ചുകളഞ്ഞു.
മാനുവല്‍ വലിച്ചു പറിച്ചെടുത്ത മീശയും താടിയും അനുപമയുടെ കാല്‍ച്ചുവട്ടിലാണ് വന്നു വീണത്.
''എനിക്കത് വേണം...'' അച്ചു നിര്‍ബന്ധം പിടിച്ചു
''അച്ചൂ...'' മാനുവല്‍ ശാസനാപൂര്‍വം ചൂണ്ടു വിരലുയര്‍ത്തി. പിന്നെ അച്ചു എതിര്‍ത്തില്ല.
''കണ്ടില്ലേ ഫാദര്‍ ഒരു മിനിറ്റ് വൈകിയിരുന്നുവെ ങ്കില്‍...'' ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതെന്തോ മനസ്സിലേക്ക് തികട്ടിവരുക യും എന്നാല്‍ അത് മാനുവല്‍ കടിച്ചമര്‍ത്തുക യും ചെയ്തു.
''ച്ഛേ... അങ്ങനെയൊ ന്നും വിചാരിക്കാതെ. ദൈവാനുഗ്രഹം കൊണ്ട് അപകടമൊന്നും സംഭവിച്ചി ല്ലല്ലോ. നമുക്കതിന് ദൈവ ത്തിന് നന്ദി പറയാം.'' കൂടുതല്‍ വിശദീകരിക്കാ നോ തര്‍ക്കിക്കാനോ മാനുവല്‍ തയ്യാറായില്ല.
''ശരി ഫാദര്‍...'' യാത്ര പറയും മട്ടില്‍ ഇമ്മാനുവേ ലച്ചനെ നോക്കിയതിന് ശേഷം മാനുവല്‍ കുട്ടിയെ യുമെടുത്തു പുറത്തേക്ക് നടന്നു.
''ഗുഡ് നൈറ്റ്.'' ഫാദര്‍ ഇമ്മാനുവല്‍ മാനുവലിന് ആശംസിച്ചു.
മാനുവലിന്റെ തോളില്‍ കിടന്ന് അച്ചു അനുപമ യുടെ നേരെ ചിരിച്ചുകൊ ണ്ട് കൈവീശി. ആ ചിരി ക്കും നിഷ്‌കളങ്കതയ്ക്കും മുമ്പില്‍ തിരികെ കൈ വീശാതിരിക്കാന്‍ അനുപമ യ്ക്കും കഴിഞ്ഞില്ല.
''എന്തായാലും അപ കടം ഒഴിവായി. താങ്ക്യൂ ഗോഡ്.'' മാനുവല്‍ മറഞ്ഞപ്പോള്‍ ഫാ. ഇമ്മാനുവല്‍ മുകളിലേക്ക് മുഖമുയര്‍ത്തി കൈകൂപ്പി.
''അല്ലാ ഇവിടെയെന്താ സംഭവിച്ചത്.'' അച്ചന്‍ തിരക്കി. സിസ്റ്റര്‍ ഫിലോ മിന കാര്യങ്ങള്‍ വിശദീ കരിച്ചു.
''ങ് സാരമില്ല. നമ്മളാ രും അറിഞ്ഞുകൊണ്ട് ഒരു ദോഷവും ചെയ്തിട്ടില്ല ല്ലോ.'' അച്ചന്‍ മുന്നോട്ടു ചെന്ന് അനുപമയുടെ തോളത്ത് തട്ടി.
''നീ വിഷമിക്കുകയൊ ന്നും വേണ്ട. മാനുവലിന് മൂക്കത്താ ദേഷ്യം. അവന്റെ പ്രായത്തിന്റെ പ്രശ്‌നമാ.'' ആ ആശ്വസിപ്പിക്കല്‍ പൊടുന്നനെ അനുപമയെ കരയിപ്പിച്ചു. അച്ചന്‍ ഒന്നും പറയാതെ കടന്നുപോയി രുന്നുവെങ്കില്‍ അവള്‍ക്ക് വിഷമം ഉണ്ടാവുക യില്ലായിരുന്നു.
''കരയാതെ. ഇനി എല്ലാവരും ചെന്ന് കിടന്നുറങ്ങാന്‍ നോക്ക്.'' അച്ചന്‍ നിര്‍ദേശിച്ചു.
അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും അനുപമയു ടെ മനസ്സില്‍ അച്ചുവിന്റെ മുഖമാണ് നിറഞ്ഞുനിന്നി രുന്നത്. താന്‍ അവനെ ആദ്യമായി വരാന്തയില്‍ വച്ച് കണ്ടതും അവന്റെ കൈപിടിച്ചു ഗ്രീന്‍ റൂമിലേ ക്ക് കൊണ്ടുവന്നതും അവന്‍ പറഞ്ഞതുപോലെ മീശയും താടിയും ഒട്ടിച്ചു കൊടുത്തതുമെല്ലാം അവളുടെ ഓര്‍മ്മയിലേക്കെ ത്തി. വല്ലാത്തൊരു സ്‌നേ ഹം അവനോട് ഉളളില്‍ നിറയുന്നതുപോലെ അവള്‍ക്കനുഭവപ്പെട്ടു.
ഏതാനും ദിവസങ്ങള്‍ കടന്നുപോയി. അന്നൊരു ദിവസം ഓര്‍ഫനേജിന്റെ മുറ്റം മറ്റ് കുട്ടികള്‍ക്കൊപ്പം അടിച്ചുവാരുകയായിരുന്നു അനുപമ. മുറ്റം കടന്ന് ഒരു കാര്‍ വരുന്നതും പോര്‍ച്ചി ലെത്തി നിശ്ചലമാകുന്നതും അവള്‍ കണ്ടു. അത് ഗൗനി ക്കാതെ അനുപമ ജോലി തുടര്‍ന്നു. അപ്പോഴാണ് പിന്നില്‍ നിന്ന് ശ് ശ് ശ് എന്ന ശബ്ദം കേട്ടത്. അവള്‍ തിരിഞ്ഞുനോക്കിയ പ്പോള്‍ അത്ഭുതം കണക്കെ അച്ചു. മാനുവലിന്റെ കാറാ ണ് അതെന്ന് അവള്‍ക്ക പ്പോള്‍ മനസ്സിലായി.
''ഹായ് അച്ചൂട്ടാ...'' അനുപമ സന്തോഷിച്ചു.
''വിഷമമായോ?'' അച്ചൂട്ടന്‍ ചോദിച്ചു.
''വിഷമമോ... എന്തിന്...'' അനുപമയ്ക്ക് ഒന്നും മനസ്സിലായില്ല.
''കഴിഞ്ഞീസം അപ്പ വഴക്കു പറഞ്ഞില്ലേ...''
അനുപമ അത് ഓര്‍മ്മി ച്ചെടുത്തു.
''ഓ, അച്ചൂട്ടന്‍ മറന്നില്ലേ അത്. ബുദ്ധിമാന്‍.'' അവള്‍ പ്രശംസിച്ചു.
''ഇന്നെന്റെ ഹാപ്പി ബര്‍ത്ത്‌ഡേയാ.''
''അയ്യോ അതെയോ... മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ.'' അവനെ വിഷ്‌ചെയ്യാനായി അവള്‍ പെട്ടെന്ന് കരം നീട്ടി. അവളുടെ നീട്ടിയ കരത്തിലേക്ക് നോക്കി അവള്‍ക്ക് കരം കൊടുക്കാ തെ അവന്‍പറഞ്ഞു.
''കൈയേ ചെളിയാ.''
അബദ്ധം പിണഞ്ഞ മാതിരി അനുപമ കൈ പിന്‍വലിച്ചു. മുറ്റമടിക്കുക യായിരുന്നുവെന്നും ഇല കള്‍ വാരുകയായിരുന്നു വെന്നും താന്‍ മറന്നുപോയ തില്‍ അവള്‍ പരിതപിച്ചു.
''അത് സാരമില്ല.'' അച്ചു. ഇപ്പോള്‍ അവളുടെ നേരെ കൈ നീട്ടി.
''വിഷ് ചെയ്യാനല്ലേ.'' അച്ചു ബലമായിട്ടെന്നോ ണം അവളുടെ കരം കവര്‍ ന്നു. അത് വിട്ടുകൊടുക്കു മ്പോള്‍ അനുപമയ്ക്ക് വല്ലാത്ത ജാള്യം തോന്നി.
''ഇന്ന് ഇവിടെ വച്ചാ കേക്ക് കട്ട് ചെയ്യുന്നെ.'' ഇന്നത്തെ ഉച്ചഭക്ഷണം ബിരിയാണിയാണെന്നും അതാരോ സ്‌പോണ്‍സര്‍ ചെയ്തതാണെന്നും അനു പമ കേട്ടിരുന്നു. പക്ഷേ അതിന് പിന്നില്‍ മാനുവ ലും അച്ചുവുമാണെന്ന് മനസ്സിലായിരുന്നില്ലെന്ന് മാത്രം.
''അങ്കിള്‍മാരും വരും.'' പിന്നെ സ്വരം താഴ്ത്തി ആരും അടുത്തില്ലെന്ന ഉറപ്പുവരുത്തി അച്ചു പറഞ്ഞു.
''അപ്പയ്ക്ക് അങ്കിള്‍മാ രെ ഇഷ്ടമില്ല. അങ്കിള്‍മാര്‍ ക്ക് അപ്പയെയും. പക്ഷേ രണ്ടു കൂട്ടര്‍ക്കും എന്നെ ഇഷ്ടമാ.''
അച്ചു ചിരിച്ചു.
''അമ്പടാ കള്ളാ.'' അനുപമയ്ക്ക് അവന്റെ കുസൃതി ഇഷ്ടമായി.
''അച്ചൂട്ടന്റെ അമ്മയെന്ത്യേ... അനുപമ തിരക്കി.
''എനിക്കതിന് അമ്മയില്ലല്ലോ.'' അച്ചൂട്ടന്റെ ഉത്സാഹം പെട്ടെന്ന് തണുത്തു.
ഇനിയെന്തു ചോദിക്കണമെന്നറിയാതെ അനുപമയും നിശ്ശബ്ദയായി. അവളുടെ ഉള്ളിലെ ചോദ്യങ്ങള്‍ മനസ്സിലാക്കിയിട്ടെന്നോണം അച്ചു പറഞ്ഞു.
''ഞാന്‍ അമ്മേ കണ്ടിട്ടും കൂടിയില്ല. ഞാനുണ്ടായപ്പോഴേ അമ്മ മരിച്ചുപോയി.'' അപ്പ പറഞ്ഞുതന്നതാ.
അനുപമയുടെ ഉള്ളില്‍ ഒരു തേങ്ങലുയര്‍ന്നു. അമ്മയില്ലാത്ത കുട്ടി. അമ്മയുടെ നഷ്ടം. ജീവിതത്തിലെ ഏറ്റവും വലിയ വേദനയല്ലേ അത്.
''സാരമില്ല. അച്ചൂട്ടന് അപ്പയുണ്ടല്ലോ.'' അനുപമ ആശ്വസിപ്പിച്ചു.
''ഉം.'' അച്ചൂട്ടന്‍ ചിരിച്ചു.
''പാവാ.'' അപ്പയ്ക്ക് അവന്‍ കോംപ്ലിമെന്റ് നല്കി.
''നിന്റെ ജോലി ഇതുവരേം കഴിഞ്ഞില്ലേ. പ്രോഗ്രാമിന് നീയല്ലേ പാട്ടുപാടുന്നേ?'' മദര്‍ മരിയ അപ്പോള്‍ അവിടേക്ക് വന്നു.
''ഹാപ്പിബര്‍ത്ത്‌ഡേ അച്ചൂ.'' അച്ചുവിന്റെ കവിളില്‍ വേദനിപ്പിക്കാതെ നുള്ളിക്കൊണ്ട് മദര്‍ ആശംസിച്ചു.
''ഞാനോ... പാട്ടോ...'' എന്നോടാരും പറഞ്ഞില്ല.
അപ്രതീക്ഷിതമായി കിട്ടിയ ഉത്തരവാദിത്വത്തില്‍ അനുപമ പകച്ചു.
''അതിനിപ്പോ നേരത്തെ നിന്നോടെന്തിനാ പറയുന്നെ. നീയല്ലേ ഞങ്ങടെ ഗാനകോകിലം.''
അനുപമയ്ക്ക് ചിരി വന്നു.
''അച്ചൂട്ടാ പിന്നെ കാണാം ട്ടോ.'' അനുപമ ചൂല്‍ നിലത്തേക്കിട്ട് അകത്തേക്കോടി.
''ഈ പെണ്ണിന്റെയൊരു കാര്യമെന്ന്'' മദര്‍ പിറുപുറുത്തു. അപ്പോഴേക്കും മറ്റ് ചില വാഹനങ്ങളും ഗെയ്റ്റ് കടന്ന് വരുന്നുണ്ടായിരുന്നു.
''അച്ചുവിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഫ്‌ളക്‌സ് ഭിത്തിയില്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. ഒരു പ്രോഗ്രാം എന്ന രീതിയില്‍ തന്നെയായിരുന്നു ഇമ്മാനുവേലച്ചന്‍ ജന്മദിനാശംസ പ്ലാന്‍ ചെയ്തിരുന്നത്. കേക്ക് കട്ട് ചെയ്യുന്നതിന് മുമ്പായിരുന്നു അനുപമയുടെ ഗാനം. മാനുവലിന്റെ മുമ്പില്‍ നിന്ന് ഗാനം ആലപിക്കുമ്പോള്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള പാരവശ്യം അനുപമയ്ക്ക് അനുഭവപ്പെട്ടു. അവള്‍ പാടുന്നത് അച്ചൂട്ടന്‍ സാകൂതം ശ്രദ്ധിച്ചിരുന്നു. ഏതോ സ്വര്‍ഗസംഗീതം പോലെയാണ് അവനത് അനുഭവപ്പെട്ടത്. അപ്പോള്‍ മാനുവലിന്റെ പോക്കറ്റില്‍ കിടന്ന് ഫോണ്‍ റിംങ് ചെയ്തു. മാനുവല്‍ ഫോണുമായി പുറത്തേക്ക് പോയി. അയാള്‍ തിരികെ വന്നപ്പോഴേക്കും ഗാനം അവസാനിച്ചിരുന്നു.
ബര്‍ത്ത്‌ഡേ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോള്‍ അച്ചു മാനുവലിനോട് ചോദിച്ചു
''ആ ചേച്ചീടെ സ്വരം എന്തു സ്വീറ്റാ അല്ലേ അപ്പാ. നല്ല പാട്ട്.''
''ആണോ ഞാന്‍ കേട്ടില്ല.'' ഡ്രൈവ് ചെയ്യുന്നതിനിടയില്‍ മാനുവല്‍ പ്രതികരിച്ചു.
''എനിക്ക് ഇഷ്ടമായി. നല്ല പാട്ട്. നല്ല ചേച്ചീം.''
''നല്ല ചേച്ചി.'' മറ്റെന്തോ ഓര്‍മ്മയില്‍ മാനുവല്‍ പിറുപിറുത്തു.
''അപ്പേ ഞാനൊരു കാര്യം ചോദിച്ചോട്ടെ.''
''ഉം ചോദിച്ചോ.''
''എന്നെ അവിടെ കൊണ്ടുപോയി ആക്കാമോ. ആ ചേച്ചീടെകൂടെ. അവിടെയെന്തു കുട്ടികളാ. എനിക്ക് കളിക്കാനും കൂട്ടുകൂടാനുമെല്ലാം എന്തോരം പേരാ.''
''നിന്നെ... അവിടെ...''
അവന്‍ പറഞ്ഞതിലെ ശുദ്ധത്തരം ഓര്‍ത്ത് മാനുവല്‍ ഉറക്കെ ചിരിച്ചു. ആ ചിരിയില്‍ മാനുവലിനൊപ്പം ഇരിക്കുകയായിരുന്ന ഡ്രൈവര്‍ ബിനുവും പങ്കുചേര്‍ന്നു.
''അതിനെക്കാള്‍ എളുപ്പം ആ ചേച്ചിയെ നമ്മുടെ വീട്ടിലോട്ട് കൂട്ടുന്നതല്ലേ അച്ചൂട്ടാ നല്ലത്.'' ബിനു നിര്‍ദേശിച്ചു. പുതിയൊരാശയം അച്ചുവിന്റെ തലയില്‍ പ്രകാശിച്ചു തുടങ്ങുകയായിരുന്നു.
(തുടരും)