ചില്ല് - 09

നോവലിസ്റ്റ്: വിനായക് നിര്‍മ്മല്‍
ചില്ല് - 09

പേടിക്കണ്ടാട്ടോ. ഇപ്പം ചേച്ചീടെ കൂടെ പോരേ. ചേച്ചി അപ്പേടെ അടുക്കലെത്തിക്കാം.

കഥ ഇതുവരെ ഗിരിദീപം സ്‌കൂളിലെ അധ്യാപികയായി പുതുതായി ചുമതലയേറ്റ അനുപമയെ ആ സ്‌കൂളിലെത്തന്നെ ഏറ്റ വും അപകടകാരിയായ ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയെക്കുറി ച്ചുള്ള വാര്‍ത്തകള്‍ അസ്വസ്ഥയാക്കുന്നു. അലന്‍ എന്നാ ണ് ആ വിദ്യാര്‍ത്ഥിയുടെ പേര്. കേട്ടറിവുകള്‍ ശരിവയ്ക്കു ന്ന മട്ടില്‍ പടക്കം പൊട്ടിച്ചാണ് ക്ലാസ് അവളെ സ്വീകരി ച്ചത്. അതിന്റെ നടുക്കം ആസ്തമാരോഗിയായ അനുപമ യെ ഹോസ്പിറ്റലിലാക്കുന്നു. ജോലി ഉപേക്ഷിച്ച് പോ കാന്‍ തീരുമാനിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ഫാ. ഗബ്രിയേലി ന്റെയും അനുപമയുടെ ഗാര്‍ഡിയനായ ഫാ. ഇമ്മാനുവലി ന്റെയും നിര്‍ദേശാനുസരണം അവള്‍ ജോലി തുടരുന്നു. അലനും കൂട്ടുകാരും തമ്മിലുള്ള പലപല സംഭവങ്ങളിലൂ ടെ സ്‌കൂള്‍ ദിനങ്ങള്‍ കടന്നുപോകുന്നു. പ്രിയംവദ എന്ന അധ്യാപികയായ കൂട്ടുകാരിക്കൊപ്പമാണ് അവള്‍ താമസി ക്കുന്നത്. നിഖില്‍ എന്ന അധ്യാപകന്‍ അനുപമയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നു. താന്‍ വിവാഹിതയാണെ ന്നും തനിക്കൊരു മകനുണ്ടെന്നും അനുപമ നിഖിലിനോട് പറയുന്നു. അത് വിശ്വാസം വരാത്ത നിഖില്‍ ഇക്കാര്യം പ്രിയംവദയെ അറിയിക്കുന്നു. നിഖിലിനെ ഒഴിവാക്കാന്‍ അനുപമ കെട്ടിച്ചമച്ച കഥയാണ് ഇതെന്നാണ് പ്രിയംവദ കരുതുന്നത്. പക്ഷേ അതല്ല സംഭവം സത്യമാണെന്ന് അനുപമ വ്യക്തമാക്കുന്നു. അനുപമയുടെ ജീവിതത്തിലെ അറിയപ്പെടാത്ത രഹസ്യങ്ങള്‍ അവള്‍ കൂട്ടുകാരിയോട് പറഞ്ഞു തുടങ്ങുകയാണ് ഈ ലക്കം മുതല്‍...

സെന്റ് മേരീസ് ഓര്‍ഫനേജ്. ഓര്‍ഫനേജും പരിസരങ്ങളും തോരണങ്ങള്‍ കൊണ്ടും ബലൂണുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടി രുന്നു. ഇന്ന് സെന്റ് മേരീസ് ഓര്‍ഫനേജിന്റെ വാര്‍ഷികാഘോഷമാണ്. കുട്ടികള്‍ തങ്ങള്‍ക്കുള്ളതില്‍ വച്ചേറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സന്തോഷത്തോടെ ഓടിച്ചാടി നടക്കുന്നു. ചിലരൊക്കെ കലാപരിപാടികള്‍ക്കായുള്ള കോസ്റ്റ്യൂമി ലാണ്. കന്യാസ്ത്രീയമ്മമാരാകട്ടെ കുട്ടികളെ നിയന്ത്രിച്ചും നിര്‍ദേശങ്ങള്‍ നല്കിയും തിരക്കിട്ട് നടക്കുന്നു. അപ്പോള്‍ പ്രോഗ്രാം തുടങ്ങാറായി എന്ന അറിയിപ്പ് മുഴങ്ങി.

ഗ്രീന്‍ റൂമില്‍ ആ അറിയിപ്പിന്റെ മുഴക്കം കേട്ട തും അനുപമ പരിഭ്രമിച്ചു. മുഖത്ത് ചായം തേയ്ക്കാ നും മുടി കെട്ടിവയ്ക്കാനു മായി ഇനിയും കുറെ കുട്ടികള്‍ ബാക്കിയുണ്ടായി രുന്നു. അവരെയെല്ലാം ഒരുക്കി സ്്‌റ്റേജിലേക്ക് അയയ്‌ക്കേണ്ട ഉത്തരവാദി ത്വം അവള്‍ക്കുള്ളതാണ്. ചില കന്യാസ്ത്രീയമ്മമാര്‍ അവളെ സഹായിക്കാനു ണ്ടെന്ന് മാത്രം.

''അനു... അനൂ...'' സിസ്റ്റര്‍ ഗൊരേത്തി അവിടേക്ക് വന്നു. സിസ്റ്റര്‍ നോ ക്കിയപ്പോള്‍ അനുപമയെ കണ്ടില്ല.

''ഈ പെണ്ണിതെവിടെ പ്പോയി?'' സിസ്റ്റര്‍ ഗൊരേ ത്തി ഉറക്കെ ആത്മഗതം ചെയ്തു.

''ഇതല്ലേ ഞാന്‍.'' പെട്ടെ ന്ന് അനുപമ അവിടേക്ക് ചെന്നു. മുമ്പില്‍ നില്്ക്കുന്ന അനുപമയെ കണ്ടപ്പോള്‍ സിസ്റ്റര്‍ ഗൊരേത്തിക്ക് ചിരി പൊട്ടി.

സ്‌നാപകയോഹന്നാന്റെ വേഷത്തിലായിരുന്നു അനു പമ.

മരവുരി... നീണ്ട മുടി. താടിയും മീശയും...

''ഇത് നീയാണോ എനി ക്ക് മനസ്സിലായില്ലട്ടോ...'' സിസ്റ്റര്‍ വീണ്ടും ചിരിച്ചു. സിസ്റ്റര്‍ അവളെ അടിമുടി നോക്കി. മരവുരിക്ക് ഇത്തി രി ഇറക്കം കുറവുള്ളതു പോലെ സിസ്റ്റര്‍ കണ്ടെത്തി.

''കാലു കാണുന്നു... കാലു കാണുന്നു...''

എന്തോ ഒരു അത്യാഹി തം മുന്‍കൂട്ടി കണ്ടതുപോ ലെ നിലവിളിച്ചുകൊണ്ട് സിസ്റ്റര്‍ അനുപമയുടെ ഡ്രസ് വലിച്ചുതാഴ്ത്താന്‍ ശ്രമിച്ചു.

''അയ്യോ സിസ്റ്റര്‍...'' അനുപമ അരക്കെട്ടില്‍ മുറുക്കെപിടിച്ചു.

''ഒരുതരത്തിലാ അഡ്ജസ്റ്റ് ചെയ്തുവച്ചേക്കുന്നെ. അത് വലിച്ചുതാഴ്ത്താതെ. അല്ലെങ്കില്‍ പിന്നെ സ്‌നാപകയോഹന്നാന്‍ പാവാടയിട്ടോണ്ടാണോ നടന്നിരുന്നെ. മരവുരിക്ക് ഇത്രയും ഇറക്കമേയുള്ളൂ, ബോട്ടമുണ്ട്. കാല് കാണില്ല...'' അനുപമ വിശദീകരിച്ചു.

''എങ്കില്‍ കുഴപ്പമില്ല.'' അനുപമയെ ഒന്നുകൂടി നോക്കി വിലയിരുത്തിക്കൊ ണ്ട് സിസ്റ്റര്‍ ഗൊരേത്തി അഭിപ്രായപ്പെട്ടു. സിസ്റ്റര്‍ക്ക് സമാധാനമായി.

''പിള്ളേരൊക്കെ റെഡിയായോ?'' സിസ്റ്റര്‍ തിരക്കി.

''കുറച്ചുപേരും കൂടിയുണ്ട്.'' ഒരു കുട്ടിക്ക് മേല്‍ മീശ ഒട്ടിച്ചുകൊടുക്കുക യായിരുന്ന സിസ്റ്റര്‍ ഫിലോമിന പറഞ്ഞു.

''ആദ്യമായി ഈശ്വര പ്രാര്‍ത്ഥന.'' അപ്പോള്‍ മൈക്കില്‍ നിന്നുള്ള അറിയിപ്പ് മുഴങ്ങി.

''ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ.'' സിസ്റ്റര്‍ ഗൊരേ ത്തി വേഗം സ്ഥലംവിട്ടു.

''ഫിലോമിന സിസ്റ്ററേ ഞാനിപ്പം വരാവേ... ഒന്ന് ഫ്രെഷായിട്ട് വരട്ടെ...''

അനുപമ വാഷ്‌റൂമിലേ ക്ക് നടന്നു വാഷ്‌റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി വരുമ്പോഴാണ് വിജനമായ വരാന്തയില്‍ ഒരു ആണ്‍കു ട്ടി ഒറ്റയ്ക്ക് നില്ക്കുന്നത് അവള്‍ കണ്ടത്. ഓര്‍ഫനേ ജിലെ കുട്ടികളാരുമല്ലെന്ന്് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി. വാര്‍ഷിക ത്തിന് ക്ഷണിക്കപ്പെട്ടു വന്നവരില്‍ ആരുടെയോ കുട്ടിയാണെന്ന് അവള്‍ ഊഹിച്ചു.

''ശ്... ശ്...'' അവള്‍ ശബ്ദമുണ്ടാക്കി കുട്ടിയുടെ ശ്രദ്ധ ക്ഷണിച്ചു.

തിരിഞ്ഞുനോക്കിയ കുട്ടി വിചിത്രവേഷ ധാരി യായ അവളെ കണ്ട് ഞെട്ടി. പക്ഷേ ആ ഞെട്ടല്‍ കണ്ട് അനുപമയ്ക്ക് ചിരിയാണ് വന്നത്. അഞ്ചോ ആറോ വയസ്സ് പ്രായമുളള കുട്ടിയായിരുന്നു അത്.

''എന്താ ഇവിടെ നില്ക്കുന്നേ...'' അനുപമ അവന്റെ അടുക്കലേക്ക് ചെന്നു. കുട്ടിയുടെ കണ്ണു കളില്‍ ഭയം നിഴലിക്കുന്നത് അവള്‍ കണ്ടു.

''പേടിക്കണ്ടാ.. പേടിക്ക ണ്ടാ ഞാനൊന്നും ചെയ്യി ല്ല.'' അനുപമ അവന് ധൈര്യം കൊടുത്തു.

''ചേട്ടാ...'' അവന്‍ വിളിച്ചു.

''ചേട്ടനല്ല ചേച്ചിയാ...'' അനുപമ മേല്‍മീശ വലിച്ചു നീക്കിയതിന് ശേഷം അവനെ നോക്കി ചിരിച്ചു. ഇപ്പോള്‍ അവനും ചിരിവന്നു. പേടിക്കേണ്ട ആളല്ലെന്ന് ബോധ്യമായ തുപോലെ.

''നീ ആരുടെ കൂടെ വന്നതാ?''

അനുപമ തിരക്കി

''അപ്പേടെ കൂടെ.'' അവന്‍ മറുപടി നല്കി.

''എന്നിട്ട് അപ്പയെ വിടെ?''

''സ്റ്റേജിലാ.''

''നീയെങ്ങനെയാ ഇവിടെ വന്നെ. സ്റ്റേജ് അപ്പുറത്തല്ലേ.''

''ഞാന്‍ ബിനു അങ്കിളിനെ പറ്റിച്ചുവന്നതാ.''

''ആരാ ബിനു അങ്കിള്‍?''

''അപ്പേടെ ഡ്രൈവറാ.''

''അമ്പടാ കള്ളാ...'' അനുപമ കളിയായി അവന്റെ മൂക്കില്‍ പിടിച്ചു വലിച്ചു.

''എന്നിട്ട് തിരിച്ചു പോകാന്‍ അറിയത്തുമില്ല. അല്ലേ.''

അവനതിന് മറുപടി പറയാതെ ശിരസ്സ് കുനിച്ചു.

''നിന്റെ പേരെന്നതാ.''

''അച്ചൂട്ടന്‍.''

''മോനേ അച്ചൂട്ടാ ഞാന്‍ നിന്നെ അപ്പേടെ അടുക്കല്‍ കൊണ്ടുചെന്നാക്കാം.''

അനുപമ അവന്റെ കൈയ്ക്ക് പിടിച്ചു.

അപ്പോള്‍ സിസ്റ്റര്‍ ഫിലോമിന അങ്ങോട്ട് വന്നു.

''നീ എത്രനേരമായി പോയിട്ട്. അടുത്തത് കുട്ടികളുടെ ആക്ഷന്‍ സോംങാ. നീ വേഗം വാ.'' അത്രയും പറഞ്ഞിട്ട് സിസ്റ്റര്‍ തിരിഞ്ഞുനിന്നു.

''ഈ കുട്ടി, ഏതാടീ...''

''ആ... പ്രോഗ്രാമിന് വന്നതാ... ഫാദറിന്റെ അടു ക്കല്‍ കൊണ്ടുചെന്നാ ക്കാന്‍ പോകുവായിരുന്നു.''

''ഇമ്മാനുവേലച്ചന്റെ അടുക്കലോ?''

''അല്ല ഈ കൊച്ചിന്റെ അപ്പന്റെ അടുക്കല്.''

''അതു പിന്നെയാവാം. കൂട്ടം തെറ്റിനിര്‍ത്തണ്ടാ. നീ അവനെയും കൂടെ കൂട്ടിക്കോ.''

സിസ്റ്റര്‍ ഗൗരവത്തില്‍ ഗ്രീന്‍ റൂമിലേക്ക് തിരികെ നടന്നു.

''പേടിക്കണ്ടാട്ടോ. ഇപ്പം ചേച്ചീടെ കൂടെ പോരേ. ചേച്ചി അപ്പേടെ അടുക്കലെ ത്തിക്കാം.'' അനുപമയും അച്ചുവും ഗ്രീന്‍ റൂമിലെ ത്തി.

ഗ്രീന്‍ റൂമിലെത്തിയ അച്ചുവിന്റെ കണ്ണുകള്‍ വിടര്‍ന്നു. തന്റെ പ്രായത്തി ലും തന്നെക്കാള്‍ പ്രായമു ള്ളവരുമായവരുടെ വിചിത്ര വേഷങ്ങള്‍... രൂപങ്ങള്‍...

''ചേച്ചീ എനിക്കും ഒരു മീശതരുമോ?'' കണ്ണാടി യില്‍ നോക്കി തനിക്ക് മീശ ഒട്ടിക്കുകയായിരുന്ന അനു പമയോട് അച്ചു ചോദിച്ചു.

''മീശ മാത്രം മതിയോ ടേയ്... ഒരു താടി കൂടി ഫിറ്റ് ചെയ്താലോ...''

അനുപമ തമാശയ്ക്കാ യി ചോദിച്ചു.

സമ്മതം എന്ന് അച്ചു ആംഗ്യം കാട്ടി. അനുപമ മേശയിലുണ്ടായിരുന്ന ഒരു താടിയും മീശയുമെടുത്ത് അച്ചുവിന്റെ മുഖത്ത് ഒട്ടിച്ചു. തന്നെ കണ്ണാടിയില്‍ നോക്കിയപ്പോള്‍ അച്ചുവിന് ചിരിവന്നു.

''കൊള്ളാമോ?'' അനുപമ ചോദിച്ചു.

''സൂപ്പര്‍.'' അച്ചു പറഞ്ഞു.

''അടുത്തതായി ഞങ്ങള്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്നത് കര്‍ത്താവിന് വഴിയൊരുക്കാന്‍ വന്ന, അവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ലെന്ന് സ്വയം ഏറ്റുപറഞ്ഞ സ്‌നാപക യോഹന്നാന്റെ കഥയാണ്. മരുഭൂമിയിലെ ശബ്ദം.''

ഈ സമയം അനൗണ്‍സ്‌മെന്റ് മുഴങ്ങി.

''യ്യോ, സമയമായി, സമയമായി'' വല്ലാത്തൊരു തിടുക്കം അനുപമയെ ബാധിച്ചു.

'ഈശോയേ കാത്തോണേ...' അവള്‍ നെറ്റിയില്‍ കുരിശു വരച്ചു.

''എല്ലാരും വാ...'' തനിക്കൊപ്പം അഭിനയിക്കാനുളള എല്ലാ വരെയുംകൂട്ടി വേദിയിലേക്ക് നടക്കുന്നതിനിടയില്‍ അനുപമ അച്ചുവിന് നേരെ തിരിഞ്ഞുനിന്ന് പറഞ്ഞു.

''അച്ചൂട്ടാ ചേച്ചി ഇപ്പം വരും. അവിടെയിരുന്നോണം. വേറെ ഒരിടത്തേക്കും പോയേക്കരുത്.''

അനുപമ പെട്ടെന്ന് പോയത് അച്ചുവിനെ വിഷമിപ്പിച്ചുവെങ്കിലും അവളെ അനുസരിക്കുന്ന മട്ടില്‍ അവന്‍ തലയാട്ടി. ഗ്രീന്‍ റൂമില്‍ അച്ചു തനിച്ചായി. സമയം കടന്നു പോയി. അവതരണം കഴിഞ്ഞ് അനുപമ തിരികെ ഗ്രീന്‍ റൂമിലെത്തി. അവള്‍ ആദ്യം നോക്കിയത് അച്ചുവിനെയായിരുന്നു. പക്ഷേ അവനെ അവള്‍ അവിടെ കണ്ടില്ല.

''അച്ചൂ... അച്ചൂ...'' അനുപമ വിളിച്ചു. ഇവിടെയൊരു കൊച്ചി രിക്കുന്നത് കണ്ടായിരുന്നോ.. അനുപമ മറ്റ് കുട്ടികളോട് ചോദിച്ചു.

''ഇല്ല ചേച്ചി... ഞങ്ങള് കണ്ടില്ല.'' മേയ്ക്കപ്പ് അഴിച്ചു വയ്ക്കുന്നതിനിടയില്‍ കുട്ടികള്‍ പറഞ്ഞു.

പ്രോഗ്രാം അവസാനിച്ചതാ യുള്ള അറിയിപ്പ് അനുപമയുടെ കാതുകളിലെത്തി. അനുപമ തിടുക്കപ്പെട്ട് താന്‍ അവനെ ആദ്യം കണ്ട വരാന്തയിലേക്ക് ചെന്നു. ഇനി അവിടെയെങ്ങാ നും കാണുമോ? പക്ഷേ വരാന്ത വിജനമായിരുന്നു. അനുപമ തിരിഞ്ഞ് ഗ്രീന്‍ റൂമിലേക്ക് പോയി.

സിസ്റ്റര്‍ ഫിലോമിന കുട്ടികളുടെ മുഖത്തെ ചായം തുടച്ചുകളയുകയായിരുന്നു.

''സിസ്റ്റര്‍ ആ കൊച്ചിനെ കാണുന്നില്ല.'' അനുപമ അറിയിച്ചു.

അവന്‍ അവന്റെ അപ്പന്റെ അടുത്തേക്ക് പോയിക്കാണും. സിസ്റ്റര്‍ അതിനെ ലഘൂകരിച്ചു.

''അതല്ല സിസ്റ്റര്‍ എനിക്കെ ന്തോ പേടി തോന്നുന്നു.'' അനുപമയ്ക്ക് ശ്വാസംമുട്ടി.

''നീ അസുഖം വരുത്തി വയ്ക്കുമെന്നാ തോന്നുന്നെ. ഒന്നാമത് ഈ പശേടേം മറ്റും മണം നിനക്ക് അലര്‍ജിയാ. പോരാഞ്ഞ് ടെന്‍ഷനും. നീ സമാധാനിക്ക്.''

അനുപമ മേശയിലുണ്ടായിരുന്ന തന്റെ ബാഗ് തുറന്ന് ഇന്‍ഹേലര്‍ എടുത്തു.

''സിസ്റ്റര്‍ ഫിലോമിനാ,'' സിസ്റ്റര്‍ ഗൊരേത്തി തിടുക്കത്തില്‍ പാഞ്ഞുവന്നു.

''ഒരു ബാഡ് ന്യൂസുണ്ട്. നമ്മുടെ വെല്‍വിഷറും സ്‌പോണ്‍സറുമായ മാനുവലിന്റെ കുട്ടി മിസ്സായിട്ടുണ്ട്. നിങ്ങള്‍ ആരെങ്കിലും അവനെ കണ്ടായിരുന്നോ?''

സിസ്റ്റര്‍ ഫിലോമിനയും അനുപമയും പരസ്പരം നോക്കി. കാര്യങ്ങള്‍ താന്‍ ഉദ്ദേശിച്ചതുപോലെയല്ലെന്ന് സിസ്റ്റര്‍ ഫിലോമിനയ്ക്ക് മനസ്സിലായി.

''അത് പിന്നെ. ഉവ്വ്. ഒരു കുട്ടിയെ വരാന്തയില്‍വച്ച് കണ്ടി രുന്നു. അനു അവനെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവരുകേം ചെയ്തി രുന്നു.'' സിസ്റ്റര്‍ ഫിലോമിന അറിയിച്ചു.

ഗൊരേത്തി സിസ്റ്റര്‍ ആശ്വസിച്ചു.

''എന്നിട്ട് ആ കുട്ടിയെവിടെ?''

''ഇപ്പോ അച്ചൂനെ കാണുന്നി ല്ല സിസ്റ്റര്‍.'' അനുപമയാണ് അത് പറഞ്ഞത്.

''ങ്‌ഹേ, കാണുന്നില്ലേ...'' സിസ്റ്റര്‍ തളര്‍ന്നു.

അപ്പോഴേയ്ക്കും ഫാ. ഇമ്മാനുവലും മാനുവലും ഡ്രൈവര്‍ ബിനുവും അവിടെ യെത്തി. കുട്ടിയെ കെട്ടിടത്തിന്റെ പലവഴികളിലും ഇടങ്ങളിലും അന്വേഷിച്ച് ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നതായിരുന്നു അവിടെ.

''അച്ചാ, കുട്ടിയിവിടെയുണ്ടാ യിരുന്നു.'' ഗൊരേത്തി സിസ്റ്റര്‍ അറിയിച്ചു

''...ഇപ്പോ കാണുന്നില്ല...''

''അവനെങ്ങനെ ഇവിടെയെ ത്തി?'' മാനുവലിന്റെ സ്വരത്തില്‍ ഉത്ക്കണ്ഠ കലര്‍ന്നിരുന്നു. മുപ്പതിന് മേല്‍ പ്രായമുള്ള സുമുഖനായിരുന്നു മാനുവല്‍.

''ഞാനാ അച്ചൂനെ കണ്ടെ. വരാന്തേല് നിക്കുവായിരുന്നു. ബിനു അങ്കിളിനെപറ്റിച്ചുവന്നു നില്ക്കുവാന്ന് പറഞ്ഞു.''

അനുപമ അറിയിച്ചു.

മാനുവല്‍ രൂക്ഷഭാവത്തില്‍ ബിനുവിനെ നോക്കി. ആ നോട്ട ത്തിന്റെ രൂക്ഷത താങ്ങാനാവാതെ ബിനു തലകുനിച്ചു.

''യൂസ് ലെസ്.'' മാനുവല്‍ പല്ലിറുമ്മി.

''എന്നിട്ട്...'' ഫാ. ഇമ്മാനുവല്‍ ചോദിച്ചു

''അപ്പേടെ അടുത്തു കൊണ്ടു ചെന്നാക്കാമെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ...''

''പക്ഷേ...'' മാനുവല്‍ ഇടയ്ക്ക് കയറി.

''അപ്പോഴേയ്ക്കും എനിക്ക് പ്രോഗ്രാമിനുള്ള സമയമായി. ഗ്രീന്‍ റൂമില്‍ കൊണ്ടുപോയി ഇരുത്തി. ഒരിടത്തേക്കും പോയേ ക്കരുതെന്നും പറഞ്ഞു.''

സിസ്റ്റര്‍ ഫിലോമിന ദീര്‍ഘമായി നിശ്വസിച്ചു. തന്റെ പേര് ഒരിടത്തും അനുപമ പറഞ്ഞില്ലല്ലോ.

''വന്നുകഴിഞ്ഞ് നോക്കിയിട്ട് കണ്ടില്ല... ഞാനും അന്വേഷിച്ചു നടക്കുവായിരുന്നു.'' അനുപമ തൊണ്ട ഇടറി പറഞ്ഞു.

''ഒരു കുട്ടി മിസ്സായെന്ന് അറിയുമ്പോ, ആ കുട്ടിയെ കണ്ടെത്തിക്കഴിയുമ്പോ, റെസ്‌പോണ്‍സിബിള്‍ പേഴ്‌സണ് ആ കുട്ടിയെ ഹാന്‍ഡ്ഓവര്‍ ചെയ്യാതെ നാടകം, കൂത്ത് എന്ന് പറഞ്ഞ് നടക്കുന്നതാണോ നിന്റെയൊക്കെ മര്യാദ?''

അനുപമയുടെ അടുക്കലെത്തി മാനുവല്‍ ചോദിച്ചു. അനുപമ വിറച്ചു തുടങ്ങി.

''മാനുവല്‍ പ്ലീസ്... പ്ലീസ്...'' ഫാ. ഇമ്മാനുവല്‍ ഇടയ്ക്ക് കയറി.

സോറി ഫാദര്‍, സോറി... ഹീയിസ് നോട്ട് ഒണ്‍ലി മൈ സണ്‍... ബട്ട് ഓള്‍സോ മൈ ഫിലിംങ്‌സ് ആന്റ് ലൈഫ്... ഇഫ് എനിത്തിംങ് ഹാപ്പെന്‍സ് റ്റു ഹിം...''

''ഐ നോ.. എനിക്കറിയാം... ബീ കാം...'' ഇമ്മാനുവലച്ചന്‍ മാനുവലിന്റെ പുറത്തുതട്ടി.

''അവന്‍ ഇവിടെയെവിടെ യെങ്കിലുമുണ്ടാകും. ഇവിടെ നിന്ന് അവന്‍ എവിടെ പോകാന്‍... ആളൊരു കുസൃതിക്കാരനാണല്ലോ... എന്തെങ്കിലും കുസൃതി ഒപ്പിച്ചതാവും.''

ഫാ. ഇമ്മാനുവല്‍ ആശ്വസിപ്പിച്ചു

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org