
മഞ്ഞാണോ, പുകയാണോ ഒന്നും വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. ഉള്ളില്‍ പുക നിറഞ്ഞതു പോലെ അനുപമ ചുമച്ചു. അവള്‍ കണ്ണുകള്‍ തുറന്നു. താന്‍ കണ്ണുകള്‍ തുറക്കാന്‍ കാത്തുനില്ക്കുകയാണെന്ന മട്ടില്‍ ആകാംക്ഷാപൂര്‍വം അരികിലിരിക്കുന്ന എമ്മാനുവേല്‍ അച്ചനെ യാണ് അവള്‍ കണ്ടത്. അനുപമയ്ക്ക് ഒന്നും മനസ്സിലായില്ല.
അപ്പോള്‍ താന്‍ എവിടെയാണ്. താന്‍ അച്ചന്റെ അടുക്കലെത്തിയോ.
അനൂ... മോളേ... അനൂ... എമ്മാനുവേലച്ചന്റെ സൗമ്യസ്വരം കാതുകളില്‍ മുഴങ്ങി.
അനുപമയുടെ കാഴ്ചയുടെ ലോകം കുറെക്കൂടി വിശാലമായി. ഞരമ്പുകളിലേക്ക് കയറിപ്പോകുന്ന മരുന്നു തുള്ളികള്‍. മുഖം തിരിച്ചുള്ള നോട്ടത്തില്‍ സമീപത്തുള്ള ചെറിയ ടീപ്പോയില്‍ സിറിഞ്ചുകള്‍, മരുന്നുകള്‍. മറ്റൊരിടത്തേ ക്ക് നോട്ടമെത്തിയപ്പോള്‍ പ്രിയംവദ.
അനുപമയ്ക്ക് മനസ്സിലായി താന്‍ ആശുപത്രിയിലാണ്.
അനുമോളേ... അച്ചന്‍ എണീറ്റ് അനുപമയുടെ നെറ്റിയില്‍ തലോടി.
ആര്‍ യൂ ഓള്‍റൈറ്റ്?
അനുപമ പതുക്കെ തലയാട്ടി. പക്ഷേ കാതുക ളില്‍ ആ പടക്കത്തിന്റെ ശബ്ദം വിട്ടുമാറുന്നില്ല. ഠേ... ഠേ... ഠേ... പൊട്ടിത്തെ റിച്ച പടക്കങ്ങളുടെ സീല്‍ ക്കാരങ്ങള്‍ കാതുകളില്‍ നിന്ന് മായാത്തതുപോലെ. അവള്‍ അച്ചന്റെ കരംപിടിച്ച് നെഞ്ചോട് ചേര്‍ത്തു. ആശ്വാസം കണക്കെ.
അച്ചന്‍ ചിരിച്ചു.
അനുപമ പതുക്കെ തന്റെ കരമെടുത്ത് മുഖത്ത് തൊട്ടുനോക്കി. മുഖത്ത് പരിക്കുണ്ടോ. ഇല്ല. കൈകളില്‍. ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത്?
നിനക്കൊന്നുമില്ല. എമ്മാനുവേലച്ചന്‍ അറിയിച്ചു.
പെട്ടെന്നൊരു ഷോക്ക്. ബോധം കെട്ടു. അത്രയേ യുള്ളൂ.
പ്രിയംവദ പെട്ടെന്നുത ന്നെ പുറത്തേക്കു പോയി. അവള്‍ തിരിച്ചുവന്നപ്പോള്‍ ഡോക്ടറും നേഴ്‌സുമുണ്ടാ യിരുന്നു.
വാട്ട് യൂ ഫീല്‍ നൗ?
ഡോക്ടര്‍ നിയാസ് ചോദിച്ചു. അനുപമ പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.
ഡോക്ടര്‍ ഹൃദയ മിടിപ്പും പള്‍സും പരിശോധിച്ചു.
ഡോണ്ട് വറീ. ഡ്രിപ്പ് തീര്‍ന്നുകഴിയുമ്പോ വിട്ടേക്കാം.
മരുന്നുകുപ്പിയുടെ ചുവട്ടിലായി ഇനിയും മരുന്ന് അവശേഷിച്ചിട്ടുണ്ടാ യിരുന്നു.
അച്ചന്‍ നന്ദിപൂര്‍വം ഡോക്ടര്‍ക്ക് നേരെ കൈകള്‍ കൂപ്പി.
ഡോക്ടറും നേഴ്‌സും മുറിവിട്ടിറങ്ങിയപ്പോള്‍ പെട്ടെന്ന് അനുപമ പറഞ്ഞു.
ഞാന്‍ ഇനി ആ സ്‌കൂളിലേക്കില്ല. അച്ചന്റെ കൂടെ ഞാനും വരുവാ. എനിക്ക് ഇവിടം മതിയായി.
അനുപമയുടെ സ്വരം ഉറച്ചതായിരുന്നു. ചുരു ങ്ങിയ മണിക്കൂറിനുള്ളില്‍ അവള്‍ ശക്തമായ ഒരു തീരുമാനം എടുത്തതു പോലെ.
അതാ ഇപ്പോ നന്നായെ. അച്ചന്‍ ചിരിച്ചു.
ഡോണ്ട് ബീ സില്ലി.. അല്ലെങ്കില്‍ നീയൊന്നാ ലോചിച്ചു നോക്കിയേ. ക്ലാസില്‍ പടക്കം പൊട്ടിയെന്നത് നേരാ. അതൊരിക്കലും സംഭവി ക്കാന്‍ പാടില്ലാത്തതു മായിരുന്നു. പക്ഷേ ആ കുട്ടികള്‍ നിനക്ക് നേരെ പടക്കം വലിച്ചെറിഞ്ഞോ. നിന്നെ അപായപ്പെടു ത്തണമെന്നോ നിനക്ക് പരുക്കുണ്ടാ ക്കണമെന്നോ അവരാഗ്രഹിച്ചിട്ടില്ല. അങ്ങനെയായിരുന്നു വെങ്കില്‍ ഇപ്പോള്‍ കിടക്കുന്നതു പോലെയല്ലായിരുന്നു നീ കിടക്കുന്നത്. പുതിയൊരു അധ്യാപിക വന്നപ്പോള്‍ അവരെ സ്വീകരിക്കാന്‍ ഇത്തിരി വെറൈറ്റി കാണിച്ചു. അത്രയേയുള്ളൂ. നിനക്ക് പണ്ടു മുതല്‌ക്കേ പടക്കോം പുകയും കാണു മ്പോ പേടിയാണല്ലോ. അപ്രതീക്ഷിതമായി പടക്കം പൊട്ടിയപ്പോള്‍ നീ പേടിച്ചു. നിനക്ക് ശ്വാസം മുട്ടി. അത്രയേയുള്ളൂ.
എമ്മാനുവേലച്ചന്‍ വളരെ നിസ്സാരവല്‍ക്കരിച്ചു കൊണ്ട് പറഞ്ഞു.
അത്രയേയുള്ളൂ? അനുപമ ബെഡ്ഡില്‍ എണീറ്റിരുന്നു.
അവളുടെ സ്വരത്തിലെ രൂക്ഷത തിരിച്ചറിഞ്ഞ് അച്ചന്‍ അല്പം പരുങ്ങിയെ ങ്കിലും പിന്നീട് പറഞ്ഞു.
ആ... അത്രയേയുള്ളൂ.
അത്രയേയുള്ളൂ? അനുപമയുടെ സ്വരം ഇത്തിരികൂടി ഉയര്‍ന്നു.
ശരിയാ അച്ചന്‍ പറഞ്ഞതുപോലെ എന്റെ ദേഹത്ത് പടക്കം വീണില്ല. എനിക്ക് പൊള്ളിയില്ല. പക്ഷേ പേടിച്ചു ശ്വാസം മുട്ടി ഞാന്‍ ചത്തുപോയിരു ന്നെങ്കിലോ? അച്ചന്‍ പലപ്പോഴും പറയാറില്ലേ ദാ ഇത്തിരിപ്പോന്ന ജീവനാ നമുക്കുള്ളതെന്ന്. ആ ഇത്തിരിപ്പോന്ന ജീവന് വല്ല തും പറ്റിയിരുന്നെങ്കിലോ?
അതിന് ഒന്നും പറ്റിയില്ലല്ലോ. അച്ചന്‍ വീണ്ടും നിസ്സാര വല്‍ക്കരിച്ചു.
പറ്റാത്തതാണോ ഇപ്പോ പ്രശ്‌നം. അനുപമ ദേഷ്യപ്പെട്ടു.
കോണ്‍സിക്വന്‍സ് നോക്കിയാണ് ഒരു സംഭവത്തിന്റെ രൂക്ഷത അനലൈസ് ചെയ്യണ്ടെ. പിന്നെ ഇന്റന്‍ഷനും. എന്റെ ഒരു എന്‍ക്വയറിയില്‍.
എമ്മാനുവേലച്ചന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മുറിയിലേക്ക് ഫാ. ഗബ്രി യേലും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ആല്‍ ബര്‍ട്ടും അധ്യാപകനായ നിഖിലും പ്രവേശിച്ചു.
ഡോക്ടര്‍ നിയാസ് പറഞ്ഞു, ടീച്ചര്‍ ഡിസ്ചാര്‍ ജാണെന്ന്. കൂട്ടിക്കൊണ്ടു പോകാന്‍ വന്നതാ. ഫാ. ഗബ്രിയേല്‍ ഉറക്കെ ചിരിച്ചു.
അച്ചനോട് ഞാന്‍ പറഞ്ഞതല്ലേ ഓടിപ്പാഞ്ഞ് വരണ്ടാന്ന്. അതിന് മാത്രം ഇവിടെയൊന്നും സംഭവി ച്ചിട്ടില്ലെന്ന്.
ഗബ്രിയേലച്ചന്‍ ഫാ. എമ്മാനുവേലിനോട് പറഞ്ഞു.
അച്ചന്‍ വിളിച്ചു പറയുമ്പോ ഞാന്‍ ഒരു യാത്രയിലായിരുന്നു. പെട്ടെന്ന് ഇത് കേട്ടപ്പോ റൂട്ടൊന്ന് തിരിച്ചുവിട്ടു. അതാ പെട്ടെന്നെത്തിയെ.
എങ്ങനെയിരിക്കുന്നു ടീച്ചര്‍. ഫാ. ഗബ്രിയേല്‍ അനുപമയോട് ചോദിച്ചു
ഫൈന്‍. ദേഷ്യവും സങ്കടവും കടിച്ചമര്‍ത്തി അനുപമ പ്രസന്നതയോടെ പറഞ്ഞു.
ഗുഡ്. ഗബ്രിയേലച്ചനും സന്തോഷമായി.
ഞാന്‍ ബില്ലിന്റെ കാര്യം അന്വേഷിച്ചിട്ട് വരട്ടെ. ഫാ. ആല്‍ബര്‍ട്ട് പുറത്തേക്ക് പോയി.
അച്ചാ പറയുമ്പോ ഒന്നും തോന്നരുത്. ഈ അവസ്ഥേല് എന്റെ കൊച്ചിനെ ഞാനെങ്ങനാ ഇവിടെ ആക്കിയിട്ട് പോകുന്നേ. അവള്‍ക്കും വല്ലാത്തൊരു ഷോക്ക് ആയിട്ടുണ്ട്. എമ്മാനുവേ ലച്ചന്‍ ഫാ. ഗബ്രിയേലി നോട് പറഞ്ഞു.
നല്ല സ്‌കൂളാ എന്നൊക്കെ കരുതിയാ എന്റെ കൊച്ചിനെ ഇത്രേം ദൂരത്തേക്ക് പറഞ്ഞയച്ചത്. പക്ഷേ ഇതിപ്പോ.
അവള് പറയുന്നത് ഇനി ഇവിടെ കണ്ടിന്യൂ ചെയ്യു ന്നില്ലെന്നാ. എനിക്കും ഇപ്പോ തോന്നുവാ അതാ നല്ലതെന്ന്. ഇത്രേം ദൂരത്തിലാക്കിയിട്ട് പോ യാല്‍ എനിക്കും കാണില്ല മനഃസമാധാനം. അവിടെയു മുണ്ടല്ലോ സ്‌കൂള്‍. പോകു മ്പോ തിരികെ അവളേം കൂട്ടാമെന്നാ പ്ലാന്‍.
അനുപമയ്ക്ക് സന്തോ ഷം തോന്നി. തന്റെ പക്ഷം ചേര്‍ന്ന് സംസാരിക്കാന്‍ എമ്മാനുവേലച്ചന്‍ തയ്യാറായല്ലോ. അവളുടെ വിചാരം തന്നെ ഇവിടെ നിര്‍ത്തിയിട്ട് അച്ചന്‍ പോകുമെന്നായിരുന്നു.
ടീച്ചര്‍ അങ്ങനെ വല്ല മണ്ടത്തരോം പറഞ്ഞുവെ ന്നോര്‍ത്ത് അച്ചനും അതിന് സപ്പോര്‍ട്ട് നില്ക്കുവാണോ വേണ്ടേ? നമ്മളല്ലേ ടീച്ചറെ ധൈര്യപ്പെടുത്തണ്ടേ? എമ്മാനുവേലച്ചനോട് അങ്ങനെ പറഞ്ഞിട്ട് ഗബ്രിയേലച്ചന്‍ അനുപമ യുടെ അടുക്കലേക്ക് ചെന്നു.
പേടിച്ചാല്‍ ഒളിക്കാന്‍ കാടില്ലെന്ന് പറയാറില്ലേ ടീച്ചറേ. ഞാന്‍ ഇന്നലെ തന്നെ ഒരു എന്‍ക്വയറി നടത്തിയിരുന്നു. വെറുതെ ഒരു രസത്തിന് എന്നാ കുട്ടികള് പറഞ്ഞത്. പേഴ്‌സണല്‍ റിവന്‍ഞ്ചിന് ടീച്ചറിന് അവരുമായി നേരത്തെ ബന്ധമൊന്നും ഇല്ലല്ലോ.
ക്ലാസിലാണോ അച്ചാ കുട്ടികള് രസത്തിനായിട്ട് പടക്കം പൊട്ടിക്കുന്നത്. പെട്ടെന്ന് നിഖില്‍ ചോദിച്ചു.
കുട്ടികളെ മുഴുവനും ബ്ലെയിം ചെയ്യണ്ട. അത് ചെയ്തത് ഒറ്റ ഒരുത്തനാ ണെന്ന് ഇവിടെയെല്ലാവര്‍ ക്കും അറിയാം. അലന്‍. അവനെ സ്‌കൂളീന്ന് പുറ ത്താക്കിയാ ഈ പ്രശ്‌നം തീരും. പുതിയ ടീച്ചേഴ്‌സി നും പഴയ ടീച്ചേഴ്‌സിനും സമാധാനത്തോടെ പഠിപ്പി ക്കാനും കഴിയും. അതിനാ ദ്യം അച്ചന്‍ സ്‌ട്രോങ്ങാക ണം. പക്ഷേ അച്ചന്‍ അത് ചെയ്യില്ലെന്നും ഇവിടെയെ ല്ലാവര്‍ക്കും അറിയാം.
അവസാനത്തെ വാച കം ശബ്ദം കുറച്ചാണ് നിഖില്‍ പറഞ്ഞത്.
എന്തോ, സാര്‍ പറഞ്ഞ ത് കേട്ടില്ല. ഗബ്രിയേലച്ചന്‍ കാതോട് കരം ചേര്‍ത്തു പറഞ്ഞു.
ഇല്ല ഞാനൊന്നും പറഞ്ഞില്ല. നിഖില്‍ ഒഴിഞ്ഞു മാറി.
എന്നാ ഞാന്‍ കേട്ടു. സാറ് പറഞ്ഞത് ശരിയാ, അലനെ ഡിസ്മിസ് ചെയ്യാന്‍ എനിക്ക് താത്പര്യമില്ല. അത് നിങ്ങളാരും വിചാരിക്കുന്ന തുപോലെ അലന്റെ ഫാദര്‍ മാനുവല്‍ തരുന്ന ഡൊണേ ഷന്റെ വലുപ്പം കണ്ടിട്ടല്ല. ഞങ്ങടെ കോണ്‍ഗ്രി ഗേഷന്‍ പണമുണ്ടാക്കാ നായി സ്‌കൂള് നടത്തുന്ന തോണ്ടുമല്ല. വഴിതെറ്റി പ്പോയ ഒരു ആടിനെ തേടിപ്പിടിച്ചു കൊണ്ടു വരുന്ന ഒരു ഇടയന്റെ കഥ യുണ്ട്. കണ്ടു കിട്ടിക്കഴിയു മ്പോ വഴിതെളിച്ചോണ്ടല്ല ആടിനേം കൈയിലെടു ത്തു പിടിച്ചോണ്ടാ ആ ഇടയന്‍ വരുന്നേ. ആ കഥയും ആ ഇടയനും മനസ്സിലിങ്ങനെ ഇമ്പ്രസ് ചെയ്തു നില്ക്കുന്നതോ ണ്ടാ ഈ കുപ്പായമിട്ടോണ്ട് ഇങ്ങനെ നില്ക്കുന്നേ. ഇതൊരു കോളാ. സ്‌പെ ഷ്യല്‍ കോള്‍. അങ്ങനെ യൊരു ഇടയനാകാനാ എല്ലാ ടീച്ചേഴ്‌സിന്റെയും വിളി. അതു വല്ലതും സാറിനെപ്പോലെയുള്ള ടീച്ചേഴ്‌സിന് അറിയില്ല. ഗവണ്‍മെന്റ്‌സെക്ടറില്‍ ജോലി കിട്ടുന്നതുവരെ താല്‍ക്കാലികമായിട്ടൊരു ജോലി. അത്രയേയുള്ളൂ നിങ്ങളില്‍ പലര്‍ക്കും. അലന്റെ ചരിത്രോം ഭൂമി ശാസ്്‌ത്രോം ഒക്കെ നന്നായി അറിയാവുന്ന ഒരാളെന്ന നിലേല് ഞാന്‍ പറയുവാ, അവനെ നമുക്ക് രക്ഷിച്ചെടുക്കണം. ഇനി അവന്റെ കോഴ്‌സ് കഴിയാന്‍ ഒരു വര്‍ഷം കൂടിയേ ഉള്ളൂ. അതിനിടയില്‍ ഒരു മാറ്റമുണ്ടാവണം അവന്. ആറാം ക്ലാസ് മുതല്‍ അവന്‍ ഇവിടുത്തെ സ്റ്റുഡന്റാ. ഇപ്പോ പ്ലസ് ടൂ ക്കാരനാ. ഇതിനിടയില്‍ അവന്‍ ഉണ്ടാക്കാത്ത പ്രശ്‌നങ്ങളില്ല. അതുവച്ചു നോക്കുമ്പോ ഈ കേസ് നിസ്സാരമാ. പക്ഷേ അത് അനുപമടീച്ചറിന് നിസ്സാര മാണെന്ന് ഞാന്‍ പറയുന്നു മില്ല. ഞാന്‍ എന്റെ അധ്യാപകരോടെല്ലാം പറയാറുണ്ട്. കുട്ടികള്‍ ഒരു ചില്ലു പാത്രം കണക്കെ യാണെന്ന്. ഹാന്‍ഡില്‍ വിത്ത് കെയര്‍. സൂക്ഷിച്ച്‌കൈകാര്യം ചെയ്യുക. ഇല്ലെങ്കില്‍ ഉടഞ്ഞു പോകും. ടീച്ചറിനോടും ഞാന്‍ അത് പറഞ്ഞിട്ടില്ലേ.
ഉവ്വെന്ന് അനുപമ തലയാട്ടി.
അതെന്തായാലും അവനെ നന്നാക്കിയെടു ക്കാനുള്ള ഒരു അവസരം കൂടിയാ ഇത്. ഈ മാറ്റം അനുപമടീച്ചര്‍ വഴി മാത്രമേ സംഭവിക്കൂ എന്നൊന്നും ഞാന്‍ പറയുന്നില്ല. പ്രിയംവദ ടീച്ചറിനാവാം. നിഖില്‍ സാറിനാവാം. ഏതെങ്കിലും ഒരു ടീച്ചര്‍ വഴി.
അയ്യോ അവനെ നന്നാ ക്കിയെടുക്കാനൊന്നും എന്നെ കിട്ടില്ല. നിഖില്‍ നിഷേധാര്‍ത്ഥത്തില്‍ ചുമല്‍ ചലിപ്പിച്ചു.
ആരെയും നന്നാക്കി യെടുക്കാനൊന്നും നമുക്ക് കഴിയില്ല സാറേ. നമ്മള് നന്നാകുമ്പോ കൂടെയുള്ള വരും അറിയാതെ നന്നായി ക്കോളും. ഇനി ടീച്ചര്‍ പറ, ഈ സംഭവത്തിന്റെ പേരില്‍ ടീച്ചര്‍ ഇവിടെ നിന്ന് പോയാല്‍ ഈ സ്‌കൂളിന്റെ റെപ്യൂട്ടേഷനെ വരെ അത് ബാധിക്കും. അതും എനി ക്ക് ബാധകമാ. ടീച്ചറായിട്ട് പുറത്തുപോയി പറയണ മെന്നില്ല. മറ്റ് ടീച്ചേഴ്‌സിനും കുട്ടികള്‍ക്കും പേരന്റ്‌സിനു മൊക്കെ പറയാമല്ലോ. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ടീച്ചര്‍ ഈ സംഭവത്തിന്റെ പേരില്‍ ഇവിടെ നിന്ന് പോകരുതെന്നാ. ഇനിയുള്ളതു ടീച്ചറുടെ തീരുമാനം.
ഗബ്രിയേലച്ചന്‍ പറഞ്ഞ വസാനിപ്പിച്ചു.
അനുപമയുടെ ഉള്ളില്‍ ഒരു സംഘര്‍ഷം അരങ്ങേറുകയായിരുന്നു. പ്രിയംവദ പറഞ്ഞപ്പോള്‍ മുതല്‍ അലന്‍ എന്ന വിദ്യാര്‍ത്ഥി മനസ്സില്‍ ഭീതിയോടെ കയറിക്കൂടിയിരുന്നു. ആ ഭീതിയുടെ മൂര്‍ധന്യത്തിലാ യിരുന്നു ക്ലാസില്‍ വച്ചുളള പടക്കം പൊട്ടല്‍. സത്യത്തില്‍ അത് അലന്റെ ക്ലാസാണെന്ന് പോലും അറിയില്ലായിരുന്നു. സംഭവിച്ചു കഴിഞ്ഞപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. വളരെ പ്രോബ്ലമാറ്റിക്കായ ഒരു കൗമാരക്കാരന്‍. അവനു മായാണ് ഇനിയുള്ള നാളുകള്‍ കടന്നുപോകേണ്ടത്. ഇനിയെന്തെല്ലാം സംഭവിക്കുമെന്ന് തനിക്കറിയില്ല. പിടിച്ചുനില്ക്കാന്‍ കഴിയുമോയെന്നും.
എന്താണ് മറുപടി പറയേണ്ടതെന്ന് അനുപമ യ്ക്ക് അറിയില്ലായിരുന്നു.
ബില്‍ പേ ചെയ്തു. ഇനി നമുക്ക് പോകാം കേട്ടോ. ഫാ. ആല്‍ബര്‍ട്ട് മുറിയിലേക്ക് വന്നു. നേഴ്‌സ് വന്ന് അനുപമയുടെ കൈത്തണ്ട യിലുണ്ടായിരുന്ന സൂചി നീക്കം ചെയ്തു. പ്രിയംവദ ബാഗിലേക്ക് ഡ്രസ്സും മറ്റും എടുത്തുവച്ചു.
അനുപമ ഉത്തരം പറയാതെ വീര്‍പ്പുമുട്ടി.
മോളേ. എമ്മാനുവേലച്ചന്‍ വിളിച്ചു.
അനുപമ അച്ചനെ നോക്കി ചിരിച്ചു.
അച്ചന്‍ പൊയ്‌ക്കോ ഞാന്‍ അടുത്ത അവധിക്ക് വന്നോളാം.
നീ. എമ്മാനുവേലച്ചന്‍ സംശയത്തോടെ അവളെ നോക്കി.
എന്റെ ഇമ്മു പേടിക്കുക യൊന്നും വേണ്ട. സന്തോഷത്തോടെയാ ഞാനിത് പറയുന്നത്. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം.
അനുപമ പറഞ്ഞപ്പോള്‍ ഫാ. ഗബ്രിയേല്‍ പ്രശംസാ പൂര്‍വം കയ്യടിച്ചു. പ്രിയം വദയും നിഖിലും ഫാ. ആല്‍ബര്‍ട്ടും അതില്‍ പങ്കുചേര്‍ന്നു.
അനുപമ തുടരാന്‍ തീരുമാനിച്ചത് നിഖിലിനെ സന്തോഷിപ്പിച്ചു. പക്ഷേ അലന്‍ ഇവിടെ തുടരുകയാണെന്നത് അവനെ ബുദ്ധി മുട്ടിക്കുകയും ചെയ്തു.
(തുടരും)