
ധൈര്യമൊക്കെ കൊളളാം. പക്ഷേ സ്റ്റുഡന്റിനെ ടീച്ചേഴ്‌സിന് ദേഹോപദ്രവം ചെയ്യാന്‍ പാടുണ്ടോ? ശിക്ഷിച്ചാണോ നമ്മള് സ്റ്റുഡന്റ്‌സിനെ നന്നാക്കിയെടുക്കേണ്ടത്?
വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു ചുറ്റിനും. നിവര്‍ത്തിയ കരത്തിലേക്ക് തന്നെ നോക്കിനില്ക്കുകയായിരുന്നു അനുപമ. അവളെ കിതയ്ക്കുന്നു മുണ്ടായിരുന്നു.
''ടീച്ചര്‍...'' ഫാ. ഗബ്രി യേല്‍ ശബ്ദം കുറച്ചു വിളിച്ചു.
ഞെട്ടിയാണ് അനുപമ തിരിഞ്ഞുനോക്കിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലും നില്ക്കുന്നത് അവള്‍ കണ്ടു. അക്കൂട്ടത്തില്‍ പ്രിയംവദയും നിഖിലുമുണ്ടായിരുന്നു. അനുപമ നോട്ടം മാറ്റി. അപ്പോള്‍ ദീപക്കിനെയും അലനെയും കണ്ടു. ഇത്തിരി മാറി മഞ്ജിമ, ആദി, രോഹന്‍ എന്നിവരെയും.
ദീപക് അപ്പോഴും കവിളത്ത്കരം ചേര്‍ത്തു പിടിച്ചിട്ടുണ്ടായിരുന്നു. അലന്റെ മുഖത്ത് ദേഷ്യവും പകയും അപമാനവും നിറഞ്ഞു നിന്നിരുന്നു.
''ആര്‍ യൂ ഓള്‍റൈറ്റ്?'' ഗബ്രിയേലച്ചന്‍ അനുപമയുടെ അടുക്കലെത്തി ചോദിച്ചു.
''ഉം.'' അവള്‍ തല കുലുക്കി. അച്ചന്‍ ചുറ്റിനും നോക്കി. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍. അദ്ദേഹ ത്തിന് ദേഷ്യം വന്നു.
''വാട്ട് ആര്‍ യൂ ലുക്കിംങ് അറ്റ്, ഗോ റ്റു യുവര്‍ ക്ലാസസ്.'' ഫാ. ഗബ്രിയേലിന്റെ ശബ്ദം ഉയര്‍ന്നു.
കുട്ടികള്‍ അടക്കം പറഞ്ഞുകൊണ്ട് നാലുവശ ത്തേക്കും ചിതറിപ്പോയി. ആ കല്പനയുടെ ആനുകൂല്യത്തില്‍ ആദിവേഗം സ്ഥലം കാലിയാക്കി. മറ്റ് കുട്ടികള്‍ക്കിടയിലേക്ക് അവന്‍ പെട്ടെന്ന് ചേര്‍ന്നു. അപ്പോഴാണ് രോഹന്‍കൂടെ യില്ലെന്ന് മനസ്സിലായത്.
വാടാ. ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നുകൊണ്ട് രോഹന് നേരെ ആദി ആംഗ്യം കാണിച്ചു. രോഹന്‍ ഓടിച്ചെന്ന് അവര്‍ക്കൊപ്പം ചേര്‍ന്നു.
''കമോണ്‍..''
അനുപമയോട് അങ്ങനെ പറഞ്ഞിട്ട് അച്ചന്‍ ഓഫീസ് മുറിയിലേക്ക് നടന്നു.
അനുപമ അപ്പോഴും അവിടെ തന്നെ നില്ക്കുകയായിരുന്നു.
''ചെല്ല്.'' പ്രിയംവദ പിന്നിലെത്തി അനുപമയുടെ ചെവിയില്‍ അടക്കം പറഞ്ഞു. അവള്‍ ചെറുതായി അനുപമയെ മുന്നിലേക്ക് തള്ളുകയും ചെയ്തു.
രണ്ടു ചുവടു മുന്നോട്ടു വച്ച ഗബ്രിയേലച്ചന്‍ വലതു ചുമലിലൂടെ മുഖം തിരിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.
''നിങ്ങളോടും കൂടിയാ പറഞ്ഞെ.'' ദീപക്കിനോടും അലനോടും മഞ്ജിമയോടുമായിരുന്നു അത്.
''യെസ് ഫാദര്‍.''
പേടി വിഴുങ്ങിയെങ്കിലും മഞ്ജിമ മാത്രമാണ് ശബ്ദിച്ചത്. ഗബ്രിയേലച്ചന്‍ മുമ്പില്‍ നടന്നു. അച്ചനില്‍ നിന്ന് ഏതാനും ചുവടുകള്‍ അകലത്തില്‍ അനുപമയും അവള്‍ക്കൊപ്പം പ്രിയംവദ യും. അവരുടെ പുറകില്‍ മഞ്ജിമ, മഞ്ജിമയ്ക്ക് പുറകില്‍ ദീപക്. ഏറ്റവും പുറകില്‍ കുറച്ചുകൂടി അകലംപാലിച്ച് അലന്‍. അവന് ശിക്ഷാനടപടികളെ ക്കുറിച്ച് പേടിയോ ആകുല തയോ ഉണ്ടായിരുന്നില്ല. മറിച്ച് ദീപക്കിനോടുളള പകയായിരുന്നു മനസ്സില്‍. അനുപമയെ എങ്ങനെ പാഠം പഠിപ്പിക്കണമെന്നാ യിരുന്നു പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് നടക്കുമ്പോഴും അവന്റെ മനസ്സിലെ ചിന്ത.
''പറയ്. എന്താ സംഭവിച്ചത്.'' കസേരയിലിരുന്നതിന് ശേഷം ഫാ. ഗബ്രിയേല്‍ ചോദിച്ചു.
''ഞാന്‍ ക്ലാസിലേക്ക് വരുകയായിരുന്നു.'' അനുപമ പറയാന്‍ ഭാവിച്ചപ്പോള്‍ അച്ചന്‍ കരമുയര്‍ത്തി തടഞ്ഞു.
''ഇവര് പറയട്ടെ.'' അച്ചന്‍ കുട്ടികളുടെ നേരെ തിരിഞ്ഞു.
''ഇവന്‍ മഞ്ജിമയോട് മിസ് ബിഹേവ് ചെയ്തു.'' ദീപക് പ്രഖ്യാപിച്ചു. അലനോടുള്ള ദേഷ്യം മുഴുവന്‍ അതിലുണ്ടായിരുന്നു.
''എന്നുവച്ചാല്‍...'' അച്ചന്‍ വിശദീകരണം ആഗ്രഹിക്കുന്നുണ്ടായിരുന്നു.
''എന്നുവച്ചാല്‍...'' അലനെ നോക്കി പല്ലിറുമ്മി ക്കൊണ്ട് ദീപക് അറിയിച്ചു.
''അലന്‍ മാനുവല്‍ മഞ്ജിമയെ റേപ്പ് ചെയ്യാന്‍ ശ്രമിച്ചു.''
മഞ്ജിമ ഞെട്ടിപ്പോയി. പക്ഷേ അലന്റെ ചുണ്ടില്‍ ചിരിയാണ് പരന്നത്.
''നോ.'' മഞ്ജിമയുടെ ശബ്ദം ഉയര്‍ന്നു. ഇപ്പോള്‍ ദീപക്കാണ് ഞെട്ടിയത്.
''മഞ്ജിമേ.'' അവന്‍ അമ്പരപ്പോടെ വിളിച്ചു.
''യൂ ആര്‍ ലൈയിംങ്.'' മഞ്ജിമയ്ക്ക് കരച്ചില്‍ വന്നു.
''അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല ഫാദര്‍.'' മഞ്ജിമ ഗബ്രിയേലച്ചനെ നോക്കി പറഞ്ഞു.
''പിന്നെ? പ്ലീസ് എക്‌സ്‌പ്ലെയ്ന്‍.'' അച്ചന്‍ സമാധാ നിച്ചു.
''ഞങ്ങള്‍ സംസാരിച്ചു വരികയായിരുന്നു. അപ്പോ, എന്റെ അമ്മയുടെ കാര്യം സംസാരിച്ചു. പെട്ടെന്നെ നിക്ക് കരച്ചില്‍വന്നു. ഞാന്‍ കരഞ്ഞു. അപ്പോഴാ ദീപക്.''
മഞ്ജിമ കരഞ്ഞുകൊ ണ്ട് ദീപക്കിനെ നോക്കി. ദീപക് ഉമിനീരിറക്കി. അവന്‍ അലനെ നോക്കി. അലന്‍ പതിവുപോലെ കീഴ്ച്ചുണ്ട് തടവിക്കൊണ്ട് വഷളന്‍ ചിരി ചിരിച്ചു. ദീപക്കിന് സര്‍വനിയന്ത്ര ണവും നഷ്ടമായി.
''നുണയാണ് ഫാദര്‍. ഇവനെ പേടിച്ച് അവള്‍ സത്യം തുറന്നു പറയാത്ത താ. ഇവന്‍ അതല്ല അതിലപ്പുറോം ചെയ്യും.''
ദീപക് അലന് നേരെ ചൂണ്ടുവിരല്‍ നീട്ടി ആരോപിച്ചു.
''വില്‍ യൂ പ്ലീസ് ഷട്ടപ്പ്.'' ഫാ. ഗബ്രിയേല്‍ ശബ്ദിച്ചു. സഡന്‍ബ്രേക്കിട്ടതുപോലെ ദീപക്ക് നിശ്ശബ്ദനായി.
''അലന്‍.'' അച്ചന്‍ അലനെ നോക്കി.
''നിനക്കെന്താണ് പറയാനുള്ളത്?''
''എനിക്ക്. എന്തോ പറയണമെന്നോര്‍ത്തതിന് ശേഷം അലന്‍ പറഞ്ഞു.
''നത്തിംങ് ഫാദര്‍.'' അലന്‍ ചുമല്‍ ചലിപ്പിച്ചു.
''മഞ്ജിമ പറഞ്ഞല്ലോ സത്യം. മിസ് അണ്ടര്‍ സ്റ്റാ ന്റിംങ്.. അതിന്റെ പേരില്‍ ദീപക് തന്നെയാ പ്രശ്‌നമു ണ്ടാക്കിയെ. അത് സാരമി ല്ലെന്ന് ഞാന്‍ വച്ചു. ബട്ട് ഫാദര്‍,'' അലന്റെ ശബ്ദം മാറി.
''...ഇവനെന്റെ അമ്മയെ പറഞ്ഞു. ആം ഐ മിസ്റ്റേക്ക് ഐ ഡോണ്ട് ഹാവ് എ മദര്‍?'' അച്ചന്റെ മുമ്പിലേക്കു ചെന്ന് നെ ഞ്ചില്‍ തൊട്ടുകൊണ്ടാണ് അലന്‍ അത് ചോദിച്ചത്. ആ ചോദ്യം അനുപമയുടെ നെഞ്ചിലാണ് വീണത്. അവളെയത് വല്ലാതെ നോവിപ്പിച്ചു. അനുപമയുടെ കണ്ണ് നിറഞ്ഞു.
''ഐ കാണ്ട് ഫൊര്‍ ഗീവ് ഇറ്റ്. ഞാന്‍ ഇവനെ ഇടിച്ചു. സത്യമാ. അനുപമ മിസ്സ് വന്നില്ലായിരുന്നേല്‍ ഞാന്‍ ചെലപ്പം ഇവനെ...''
അലന്‍ മുഷ്ടി ചുരുട്ടി ക്കൊണ്ട് ദീപക്കിന്റെ അടു ക്കലേക്ക് ചെല്ലാന്‍ ഭാവിച്ചു
''സ്റ്റോപ്പ്.'' അച്ചന്‍ ചാടിയെണീറ്റു.
''ഇറ്റ്‌സ് നോട്ട് എ പ്ലേ ഗ്രൗണ്ട്. പേരന്റ്‌സ് വരട്ടെ. കുട്ടികളെ ഇങ്ങനെയാണോ പഠിപ്പിച്ചുവിട്ടിരിക്കുന്നതെന്ന് ചോദിക്കണമെനിക്ക്.''
''പ്ലീസ് ഫാദര്‍, പ്ലീസ്.'' ദീപക് വേഗം അച്ചന്റെ അടുക്കലേക്ക് ചെന്നു.
''ഡാഡിയെ വിവരം അറിയിക്കരുത്. ഡാഡി ഭയങ്കര ദേഷ്യക്കാരനാ. ഹീ വില്‍ കില്‍ മീ. പ്ലീസ് ഫാദര്‍.''
''പ്ലീസ് ഫാദര്‍. അച്ചനെ അറിയിക്കല്ലേ. നൂറുകൂട്ടം പ്രശ്‌നങ്ങളാ അച്ചന്. അതിന്റെ കൂടെ ഇതും. പ്ലീസ് ഫാദര്‍.''
മഞ്ജിമ ഓടിവന്ന് അച്ചന്റെ കാല്‍ക്കല്‍ മുട്ടുകുത്തി.
ഗബ്രിയേലച്ചന്‍ അലനെ നോക്കി.
''ഡൂ ആസ് യൂ ലൈ ക്ക്.'' പിന്നില്‍ കൈകള്‍ കെട്ടി മുറി മുഴുവന്‍ വീക്ഷിച്ചുകൊണ്ട് അലന്‍ പ്രതികരിച്ചു.
തികട്ടിവന്ന ദേഷ്യം അച്ചന്‍ കടിച്ചമര്‍ത്തി. അഹങ്കാരിയെന്ന് അദ്ദേഹം പിറുപിറുത്തു.
''ഈ വര്‍ഷം തന്നെ നിനക്കെതിരെ വന്ന എട്ടാമത്തെ കേസാ ഇത്. ഒരാഴ്ച തികഞ്ഞില്ല ക്ലാസ് മുറിയില്‍ ടീച്ചറിനെ പടക്കം പൊട്ടിച്ചു സ്വീകരിച്ച കേസുണ്ടായിട്ട്. ഈ അനു ടീച്ചര്‍ ആക്ഷനെടുക്കണ്ടാ യെന്ന് പറഞ്ഞതുകൊണ്ടാ നിന്നെ വെറുതെ വിട്ടത്. മനസ്സിലാകുന്നുണ്ടോ നിനക്ക്.''
അച്ചന്‍ അലന്റെ അടുക്കലെത്തി അവന്റെ മുഖത്തിന് തൊട്ടടുത്തെ ത്തി ചോദിച്ചു.
''ആ മനസ്സിലായി.'' തീരെ താല്‍പര്യമില്ലാത്ത മട്ടില്‍ അലന്‍ പ്രതികരിച്ചു.
''മൂന്നുപേരും തല്‍ക്കാലം പൊയ്‌ക്കോ. ഞാനൊരു എന്‍ക്വയറി കമ്മീഷനെ വയ്ക്കുന്നുണ്ട്. ബാക്കിയെല്ലാം പിന്നീട്.''
അച്ചന്‍ വീണ്ടും കസേര യില്‍ ചെന്നിരുന്നു. കുട്ടി കള്‍ വെളിയിലേക്കിറങ്ങിയ പ്പോള്‍ അച്ചന്‍ അനുപമ യോട് ചോദിച്ചു.
''ടീച്ചറെന്താണ് ചെയ്തതെന്ന് ടീച്ചര്‍ക്ക് വല്ല ബോധോം ഉണ്ടോ?''
അനുപമ ശബ്ദിക്കാതി രുന്നപ്പോള്‍ പ്രിയംവദയാണ് പ്രതികരിച്ചത്.
''അതു പിന്നെ അലന്‍ പറഞ്ഞതു കേട്ടില്ലേ അനുപമ ചെന്നില്ലായിരുന്നു വെങ്കില്‍ അവന്‍ ദീപക്കിനെ കൊല്ലുമായിരുന്നുവെന്ന്. സത്യം പറഞ്ഞാ അനുപമേ ടെ ആ ധൈര്യം. അത് എന്നെ പോലും ഞെട്ടിച്ചു.''
''ധൈര്യമൊക്കെ കൊളളാം. പക്ഷേ സ്റ്റുഡന്റി നെ ടീച്ചേഴ്‌സിന് ദേഹോപ ദ്രവം ചെയ്യാന്‍ പാടുണ്ടോ? ശിക്ഷിച്ചാണോ നമ്മള് സ്റ്റുഡന്റ്‌സിനെ നന്നാക്കി യെടുക്കേണ്ടത്?''
''സോറി ഫാദര്‍. ആ സമയത്ത്. എന്തോ എനിക്ക് കണ്‍ട്രോള്‍ ഇല്ലാതായി.''
''സെല്‍ഫ് കണ്‍ട്രോള്‍. അത് വേണം. ഇല്ലെങ്കില്‍ പിന്നെ ഞാനൊക്കെ ഇവിടെ ഇങ്ങനെ യിരിക്കുമോ. രണ്ട് അവന്മാര്‍ ക്കും അടികിട്ടേണ്ടതായിരുന്നു വെന്ന കാര്യത്തില്‍ എനിക്കൊരു തര്‍ക്കവുമില്ല. പക്ഷേ ഇനി ഇത് മറ്റേതെങ്കിലും തരത്തില്‍ ഒരു പ്രശ്‌നമായി മാറിയാല്‍ ഞാന്‍ പേരന്റ്‌സിന്റെ പക്ഷത്തേ നില്ക്കൂ. ടീച്ചര്‍ക്കെതിരെ ആക്ഷനെടുക്കേണ്ടി വന്നാല്‍ അതുമെടുക്കും. എന്നോട് ടീച്ചര്‍ക്ക് അപ്പോള്‍ അപ്രിയമൊ ന്നും തോന്നിയേക്കരുത്. കാരണം ഒരു ഇന്‍സ്റ്റിറ്റിയൂഷന് വലുത് കുട്ടികളാ. പേരന്റ്‌സാ... ഏതെങ്കിലും ഒരുവന്‍ ചെറിയൊ രു പോസ്റ്റിട്ടാല്‍ പോരേ സ്‌കൂളി ന്റെ റെപ്യൂട്ടേഷനെ ബാധി ക്കാന്‍.''
''അതു ടീച്ചേഴ്‌സിട്ടാലും മതിയല്ലോ.'' പ്രിയംവദ പിറുപിറുത്തു.
''ടീച്ചര്‍ വല്ലതും പറഞ്ഞോ.'' അച്ചന്‍ സംശയിച്ചു
''ഇല്ല ഫാദര്‍.'' പ്രിയംവദ പറഞ്ഞു.
''എന്നാല്‍ ക്ലാസിലേക്ക് പൊയ്‌ക്കോ ഞാനീ കേസൊന്ന് പഠിക്കട്ടെ.'' അച്ചന്‍ സിസിടിവി ദൃശ്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പി ച്ചു തുടങ്ങി.
പ്രിന്‍സിപ്പലിന്റെ മുറിയുടെ വെളിയിലേക്ക് ഇറങ്ങിയപ്പോള്‍ ദീപക് മഞ്ജിമയോട് പൊട്ടി ത്തെറിച്ചു.
നിനക്ക് അവനെ പേടിയാ ണോ. അതോ സോഫ്റ്റ് കോര്‍ണറോ. അവന്‍ നിന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞായിരുന്നെങ്കില്‍ കാണാ മായിരുന്നു കളി. മൊത്തം നീ കളഞ്ഞുകുളിച്ചില്ലേ.''
''ച്ഛേ.'' ദീപക് പറഞ്ഞ വാക്കുകളുടെ അനിഷ്ടത്താല്‍ മഞ്ജിമ തലകുടഞ്ഞു.
''നീയെന്തു വേര്‍ഡ്‌സാ യൂസ് ചെയ്‌തെ.. ങ്‌ഹേ? പിന്നെ ദീപക് നിന്നോട് ഞാനൊരു കാര്യം പറയുവാ. എന്റെ ബോഡിഗാര്‍ഡാകാന്‍ നിന്നെ ഞാന്‍ അപ്പോയ്ന്റ് ചെയ്തിട്ടൊ ന്നുമില്ല. എന്റെ കാര്യം നോ ക്കാന്‍ എനിക്കറിയാം. ഈ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത് നീയൊറ്റ ഒരുത്തനാ. എന്തു കല്ലുവച്ച നുണയാടാ നീ പറ ഞ്ഞെ. സ്വന്തം ഭാഗം ജയിക്കാന്‍ വേണ്ടി. നിന്നെ എങ്ങനെ വിശ്വസിക്കാന്‍ പറ്റും?''
അതുപിന്നെ. കേസ് സ്‌ട്രോ ങ്ങാകാന്‍... അക്യൂസേഷന്‍ സ്‌ട്രോങ്ങായിരിക്കണം.'' ദീപക് വളിച്ച ചിരി ചിരിച്ചു.
''ഒരു കേസ്...'' മഞ്ജിമ പുച്ഛിച്ചു.
''നീ എന്നെക്കുറിച്ച് ചിന്തി ച്ചോ ഒരു നിമിഷമെങ്കിലും. അങ്ങനെയൊരു ആരോപണം വന്നാല്‍ അതെന്റെ ഭാവിയെ, എന്റെ പേരന്റ്‌സിനെ എങ്ങനെ യൊക്കെ ബാധിക്കുമെന്ന്. ഇല്ല. നീ നിന്റെ കാര്യം മാത്രം ഓര്‍ ത്തു. എന്റെ അമ്മ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് ലോകം എത്രയൊക്കെ മാറിയാലും ഇല വന്ന് മുള്ളേല്‍ വീണാലും മുള്ളുവന്ന് ഇലേല്‍വീണാലും ഇലയ്ക്ക്തന്നെയാ കേടെന്ന്. അത്തരമൊരു ട്രെഡീഷണല്‍ ബിലീഫ് എനിക്കുമുണ്ട്. സോ... നിന്നോടെനിക്ക് നല്ല ഫ്രണ്ട്ഷി പ്പ് ഉണ്ടായിരുന്നുവെന്നത് സത്യമാ. അതിവിടെ ഈ നിമിഷം തീര്‍ന്നു. ഇനി എന്നോ ട് മിണ്ടാനും വന്നേക്കരുത്. ചിരിക്കാനും വന്നേക്കരുത്. കേട്ടല്ലോ.''
മഞ്ജിമ ഉറച്ചശബ്ദത്തില്‍ അതുപറഞ്ഞിട്ട് സുദൃഢമായ കാല്‍വയ്പുകളോടെ വരാന്തയി ലൂടെ മുന്നോട്ടു നടന്നു. ഒരു അടികിട്ടിയ മട്ടില്‍ വരാന്തയില്‍ ദീപക് ഒറ്റയ്ക്ക് നിന്നു.
''മഞ്ജിമേ...'' അവന്‍ വിളിച്ചെങ്കിലും അവള്‍ നിന്നില്ല.
'ച്ഛേ. എല്ലാം കൈവിട്ടു പോയല്ലോ'യെന്ന മട്ടില്‍ ദീപക് തല ചലിപ്പിച്ചു.
അപ്പോള്‍ പിന്നില്‍ നിന്നും ആരോ കൈ കൊട്ടി വിളിക്കുന്ന തുപോലെ അവന് തോന്നി. അവന്‍ തിരിഞ്ഞുനോക്കി. വരാന്തയിലെ തൂണില്‍ ചാരി എല്ലാ സംഭവവികാസങ്ങള്‍ക്കും സാക്ഷിയായി അലന്‍
''താങ്ക്യൂ...'' അലന്‍ ദീപക്കിനോട് പറഞ്ഞു.
''എന്തിനാടാ നിന്റെയൊരു താങ്ക്‌സ്.'' ദീപക് ദേഷ്യപ്പെട്ടു കൊണ്ട് അലന്റെ അടുക്കലെ ത്തി.
''ഓ ചുമ്മാ.''
ദീപക്കിന്റെ നേരെ കണ്ണിറു ക്കി കാണിച്ചതിനുശേഷം അവന്റെ എതിര്‍വശത്തേക്ക് അലന്‍ നടന്നു. ദീപക് ഒന്നും മനസ്സിലാവാതെ ഇരുവശങ്ങളി ലേക്കും തിരിഞ്ഞുനോക്കി. ഒരു വശത്ത് തനിക്ക് പുറംതിരിഞ്ഞു നടന്നുപോകുന്ന മഞ്ജിമ. മറ്റൊരു വശത്ത് അതുപോലെ തന്നെ അലന്‍.
ഇനിയെന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത്? ദീപക് ആലോചിച്ചു.
(തുടരും)