ഏ.കെ. പുതുശ്ശേരി
കിഴക്കു മാനത്ത്, മുരിക്കുപൂത്തതുപോലെ ചുവപ്പ്, പ്രഭാതത്തിന്റെ പ്രകാശ രേണുക്കള്‍ പ്രദ ക്ഷിണം വയ്ക്കുമ്പോള്‍, ആകാശത്തെ നോക്കി കയ്യോലകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കുന്ന തെങ്ങിന്‍ തൈകളുടെ കൂമ്പോലക ളില്‍, ആനന്ദത്തിന്റെ തുടിപ്പ്.
ഞാറുയര്‍ന്ന പാടങ്ങളി ലൂടെ കൊച്ചുകാറ്റ് ഊയലി ട്ടു തന്നാരം പാടുമ്പോള്‍ ആനന്ദത്തോടെ തല ചാച്ചു പോകുന്ന പുന്നാര ഞാറുക ളെ നോക്കി ജോസ്‌മോന്‍ നിന്നു. പ്രസിദ്ധവും പുരാതനവുമായ വടക്കും തല തറവാട്ടിലെ, ഇപ്പോഴ ത്തെ കാരണവരായ ഔസേപ്പച്ചന്റെ മകനാണു ജോസ്‌മോന്‍.
കണ്ണെത്താത്ത ആ വയലേലകളുടെ വരമ്പ ത്തൂടെ പുലര്‍കാലം പുഞ്ചിരിപൊഴിക്കുന്നതിനു മുമ്പേ, കൈ വീശിവീശി നടക്കുക ജോസ്‌മോന്റെ ഒരു പതിവാണ്. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പട്ടണ ത്തില്‍നിന്നും തിരിച്ചെത്തി യിട്ടു വര്‍ഷമൊന്നു കഴി ഞ്ഞെങ്കിലും പാടശേഖര ങ്ങളും, പക്ഷിവൃന്ദങ്ങളു മുള്ള കൊച്ചു ഗ്രാമത്തിന്റെ സൗന്ദര്യത്തില്‍നിന്നും തന്നെ പറിച്ച് അകലെ നടുവാന്‍, ഉദ്യോഗമെന്ന തൃഷ്ണ ശ്രമിക്കുന്നുവെ ങ്കിലും ജോസ്‌മോന് ഉദ്യോഗം ഭരിക്കുവാന്‍ ഒട്ടും തൃപ്തിയില്ലാത്തതു കൊണ്ടും തലമുറകളായി തുള്ളിതുടിച്ചു വളരുന്ന വയലേലകളെ പൂര്‍ണമായി വികസിപ്പിച്ചെടുക്കുകയാണ് ഉദ്യോഗത്തേക്കാള്‍ ആനന്ദ പ്രദമെന്നു മനഃസാക്ഷി പ്രേരിപ്പിക്കുന്നതുകൊണ്ടും പ്രിയങ്കരമായ ചുറ്റുപാടുക ളെ വിട്ടുപോകുവാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും കൊച്ചുഗ്രാമത്തിലെ സ്വഛസൗകുമാര്യത്തില്‍ ആമഗ്നനായി കഴിഞ്ഞു കൂടുന്നു.
പുലര്‍ച്ചേ കോഴി കൂവുന്ന കേള്‍ക്കുമ്പോള്‍ ജോസ്‌മോന്‍ എഴുന്നേല്‍ ക്കും. ആദ്യത്തെ ഇനം, തന്റെ കുടുംബത്തിനു പൂര്‍വികമായി ലഭിച്ചിട്ടുള്ള തും, കര്‍ഷകനായ തന്റെ അപ്പച്ചന്റെ അത്യദ്ധ്വാന ഫലമായി വികസിപ്പിച്ചിട്ടു ള്ളതുമായ പാടങ്ങളുടെ വരമ്പിലൂടെ നടക്കുകയെ ന്നതാണ്. ഏറ്റം പൂര്‍ണമായ ഉല്ലാസം മനസ്സിനും, ആനന്ദം ശരീരത്തിനും നല്‍കുവാന്‍ ആ നടപ്പു കൊണ്ടു കഴിയുന്നു. നല്ല ഉയരവും കനത്തു വിരിഞ്ഞ ശരീരവും ഓമനത്വവുമുള്ള ആകാരവുമുള്ള ജോസ്‌മോന്‍ ആരേയും ആകര്‍ഷിക്കുന്ന പ്രകൃത ക്കാരനാണ്.
പാടത്തെ പണിക്കാര്‍ അപ്പച്ചനെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നതു തന്നെയാ ണെന്ന് ജോസ്‌മോനറിയാം. അവരോട് സ്‌നേഹവും കരുണയും കാണിക്കുവാന്‍ ആരും അയാളെ പഠിപ്പിക്കുകയും വേണ്ട.
കൃഷിയും വീടും ഒന്നും ശ്രദ്ധിക്കാതെ തന്റെ തലമുറയില്‍ ആര്‍ക്കും നേടിയെടുക്കുവാന്‍ കഴിയാത്ത ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായി തന്റെ മകന്‍ വിലസി നടക്കുന്നതു കാണണമെന്ന ആഗ്രഹ മായിരുന്നു ജോസ്‌മോന്റെ പിതാവായ ഔസേപ്പച്ചന്. തന്റെ മകന്‍, ജില്ലാ കളക്ടറായി വിലസി നടക്കുകയും, തന്നെയും തന്റെ കുടുംബത്തേയും അധിക്ഷേപിക്കുന്ന തെക്കുംതലക്കാരെ ഒരു പാഠം പഠിപ്പിക്കുകയും അവരുടെ അഹങ്കാരത്തി ന്റെ ഹുങ്കു കുറയ്ക്കുകയും ചെയ്യുന്ന കാലത്തെക്കുറിച്ച് അമിതമായ സ്വപ്നമായി രുന്നു ഔസേപ്പച്ചനുണ്ടാ യിരുന്നതും. അതുകൊണ്ടു തന്നെയാണ് അകലെയുള്ള പട്ടണത്തിലയച്ച് ഹോസ്റ്റലു കളില്‍ താമസിപ്പിച്ച്, കോളജ് വിദ്യാഭ്യാസം ചെയ്യിപ്പിച്ചത്. പഠിക്കുവാന്‍ വളരെ മിടുക്കനായിരുന്നതു കൊണ്ടു ജോസ്‌മോന്‍ എം.എ. പരീക്ഷ പാസ്സായത് പെട്ടെന്നായതുപോലെ അദ്ദേഹത്തിനു തോന്നുക യും ചെയ്തതാണ്.
പക്ഷെ പിന്നീടുള്ള മകന്റെ തീരുമാനം ഔസേപ്പച്ചനെ ദുഃഖിപ്പിച്ചു. ഐ എ എസ്സിനു മകന്‍ പോകുമെന്നും, അവന്‍ ഒരു ജില്ലാ കളക്ടറോ അണ്ടര്‍ സെക്രട്ടറിയോ ആയി ഉടനെ തന്നെ എത്തിച്ചേരു മെന്നുമൊക്കെ, സാമാന്യം വിദ്യാഭ്യാസവും അതിലേ റെ വായിച്ചറിവുമുള്ള ഔസേപ്പച്ചന്‍ തന്റെ ബന്ധുക്കളോടും മറ്റു ജനങ്ങളോടും പറയു മായിരുന്നു. സമ്പന്നനായ ഔസേപ്പച്ചനും മിടുക്കനായ ജോസ്‌മോനും അതു കഴിയുമെന്നു പലരും പ്രത്യാശിച്ചതുമാണ്. പക്ഷെ അതൊക്കെ, "ഇനി പഠിക്കു ന്നില്ല, കൃഷിയിലാണ് എനിക്കു താല്പര്യം" എന്നു ജോസ്‌മോന്‍ പ്രഖ്യാപിച്ചപ്പോള്‍ തകര്‍ന്നു തരിപ്പണമായിപ്പോയി ഔസേപ്പച്ചന്‍. എങ്കിലും കൃഷിയില്‍ റിസര്‍ച്ചു നടത്തണമെന്ന അതിയായ ആശ ജോസ്‌മോനുണ്ട്. അല്പകാലത്തെ മാറ്റത്തിനു ശേഷം അതിനു ശ്രമിക്കാമെന്നുമാണു കരുതിയിരിക്കുന്നത്.
ഉദ്യോഗത്തെക്കാള്‍ എന്തുകൊണ്ടും പ്രകൃതി ദത്തമായ സൗഭാഗ്യം, അദ്ധ്വാനിച്ച് ആസ്വദിക്കുകയാണ് ശ്രേഷ്ഠമെന്നാണ് ജോസ്‌മോന്റെ ധാരണ. പ്രകൃതിയില്‍നിന്നും പരമാവധി മെച്ചങ്ങള്‍ ഉണ്ടാക്കുവാനുള്ള നിരന്തര ശ്രമവും അയാളുടെ ഭാഗത്തു നിന്നുമുണ്ട്.
കൃഷിയില്‍ പുതിയ ഇനം വിത്തുകള്‍ പരീക്ഷി ക്കുവാനും വിളവുകള്‍ വര്‍ദ്ധിപ്പിക്കുവാനുമായി കടുംകൃഷി സമ്പ്രദായം നടപ്പിലാക്കുവാന്‍ ജോസ്‌മോന് ആഗ്രഹമുണ്ട്. അതിനു വേണ്ടി അയാള്‍ ശ്രമം ആരംഭിച്ചിരിക്കുക യാണ്.
ഇത്തവണ, കിളിര്‍ത്ത്, കാറ്റിലൂയലാടുന്ന ഞാറുകളെല്ലാം തന്നെ, ഗവേഷണ കേന്ദ്രത്തില്‍ നിന്നും പ്രത്യേകമായി കൊണ്ടുവന്നു പരീക്ഷിച്ചിട്ടുള്ള വിത്തുകള്‍ പൊട്ടിമുളച്ചതാണ്. രോഗബാധയില്‍നിന്നും അകന്നു നില്‍ക്കുവാനുള്ള പ്രതിരോധ ശക്തി സ്വയ മായുള്ള വിത്തുകളാണവ. അഥവാ എന്തെങ്കിലും രോഗം ബാധിച്ചാല്‍ തന്നെ, വളരെ ചെറിയ തോതിലു ള്ള ചികിത്സ മാത്രം മതി അത് ദുരീകരിക്കുവാന്‍. പ്രതീക്ഷയെക്കാള്‍ ഏറെ വിളവ് നല്കപ്പെടുന്ന ഒന്നാണെന്നാണ് ഗവേഷണ വിദഗ്ദ്ധരുടെ അഭിപ്രായം. ഏതായാലും ഒരു ഭാഗം പാടം പ്രത്യേകമായി തിരിച്ച്, ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ജോസ്‌മോന്‍.
പുതിയ തരം വിത്തു കള്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ ഔസേപ്പച്ചന് അത്ര വലിയ താല്പര്യമില്ല. പക്ഷെ ജോസ്‌മോന്റെ ഹിതത്തിനെതിരായി അയാള്‍ നിന്നില്ല എന്നേയുള്ളൂ.
കൂടുതല്‍ പച്ച നിറ ത്തില്‍ ചിനപ്പുകള്‍ പൊട്ടി, മുളച്ചാര്‍ത്തു വരുന്ന, തന്റെ ഞാറുകള്‍ കാണുമ്പോള്‍ ജോസ്‌മോന് പ്രത്യേകമായ ഒരാനന്ദം തോന്നാറുണ്ട്. കൃഷി വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പാലിക്കുവാന്‍ അദ്ദേഹം തന്റെ ജോലിക്കാര്‍ക്കും നിര്‍ദ്ദേശം കൊടുത്തിട്ടു മുണ്ട്.
പച്ചക്കിളികളുടെ കൊച്ചരിഗാനത്തിന്റെ ആസ്വാദ്യതയില്‍ ലയിച്ചു കൊച്ചുഞാറുകളുടെ തലയാട്ടലുകള്‍ ശ്രദ്ധിച്ചു കൈകള്‍ വീശിവീശി വരമ്പുകളിലൂടെ ജോസ്‌മോന്‍ നടന്നു.
രാത്രി മഴപെയ്തതു കാരണം വരമ്പുകള്‍ വഴുക്കുന്നുണ്ട്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍, ചെളിയില്‍ പുതഞ്ഞു പാദങ്ങള്‍ തെറ്റുവാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ തെറ്റി വീണാല്‍ പാടത്തേക്കു മറിയും. മറിഞ്ഞാല്‍ നല്ല രസമായി രിക്കും? അല്ലെങ്കില്‍ തന്നെ അതിരാവിലെ എഴുന്നേറ്റു വരമ്പുകളിലൂടെ നടക്കുന്നതും ജോസ്‌മോന്റെ അമ്മച്ചിക്ക് ഇഷ്ടമല്ല. അവര്‍ പലപ്പോഴും അതു വിലക്കിയിട്ടുള്ള താണ്. അങ്ങനെ നടക്കണമെങ്കില്‍ പുലര്‍ന്നതിനുശേഷം കണ്ണും വെളിച്ചവുമുള്ള പ്പോള്‍ പോരെയെന്നവര്‍ ചോദിക്കാറുണ്ട്.
"പുലര്‍ച്ചയിലെ കുളിര്‍കാറ്റിന്റെ സുഖം അമ്മച്ചിക്കറിയാമോ?" ഒരു ദിവസം ജോസ്‌മോന്‍ ചോദിച്ചു.
"എടാ മോനേ" അവര്‍ സ്‌നേഹപൂര്‍വ്വം വിളിച്ചു കൊണ്ടു പറഞ്ഞു.
"കുളിര്‍കാറ്റിന്റെ സുഖത്തിനു വേണ്ടി നടന്നു ചെളിയില്‍ വീണു ചെളിയു ടെ രുചി അറിയണ്ട എന്നു കരുതി പറഞ്ഞതാണ്. പിന്നെ നിന്റെ ഇഷ്ടം."
ശരിയാണ്. കാല്‍ തെറ്റി യാല്‍, തന്റെ തത്വവും ആരോഗ്യ സംരക്ഷണവു മൊക്കെ അപകടത്തി ലാവും. ഒരിക്കല്‍ വീണു പോയാല്‍ പിന്നൊരിക്കലും പുലര്‍കാലത്തു നടക്കു വാന്‍ അമ്മച്ചി സമ്മതിക്കുകയുമില്ല.
തെറ്റാതെ, എന്നാല്‍ വേഗത തീരെ കുറയ്ക്കാ തെ ജോസ്‌മോന്‍ നടന്നു. തങ്ങളുടെ വയലിന്റെ അറ്റത്തെത്തിയപ്പോള്‍ അവിടെ എന്തോ വീണു കിടക്കുന്നതുപോലെ ജോസ്‌മോനു തോന്നി. അല്പം നിന്നു. പുലര്‍കാല വെട്ടം പൂര്‍ണമായും പാടത്തു വീണിട്ടുണ്ട്. ഒരാള്‍രൂപം പോലെ ജോസ്‌മോനു തോന്നി. ആരോ ചെളിയില്‍ വീണു കിടക്കുകയാണ്. ആരാണത്. ഇത്രയും രാവിലെ പാടത്തു വന്നു വീഴുന്നതാരാകാം. ഒരുപക്ഷെ ആരെങ്കിലും വഴിപോക്കര്‍, രാത്രി നടന്നു പോയപ്പോള്‍ വീണതാകു മോ? എങ്കില്‍ ഇപ്പോള്‍ മരിച്ചുകിടക്കുന്നുണ്ടാവും. കുറുകുറെക്കിടക്കുന്ന ചെളിയുള്ള ഭാഗമാണവിടം. തങ്ങളുടെ പാടം അവസാനിക്കുകയും തെക്കുംതലക്കാരുടേത് ആരംഭിക്കുകയും ചെയ്യുന്ന ഭാഗമാണ്. ആ വരമ്പിനു സമീപം കൃഷിയിറക്കുക പതിവില്ലാത്തതുകൊണ്ട് അവിടെ കൂടുതല്‍ ചെളി ഊറിക്കൂടുവാന്‍ സാദ്ധ്യത യുമുണ്ട്. അവിടെ ആരെങ്കിലും വീണെങ്കില്‍ ശരിപ്പെട്ടതു തന്നെ.
ജോസ്‌മോന്‍ അനങ്ങാതെ നിന്നു.
(തുടരും)