എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (11)

എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് (11)

ബോധമറ്റ് നിശ്ചേഷ്ടനായിക്കിടക്കുന്ന ജോര്‍ജിയെ കണ്ട് ഭാര്യയും മക്കളും വാവിട്ടുകരഞ്ഞു. ഡോക്ടര്‍ ജീമോനും ഡോക്ടര്‍ ഷാരോണും ബെഡ്‌റൂമിലേക്കു പ്രവേശിച്ചപ്പോള്‍ അതാണു കാഴ്ച. ഡോ. ജീമോന്‍ അവരോട് ശാന്തരാകാന്‍ സൗമ്യമായി നിര്‍ദ്ദേശം നല്കി.
ഡോ. ജീമോന്‍ ജോര്‍ ജിയുടെ നാഡി പിടിച്ചു നോക്കി. സ്റ്റെതസ്‌കോപ്പ് ഉപയോഗിച്ചു നെഞ്ച് പരിശോധിച്ചു. ബി.പി. അപ്പാരറ്റസ് പ്രവര്‍ത്തിപ്പിച്ച് രക്തസമ്മര്‍ദ്ദവും നോക്കി. ജോര്‍ ജിയങ്കിളിനു നേരത്തേ മുതല്‍ ഇമ്മിണി പ്രമേഹശല്യവും രക്തസമ്മര്‍ദ്ദവുമൊ ക്കെ ഉള്ളതായി അടുത്തബന്ധുക്കളായ ഡോക്ടര്‍ ദമ്പതിമാര്‍ക്ക് അറിയാം.
ജോര്‍ജിയുടെ മുഖത്തു വെള്ളം തളിച്ചപ്പോള്‍ അ യാള്‍ കണ്ണുകള്‍ പയ്യേ തുറന്നു. അതിശയത്തോടെ ആ കണ്ണുകള്‍ എല്ലാവരേയും മാറി മാറി നോക്കി. പിന്നെ വിഷമിച്ചു പയ്യേ സംസരിച്ചു തുടങ്ങി:
"ജീമോനും ഷാരോ ണും വെറുതെ എന്തിനീ രാത്രിയില്‍!…."
"അതൊന്നും സാരമില്ലങ്കിളേ, ഞങ്ങളിവിടെയടുത്തല്ലേ?…." ഷാരോണ്‍ മന്ദഹസിച്ചുകൊണ്ടറിയിച്ചു.
പെട്ടെന്നു ജോര്‍ജിക്ക് ഓക്കാനം വന്നു. ബാത്‌റൂമില്‍ പോകണമെന്നു അയാള്‍ ഷൈനിയോട് ആംഗ്യം കാണിച്ചു. ഷൈനിയും വിനോദും കൂടി അയാളെ താങ്ങിപ്പിടിച്ച് അറ്റാച്ച്ഡ് ബാത്‌റൂമിലേയ്ക്കു കൊണ്ടുപോയി. ബാത്‌റൂമിലെ വാഷ്‌ബേസിനില്‍ അയാള്‍ ഛര്‍ദ്ദിച്ചു. ഷൈനി പുറംതടവിക്കൊടുത്തു. മദ്യത്തിന്റെ ദുര്‍ഗ ന്ധം അസഹ്യമായിരുന്നു.
തണുത്ത വെള്ളം ചോദിച്ചു വാങ്ങി കുടിച്ചിട്ട് അയാള്‍ കിടക്കമേല്‍ ചെരി ഞ്ഞു കിടന്നു. അസ്വസ്ഥതകളോടെ!
"നന്നായി മദ്യപിച്ചിട്ടു ണ്ടെന്നു തോന്നുന്നു…" ഡോ. ജീമോന്‍ ഷൈനിയാന്റിയോട് ചെറുസ്വരത്തില്‍ ആരാഞ്ഞു.
"മനഃപ്രയാസം കേറി കൂടുതല്‍ കഴിച്ചതാ…" ഷൈനി അറിയിച്ചു.
"അതിന്റെ പ്രശ്‌നമേയുള്ളൂ." ജീമോന്‍ തുടര്‍ന്നു. "അങ്കിളിന് മറ്റ് കുഴപ്പമൊന്നും ഇപ്പോള്‍ കാണുന്നില്ല…"
അതിനിടയില്‍ ഡോ ക്ടര്‍ മനസ്സിലോര്‍ത്തു: വെര്‍ട്ടിഗോ (്‌ലൃശേഴീ). തലചുറ്റലും മറ്റുമാകുന്ന സിംപ്റ്റംസ് അമിതമായ മദ്യപാനം കാരണമായി വരാവുന്നത്…
ഇടയ്ക്കു കണ്ണുകള്‍ തുറന്നു വശംമാറി കിടന്ന ജോര്‍ജിയുടെ നെറ്റിയില്‍ കൈപ്പടം വച്ചുകൊണ്ട് ഡോ. ഷാരോണ്‍ ചോദിക്കാതിരുന്നില്ല.
"അങ്കിളേ, നമുക്കു ഹോസ്പിറ്റല്‍ വരെ പോയാലോ?…"
"വേണ്ട ഷാരോണ്‍ മോളേ…" ജോര്‍ജി കഴിവ തും ഉറച്ചസ്വരത്തില്‍ അറിയിച്ചു: "ഞാനിപ്പം ആള്‍ മോസ്റ്റ് ഓകേ.. ഒമിറ്റ് ചെയ്തപ്പോള്‍ വിഷമമൊ ക്കെ മാറി… ഇനി ശാന്തമായൊന്നുറങ്ങിയാമതി…"
എല്ലാവരും പിരിഞ്ഞുപോയി. ഷൈനിയും വിനോദും മാത്രം മുറിയില്‍ ശേഷിച്ചു.
"പപ്പാ, ഇന്നിപ്പം ഇത്രകണ്ടമാനം ലിക്വര്‍ കഴിക്ക ണോ?… പതിവുപടി കഴിച്ചാല്‍ പോരേ?… കഷ്ടം!… മനഃപ്രയാസത്തിനു പുറമേ ദേഹാസ്വാസ്ഥ്യങ്ങള്‍ കൂടി വരുത്തിവയ്ക്കണോ?… നേരം വെളുക്കാറായി… രാവിലെ ഹൈക്കോടതിയില്‍ എത്താനുള്ളതാണ്… അക്കാര്യമെങ്കിലും ഓര്‍ക്കണ്ടേ?…."
വിനോദിന്റെ മനസ്സില്‍ തികട്ടി നിന്ന മുനയന്‍ വാക്കുകള്‍ മുഴുവന്‍ വെളിപ്പെടുത്തിയശേഷം അവന്‍ കിടപ്പുമുറിയിലേയ്ക്കു പോയി. ജോര്‍ജി ചിന്താകുലനായി കിടന്നു. ഉറക്കം ഇനിയും വഴിമാറുകയാണ്. തെന്നിമാറി അകലുകയാണ്.
"ഷൈനി, നവോമി ഒറ്റയ്ക്കല്ലേ? … നീ അങ്ങോട്ട് ചെല്ല്… അവള്‍ക്കൊരു കൂട്ടാകട്ടെ…"
അയാള്‍ പറഞ്ഞപ്പോള്‍ ഷൈനിക്കു ശുണ്ഠികേറി.
"ഇന്നെന്തായിത്ര പ്രത്യേകത?… അവളാ മുറിയില്‍ എന്നും ഒറ്റയ്ക്കല്ലേ കിടക്കാറ്…"
ഷൈനിയുടെ സ്വരത്തി നു കടുപ്പം കൂടി: "ഓ!… അതുകൊള്ളാം. ഞാന്‍ പോയിട്ടുവേണം ഇനിയും പോയി മദ്യപിക്കാന്‍. കഴിച്ചതിന്റെയൊക്കെ മുഴുവന്‍ ക്ഷീണവും മാറ്റിയെടുക്കാന്‍ ഒന്നോ രണ്ടോ പെഗ് കൂടി… മകള്‍ കാണിച്ചുകൂട്ടിയതിന്റെ മനഃപ്രയാസം ഇങ്ങനെയാ തീര്‍ ക്കുന്നേ? … മദ്യത്തിലൂടെ ആരോഗ്യസ്ഥിതി പിന്നെയും പിന്നെയും അവതാളത്തിലാക്കുക… മകന്‍ പരിഹസിച്ചു പറഞ്ഞിട്ട് പോയത് ഓര്‍മ്മയിലുണ്ടല്ലോ?…."
ജോര്‍ജി മിണ്ടിയില്ല. വിഷാദമൂകനായി കിടക്കയുടെ ഓരം പറ്റി കിടന്നു. ദൂരേ ദൂരേ ആകാശത്തു പ്രകാശം പൊട്ടിവിടര്‍ന്നു തുടങ്ങിയോ? കിഴക്കിന്റെ പ്രകാശരഹസ്യങ്ങള്‍! ട്രൂത്‌സ് ആന്റ് മിസ്റ്ററീസ് ഓഫ് മോണിംഗ് ലൈറ്റ്!….
നിദ്രാഭാരമുള്ള കണ്ണുകള്‍!
ഇരുള്‍മുറിയില്‍ നിഴലുകള്‍ വീഴുന്നോ? അപര്‍ണമോളുടെ നിഴലുകളോ? വികലമാവുന്ന നിഴലുകള്‍!… നിഴലാട്ടം!….
സൂര്യന്‍ അങ്ങകലേ ഉദിച്ചുവരുന്നുണ്ട്. മകള്‍ ആ സത്യം കാണുന്നില്ല. പുറംതിരിഞ്ഞാണ് നില്പ്. അതിനാല്‍ അവള്‍ നിഴലുകള്‍ മാത്രമേ കാണുന്നുള്ളു. ആ നിഴലുകളാണോ അവളുടെ വഴികാട്ടികള്‍? അതോ അവളുടെ നിയമങ്ങള്‍?…
"ഇല്ല! …ഞാന്‍ സമ്മതിക്കില്ല മോളേ!… ഏതു എതിരാളിയുടെ പക്കല്‍ നിന്നായാലും ഈ പപ്പ നിന്നെ രക്ഷപ്പെടുത്തിയിരിക്കും. എയ്ഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ അന്തസ്സാണ് നീ! … അതേ പ്രൗഢിയുടെ പുന്നാരമോളാണ് നീ!… ലോകര്‍ക്ക് തരംതാണ രീതിയില്‍ ആഘോഷിക്കാന്‍ നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല!…"
"ജോര്‍ജീ നിങ്ങളെന്താണീ പിറുപിറുക്കു ന്നേ?… നിങ്ങളിനിയും ഉറങ്ങിയില്ലേ?… രാവിലെ ഹൈക്കോടതിയില്‍ പോകേണ്ടതാ… ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചതിന്റെ ക്ഷീണം പേറിപോ ണോ?…" ഷൈനി പരുഷമായി ചോദിച്ചു.
നേരം വെളുത്തുവരികയായിരുന്നു. അപ്പോളാണു അയാള്‍ ചെറുതായൊന്നു മയങ്ങിയത്. രാവിലെ വൈകിയാണ് ജോര്‍ജി ഉണര്‍ന്നെഴുന്നേറ്റതെങ്കിലും കോടതിയിലേയ്ക്കു പോകാനുള്ള ഒരുക്കത്തിനു അമാന്തം ഉണ്ടായില്ല. എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ എല്ലാവരും (നവോമി ഒഴികേ) പത്തിനു മുമ്പേ ഹൈക്കോടതിയില്‍ പോകാന്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലാവരും ഹോണ്ടയുടെ വലിയ കാറില്‍ കയറുമ്പോള്‍ സേര്‍വെന്റ് ശോശച്ചേടത്തി സിറ്റൗട്ടില്‍ കൈകള്‍കൂപ്പി കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു.
"തമ്പുരാനേ കാക്കണേ!… ഞങ്ങടെ അപര്‍ണമോള്‍ക്ക് നേര്‍ബു ദ്ധികൊടുക്കണേ!… ഞങ്ങടെ അപര്‍ണമോളെ എയ്ഞ്ചല്‍ ഗാര്‍ഡന്‍സില് തിരിച്ചുകിട്ടണേ!…"
ചേടത്തിയുടെ തടിച്ച വിരലുകള്‍ക്കിടയില്‍ നിന്നും കറുത്ത മണികളുള്ള കൊന്ത തൂങ്ങിയാടി. അവരുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. ഇടനെഞ്ച് ഉരുകിവിട്ട നൊമ്പരത്തിന്റെ ചാലുകള്‍ പോ ലെ!… മിഡിയും ടോപ്പും ധരിച്ച നവോമി തൊട്ടുപിറകില്‍ നില്പുണ്ടായിരുന്നു. വിഷാദമൂകയായി.
ഡ്രൈവിംഗ് സീറ്റിലേ യ്ക്കു കയറുംമുമ്പേ വിനോദ് കുടുംബബന്ധു വും ഉപദേഷ്ടാവുമായ സ്‌തേഫാനോസച്ചനെ ഫോണില്‍ വിളിച്ചു: അനുഗ്രഹത്തിനായി.
"അച്ചാ, ഞങ്ങള് ഹൈക്കോടതിയിലേയ്ക്കിറങ്ങുവാ… അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കണേ!…"
"തീര്‍ച്ചയായും." അച്ചന്‍ അറിയിച്ചു.
കോടതി വളപ്പിനുള്ളില്‍ ആള്‍ക്കൂട്ടം. എന്താണാവോ ഇത്രപേര്‍?….
കാര്‍ പാര്‍ക് ചെയ്തിട്ട് ഇറങ്ങിച്ചെല്ലുമ്പോള്‍ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലെ കുടുംബാംഗങ്ങളെല്ലാം ഏവരുടേയും ശ്രദ്ധാകേന്ദ്രമാകുമ്പോലെ. മാദ്ധ്യമ പ്രവര്‍ത്തകരുണ്ട്. അവര്‍ അകലം പാലിച്ച് ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്…
"അരുത്!…" എന്നു പറയണമെന്നു ജോര്‍ജിക്കു തോന്നി. തലകുമ്പിട്ട് മുന്നോട്ടു നടന്നു.
എഞ്ചല്‍ ഗാര്‍ഡന്‍ സിന്റെ ബന്ധുമിത്രാദികളെ കോടതി പരിസരത്തു കാണാം. ജോര്‍ജിയുടെ ബന്ധുക്കളേക്കാള്‍ കൂടുതല്‍ ഓഫീസില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും സിറ്റി ക്ലബംഗങ്ങളുമാണ്. ഷൈ നിയുടെ ഉറ്റമിത്രങ്ങളും വിമന്‍സ് ക്ലബംഗങ്ങളുമായ കവിതാ ഗോപാലും സ്റ്റെ ല്ലാ സെബാസ്റ്റ്യനും സ്‌റ്റൈ ലന്‍ വാനിറ്റി ബാഗ് തൂക്കിപ്പിടിച്ചു നില്‍ക്കുന്നു. തീപിടിച്ച തലപ്പാവ് കണക്കേ ചുവന്ന പൂക്കള്‍ ചൂടിനില്‍ ക്കുന്ന വാകമരച്ചോട്ടില്‍. തൊട്ടടുത്ത് ഫ്രന്‍സിസ് കൊച്ചച്ചാച്ചനും കടവന്ത്രയില്‍ ബിഗ്ബസാര്‍ നടത്തു ന്ന ബേസിലും സംസാരിച്ചു നില്‍പുണ്ട്. കൊച്ചച്ചാച്ചന്‍ എല്‍എല്‍ബിക്കാരനാണെങ്കിലും അഭിഭാഷക വൃത്തിയിലല്ല. കാക്കനാട്ട് ചുവടുപിടിച്ച ബിസിനസ്സുകാരനാണ്. എവിടെ ചെന്നാലും നിയമകാര്യങ്ങള്‍ സ്‌പെല്ലിംഗ് മിസ്‌റ്റേക് നോക്കാ തെ അവതരിപ്പിക്കുക അദ്ദേഹ ത്തിന്റെ ശീലം തന്നെ. ഇന്നിപ്പോള്‍ ഹേബിയസ് കോര്‍പസ് (ഒലയലമ െഇീൃുൗ)െ ഹര്‍ജിയെപ്പറ്റി അദ്ദേഹത്തിന്റെ സമയംപോക്ക് വിസ്താരം കേള്‍ക്കാന്‍ ബേസില്‍ മാത്രം.
"എടോ ബേസില്‍, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെപ്പറ്റി തനിക്കെന്തറിയാം!" കേസില്ലാ വക്കീലാണെങ്കിലും പ്രാഞ്ചിയേട്ടന്‍ ഉറ്റമിത്രത്തോട് ചോദിച്ചു.
"പ്രാഞ്ചിയണ്ണന്‍ തന്നെ പറയ്…" ബേസ്സില്‍ നര്‍മരസത്തോ ടെ തുടര്‍ന്നു, "നിയമം പഠിച്ചത് അങ്ങനെയെങ്കിലും ഇത്തിരി ചെലവാകട്ടെ…"
"യു മേ ഹാവ് ദ ബോഡി എന്നാണതിന്റെ വാച്യാര്‍ത്ഥം. മിസായിരിക്കു ന്ന ആളിനെ കോടതി സമക്ഷം ഏല്പിക്കാനുള്ള കോര്‍ട്ട് ഓര്‍ഡറും നടപ്പാക്കലുമാണത്… അന്യായമായി തടവില്‍ സൂക്ഷിച്ചിട്ടുള്ള ആളിനെ എത്രയും വേഗം മോചിപ്പിച്ച് അയാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ചുമതല മാത്രമേ നിറവേറ്റപ്പെടുന്നുള്ളൂ. അന്യായമായി തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവാദിയായ ആളിനെ ശിക്ഷിക്കാനും മറ്റുമു ള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. അത് ഹേ ബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ മറുവശം. അദര്‍ സൈഡ് ഓഫ് ദി കൊയ്ന്‍…."
ഒന്നു നിര്‍ത്തിയിട്ട് പ്രാഞ്ചിയണ്ണന്‍ തുടര്‍ന്നു: "എടോ ബേസിലേ, കഴിഞ്ഞ തലമുറേല്‍ വട ക്കേടത്തു എയ്ഞ്ചല്‍ ഗാര്‍ഡന്‍ സ് ഫാമിലിയില്‍ ഒട്ടേറെ വക്കീലന്മാരുണ്ടാര്‍ന്നു. ന്യൂജനറേഷനില്‍ തീരേകുറവ്!…"
"വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സില്‍ പൂക്കളും തീരേ കുറവാണല്ലോ?…" ബേസില്‍ പറഞ്ഞു ചിരിച്ചു.
"പൂക്കള്‍ അത്ര കുറവൊന്നുമല്ല…. ഇപ്പോളുള്ളതില്‍ ജോര്‍ജിയുടെ മുറ്റത്താണ് ഏറ്റം വല്യ പൂന്തോട്ടം… തനിക്കറിയാവോ അക്കഥ?… രണ്ടു തലമുറ മുന്നേ വടക്കേടത്ത് തറവാട് കാരണവര്‍ മുന്‍കൈയെടുത്ത് തറവാടിന്റെ മുന്നില്‍ ഒന്നരയേക്കര്‍ സ്ഥലത്തു വലിയൊരു ഗാര്‍ഡന്‍ സെറ്റ് ചെയ്തു. ഗാര്‍ഡന്റെ ഒത്ത നടുവില്‍ നാലു സ്തൂപങ്ങള്‍. പള്ളിമുറ്റത്തൊക്കെ കാണുംമാതിരി നാല് ഓപ്പണ്‍ ഗ്രോട്ടോകള്‍!… അതില്‍ നാലു മാലാഖമാര്‍! ഗബ്രിയേല്‍ മാലാഖ, റപ്പായേല്‍ മാലാഖ, മിഖായേല്‍ മാലാഖ, കാവല്‍ മാലാഖ, അങ്ങനെയാണ് വടക്കേടത്ത് എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് എന്ന കുടുംബപ്പേരുണ്ടായത്…. ഇന്നിപ്പോള്‍ വടക്കേടത്തു കുടുംബത്തിലെ ഒട്ടുമിക്ക വീടുകളിലും ഒരു ഗാര്‍ഡനുണ്ട്…. ആര്‍ക്കിടെക്ട് വീടിനു പ്ലാന്‍ വരയ്ക്കുമ്പോളേ ഗാര്‍ഡന്‍ മസ്റ്റായി പ്ലാന്‍ ചെയ്യുന്നു. ഇന്നിപ്പോള്‍ ജോര്‍ജിയുടെ വീട്ടിലെ ഗാര്‍ഡനാണ് വടക്കേടത്തു ഫാമിലികളില്‍ ഏറ്റം മികച്ച ഔട്ട്‌സ്റ്റാന്‍ഡിംഗ് ഷോ ഗാര്‍ഡന്‍!… ഇന്ത്യയിലേയും ലോകത്തിലേയും ഒട്ടുമിക്ക പൂക്കളും അവിടെ എയ്ഞ്ചല്‍ ഗാര്‍ഡന്‍സിലുണ്ട്…."
"പ്രാഞ്ചിയണ്ണാ, വടക്കേടത്തു ഫാമിലിയിലെ പെണ്‍കുട്ടികളുടെ കാര്യമാ പറഞ്ഞേ?…" ബേസില്‍ തിരുത്തിപ്പറഞ്ഞു ചിരിച്ചു.
"അപ്പറഞ്ഞതു നേരാ…" പ്രാഞ്ചിയണ്ണന്‍ സമ്മതിച്ചു: 'വടക്കേടത്തു പെണ്‍മക്കള് ന്യൂ ജനറേഷനില് കുറവാ… ഒള്ളത് ഇപ്പരുവവും!?…" പ്രാഞ്ചിയണ്ണന്‍ പരിഹാസമുയര്‍ത്തി.
"ജോര്‍ജിയും കുടുംബവും കോടതിക്കുള്ളിലേയ്ക്കു കടന്നുപോയതു പ്രാഞ്ചിയണ്ണന്‍ കണ്ടോ?…" ബേസില്‍ തിരക്കി.
"കണ്ടു…." അയാള്‍ ബേസിലിനോട് ചോദിച്ചു, "അപര്‍ണയെ പോലീസ് എത്തിച്ചോ?…."
"അപര്‍ണയെ പോലീസ് വാനില്‍ക്കൊണ്ടിറക്കുന്നതു ഞാന്‍ കുറേനേരം മുമ്പേ കണ്ടു…" ബേസില്‍ അറിയിച്ചു: "അവള്‍ക്കൊരു കൂസലുമില്ല. വടക്കേടത്തു എയ്ഞ്ചല്‍ ഗാര്‍ഡന്‍സ് ഫാമിലിക്കാകെ നാണക്കേടുണ്ടാക്കുന്ന ഇത്തരമൊരു അനിഷ്ട സംഭവമുണ്ടാക്കിയതിനു കാരണക്കാരിയായിട്ടു അവള്‍ക്കതൊരു പ്രശ്‌നമേ അല്ലാത്ത ഗൗരവഭാവം!… ഷൈനീടെ ചാര്‍ച്ചയില്‍ വരുന്ന അവളുടെ അങ്കിളായ എന്നെ കണ്ടിട്ടും പരിചയഭാവം പോലും കാണിച്ചില്ല.!.. ഞങ്ങളുടെ ലേഡീസ് ഫാഷന്‍ സ്‌റ്റോറില്‍ ഷോപിംഗിനു വന്നാല്‍ എന്റെടുത്തു വന്നു തമാശകള്‍ വിളമ്പുന്ന പെണ്‍കുട്ടിയുടെ മാറ്റം!…"
"നമുക്കങ്ങോട്ട് ചെല്ലാം. കോടതി കൂടാറായെന്നു തോന്നുന്നു…" പ്രാഞ്ചിയണ്ണന്‍ ഓര്‍മ്മിപ്പിച്ചു.
ഉരുളന്‍ തൂണുകളുള്ള നീളന്‍ വലിയ വരാന്തയിലൂടെ അവര്‍ നടന്നു. ജോര്‍ജിയും കുടുംബവും വരാന്തയുടെ അങ്ങേയറ്റത്തു ഒതുങ്ങിനില്‍പ്പുണ്ടായിരുന്നു.
(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org