
സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ് സിഎച്ച്എഫ്
ഒമ്പത്
പ്രാര്‍ത്ഥനകള്‍ ദൈവത്തെ മാറ്റില്ല, പക്ഷേ അത് പ്രാര്‍ത്ഥിക്കുന്നവരെ മാറ്റും.
-സോറന്‍ കീര്‍ക്കഗാര്‍ഡ്
രാമായ രാമഭദ്രായ
രാമ ചന്ദ്രായ വേദസ്സേ
രഘുനാഥായ നാഥായ
ഗീതായഃ പതയേ നമഃ
ആപാദമപഹര്‍ത്താരം
ദാതാരം സര്‍വ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമൃഹം
ഈശ്വരകീര്‍ത്തനം കാതുകളില്‍ വന്നലച്ച പ്പോള്‍ അറിയാതെ അവനി ശിരസ്സ് കുനിച്ചു. എന്റെ ഈശ്വരാ, എനിക്കു ശക്തി പകരണമേ. ഇറങ്ങുന്ന വഴിയില്‍ ഹനുമാന്‍ ദേവന്റെ ഭീമാകാരപ്രതിമ കണ്ട് അത്ഭുതം തോന്നി. അച്ചമ്മയും അവനിയും കൂടി മീനൂട്ട് വഴിപാടിന് അരിയും വാങ്ങി മെല്ലെ പടവുകളിറങ്ങാന്‍ തുടങ്ങി. പാദരക്ഷകളില്ലാതെ കാല്‍ വെള്ളത്തില്‍ സ്പര്‍ശിച്ച പ്പോള്‍ത്തന്നെ കുഞ്ഞുമീനു കള്‍ ചുറ്റുംകൂടി. അവ വിരലുകളില്‍ ചുണ്ടുകള്‍ അമര്‍ത്തിനീങ്ങുമ്പോള്‍ ഒരു രസം. കൈയിലുള്ള അരി അല്പാല്പം ജലാശയത്തി ലേക്കിട്ടു.
ശത്രുക്കളെ ഭയപ്പെടാ തെ ഈശ്വരസന്നിധാന ത്തില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍. തനിക്കും ഒരു മത്സ്യമായിത്തീരാന്‍ കഴി ഞ്ഞിരുന്നുവെങ്കില്‍ എന്ന വള്‍ അറിയാതെ മോഹിച്ചു പോയി. അല്ലെങ്കില്‍ വളരാ തിരുന്നാല്‍ മതിയായിരുന്നു. എന്നും അച്ഛന്റെയും അമ്മ യുടെയും ചക്കരയായിരു ന്നാല്‍ മതിയായിരുന്നു.
പെട്ടെന്ന് ഒരു കൈ തന്റെ തോളില്‍ പതിച്ചു. അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. അച്ചമ്മയായിരു ന്നു.
പോകണ്ടേ മോളേ,
ഉവ്വ്, അച്ചമ്മേ…
പടവുകള്‍ ഇറങ്ങുമ്പോ ഴുണ്ടായ ഉത്സാഹം കയറു മ്പോള്‍ അവളുടെ മുഖത്ത് ഇല്ലായെന്നു അച്ചമ്മ ശ്രദ്ധി ച്ചിരുന്നു. അവളെ ഉത്സാഹ വതിയാക്കാന്‍ അച്ചമ്മ പറഞ്ഞു.
വലപ്പാട് ബീച്ചുകൂടി കണ്ടിട്ടുവേണം നമുക്ക് ഐ ക്ലിനിക്കിലേക്കു പോകാന്‍. എന്താ, മോള്‍ക്ക് ഒരുത്സാ ഹമില്ലാത്തത്?
ഹെയ്, ഒന്നുമില്ല അച്ചമ്മേ. പെട്ടെന്ന് ഞാന്‍ ഓരോന്നോര്‍ത്തുപോയി.
അച്ചമ്മയുടെ മുഖം വാടുന്നതു കണ്ടപ്പോള്‍ അവള്‍ പൊയ്‌പ്പോയ ഉത്സാ ഹം വീണ്ടെടുത്തു.
പിന്നെ അച്ചമ്മേ, വല പ്പാട് ബീച്ച് ഇന്നു തന്നെ കാണണം. ഇനി വരു മ്പോള്‍ എന്റെ കണ്ണു കെട്ടി യിട്ടുണ്ടാവില്ലേ?
ങ്ഹാ മോളു പറയണ പോലെ നേരെ ബീച്ചിലേ ക്കു വിടാമല്ലേ എന്ന ചോദ്യ വുമായാണ് ശിവ അടുത്തേ ക്കു വന്നത്.
തീര്‍ച്ചയായും.
കാര്യസ്ഥനും പുതിയ ഒരു ഉണര്‍വ്വ്. എല്ലാവരും വണ്ടിയില്‍ കയറി. വണ്ടി നേരെ ബീച്ചിലേക്കു വിട്ടു.
രാവിലെയായതിനാല്‍ അങ്ങനെ അധികം പേരില്ല. ബീച്ചിനുചുറ്റും മതില്‍ കെട്ടിയതിനാല്‍ ഇറങ്ങാനൊന്നും സാധിക്കില്ല. പക്ഷേ ഉദയശോഭയോടെ ചുറ്റും കിരണങ്ങള്‍ വിതറി വെള്ളത്തില്‍നിന്നും ഉയര്‍ന്നുവരുന്ന സൂര്യഭഗവാനെ കാണാന്‍ എന്തു രസമാണ്. ഒപ്പം ഇളംതെന്നലിന്റെ കിന്നാരം പറച്ചിലും. തന്നെ കാണുമ്പോള്‍ സങ്കടമോ വെറുപ്പോ എന്തൊക്കെയോ വികാരങ്ങളുടെ വേലിയേറ്റത്താല്‍ മുഖം തിരിച്ചുപോകുന്നതു കാണാം.
പക്ഷേ, ഈ പ്രകൃതി… ഇതിനോടു ലയിച്ചു ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.
മോളേ,
അച്ചമ്മയുടെ കരസ്പര്‍ശനം തന്നെ ഭൂതായനങ്ങളില്‍നിന്നും തിരിച്ചു കൊണ്ടു വന്നു.
എന്താ, അച്ചമ്മേ?
നോക്കൂ മോളെ, ദൂരേയ്ക്ക്. മീനിനെ വലവീശിപ്പിടിക്കണ കൂട്ടരെ കണ്ടോ?
ങ്ഹാ, അവര്‍ കുറെ പേരുണ്ടല്ലോ. നല്ല രസം അല്ലേ, അച്ചമ്മേ?
അതെയതെ. പക്ഷേ ഇവിടെ വെള്ളത്തിലേക്കിറങ്ങാന്‍ വഴിയൊന്നുമില്ല. ഇങ്ങനെ മതില്‍ കെട്ടി തിരിച്ചതു കഷ്ടമായി. ല്ലേ?
ങ്ഹും…. എനിക്കും അതു തോന്നി അച്ചമ്മേ.
മോളുടെ കണ്ണിന്റെ അസുഖം മാറി കഴിയുമ്പോ നമുക്ക് ചാവക്കാട് കടലും ആനക്കൊട്ടിലുമെല്ലാം കാണാന്‍ പോകണം. കേട്ടോ ശിവാ.
മറ്റെന്തിലോ ശ്രദ്ധിച്ച് സംസാരിച്ചുകൊണ്ടിരുന്ന കാര്യസ്ഥന്‍ രാമന്നായരും കാര്‍ ഡ്രൈവര്‍ ശിവയും പെട്ടെന്ന് തിരിഞ്ഞുനോക്കി.
അച്ചമ്മ പറേണതുപോലെ ചെയ്യാം.
അവളുടെ മനസ്സില്‍ അപ്പോഴും ഒരു വേലിയേറ്റം നടക്കുകയായിരുന്നു. തനിക്ക് പഴയതുപോലെ ആകാന്‍ സാധിക്കുമോ?
പത്ത്
പ്രവര്‍ത്തിക്കാന്‍ തയ്യാറ ല്ലെങ്കില്‍ മിണ്ടാതെയി രിക്കുക – ആനി ബസന്റ്
10-02-2020
നാളെയെന്ത് എന്നത് വലിയ ചോദ്യചിഹ്നമാണ് എല്ലാവരുടെയും ഉള്ളിലും. അതുതന്നെയാണല്ലോ എന്നെയും അലട്ടുന്നത്. ഇനി പത്തുദിവസംകൂടി മാത്രമേ ഡയറി തുടര്‍ച്ചയായി എഴുതുവാന്‍ സാധിക്കുകയുള്ളൂ. പിന്നെ ഞാന്‍ ഏഴുദിവസത്തേക്ക് ഇരുട്ടിലായിരിക്കും. അതുകഴിഞ്ഞാല്‍ പൂര്‍ണ്ണപ്രകാശത്തിലേക്ക് വരുവാന്‍ സാധിക്കുമോ? അറിയില്ല എന്നാണ് പലപ്പോഴുമുള്ള എന്റെ ഉത്തരം. പക്ഷേ എന്നെക്കുറിച്ച് എനിക്ക് അറിയില്ല എന്ന് പറഞ്ഞാല്‍ പിന്നെ ആര്‍ക്കാണ് അറിയുക, അല്ലേ? എന്നെക്കുറിച്ച് എനിക്ക് അറിയും. പൂര്‍ണ്ണമായ പ്രകാശത്തിലേക്കാണ് എന്റെ ഇനിയുള്ള യാത്ര…… ഈ വരി ഡയറിയില്‍ എഴുതിയപ്പോള്‍ത്തന്നെ ഒരാത്മവിശ്വാസം വരുന്നു.
മോളേ….
എന്താ അച്ചമ്മേ?
ധാര ചെയ്തിട്ട് കണ്ണിനു അസ്വസ്ഥത വല്ലതും ഉണ്ടോ?
ഇല്ല അച്ചമ്മേ, പക്ഷേ പത്തുദിവസം കഴിഞ്ഞാല്‍ കണ്ണുമൂടിക്കെട്ടിയുള്ള എന്നെക്കൊണ്ട് അച്ചമ്മ മടുത്തുപോകും.
സാരമില്ല മോളേ, അച്ചമ്മയ്ക്ക് അതൊക്കെ വലിയ സന്തോഷമാണ്. പത്തുദിവസം പെട്ടെന്നാണ് പേയത്. അതിരാവിലെയുള്ള യാത്ര ഒരു സുഖം തന്നെയാണ്.
ഐ ക്ലിനിക്കിലെ ഡോക്ടര്‍ എപ്പോഴും ഒരു കൗതുകം ജനിപ്പിക്കും. ഡോ. സിദ്ധാര്‍ത്ഥ് ശങ്കര്‍ വളരെ സൂക്ഷമതയോടെ കടന്നു വന്നു. അച്ചമ്മയും താനും എഴുന്നേല്ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ കൈകൊണ്ട് കാണിച്ചു.
ഇരുന്നോളൂ, പത്തുദിവസം കുഴപ്പമില്ലാതെ പോയല്ലോ.
ഹെയ്, ഒരു കുഴപ്പവുമില്ല അങ്കിള്‍.
മോളേ, ആത്മവിശ്വാസമാണ് നമുക്ക് ആദ്യം വേണ്ടത്. ഇതും കടന്നുപോകും എന്ന ചിന്ത എപ്പോഴും ഉള്ളിലുണ്ടാകണം. ഏതു കൊടുങ്കാറ്റിനെയും തരണം ചെയ്യാന്‍ അതു നമ്മെ സഹായിക്കും. ബി പോസിറ്റീവ്.
യെസ് അങ്കിള്‍.
എന്നാല്‍ അച്ചമ്മ പുറത്തിരിക്കു. മോള്‍ ആ ഹാളിലേക്ക് നടന്നോളൂ.
അവിടെ കുറെ കട്ടിലുകള് ഉണ്ട്. കട്ടിലുകളില്‍ കിടക്കുന്നവരില്‍ അധികവും ചെറിയ കുട്ടികളാണ്. ജിജ്ഞാസ അടക്കാന്‍ കഴിയാതെ അടുത്തുകണ്ട ഒരു സ്ത്രീയോടു ചോദിച്ചു.
ആന്റി ഈ കുട്ടികള്‍ക്ക് എന്തു പറ്റിയതാണ്?
ഹെയ്, കുഴപ്പമൊന്നുമില്ല, ഷോര്‍ട്ട് സൈറ്റ്, ലോംഗ് സൈറ്റ് എന്നിങ്ങനെയുള്ള ചെറിയ കുഴപ്പങ്ങളേയുള്ളൂ.
താനും ഒരു കട്ടിലിലേക്കു കിടന്നു. ഒരു ഷീറ്റ് നഴ്‌സ് തന്റെ മേലിലേക്കിട്ടു. പിന്നെ കണ്ണിനുചുറ്റും തടം കെട്ടി, ധാര ചെയ്യാന്‍ തുടങ്ങി. അങ്ങനെ കിടന്നപ്പോള്‍ കണ്ണില്‍ ചെറിയ തണുപ്പ് കേറി. ഒരു സുഖം. അരമണിക്കൂറിനുശേഷം കണ്ണുകള്‍ തുടച്ച് വെള്ളത്തുണികൊണ്ട് മടക്കിക്കെട്ടി.
ഒരു ശുഭാപ്തിവിശ്വാസം തന്നില്‍വന്ന് നിറയുന്നതുപോലെ തോന്നി. തന്നെ എഴുന്നേല്‍പിച്ച് ആരോ അച്ചമ്മയുടെ കൈയിലേല്പിച്ചു.
അവനി, ബെസ്റ്റ് വിഷസ്.
സ്വരം കേട്ടപ്പോള്‍ത്തന്നെ ഡോക്ടറങ്കിളാണെന്നു മനസ്സിലായി. ആ രൂപം കാണാന്‍ ആഗ്രഹം തോന്നിയെങ്കിലും നിവൃത്തിയില്ലല്ലോ.
താങ്ക്യു അങ്കിള്‍.
തിരിച്ചുള്ള യാത്രയില്‍ പാട്ടുവെയ്ക്കാന്‍ അച്ചമ്മ ശിവയോടു പറയുന്നതുകേട്ടു. ഒന്നും കാണാന്‍ കഴിയില്ലല്ലോ. അച്ചമ്മയുടെ തോളില്‍ ചാരിക്കിടന്നു. വണ്ടിയിലെ ഏ.സി.യുടെ തണുപ്പും നല്ല പാട്ടും കേട്ട് മെല്ലെ എന്റെ കണ്ണുകള്‍ നിദ്രയിലേക്ക് വീഴും എന്നു കണ്ടപ്പോള്‍ അച്ചമ്മ പെട്ടെന്ന് പാട്ട് നിര്‍ത്താന്‍ പറഞ്ഞു.
മോളേ, ഡോക്ടര്‍ പറഞ്ഞതു മറക്കരുത്. വൈകുന്നേരം ഏഴുമണി വരെ ഉറങ്ങരുത്.
ഉവ്വ്, അച്ചമ്മേ.
നമുക്ക് എന്തേലും മിണ്ടീം പറഞ്ഞുമിരിക്കാം.
അതാ നല്ലത്.
പിന്നെ പണ്ടത്തെ ഓരോ കാര്യങ്ങളും പറഞ്ഞ് സമയം പോയതറിഞ്ഞില്ല.
പെട്ടെന്നാണ് വണ്ടി സഡന്‍ ബ്രെയ്ക്കിട്ടത്. അച്ചമ്മയും മോളും വീഴാന്‍ പോയി. പിടിച്ചതുകൊണ്ട് രക്ഷപ്പെട്ടു. കാര്യസ്ഥന്റെ നെറ്റി പോയി ഇടിച്ചു.
എന്റെ കുറ്റമല്ല, അച്ചമ്മേ. ഈ ഓട്ടോറിക്ഷ പെട്ടെന്ന് തിരിക്കാന്‍ നോക്കിയതാണ്.
ഓട്ടോറിക്ഷക്കാരന്‍ അലമ്പന്‍ ചിരി ചിരിച്ച് കറങ്ങിത്തിരിഞ്ഞ് വണ്ടീം കൊണ്ട് പോയി. അങ്ങനെയാ ഓട്ടോറിക്ഷക്കാര്, ഇടിച്ച നെറ്റി ഉഴിഞ്ഞ് കാര്യസ്ഥന്‍ പറഞ്ഞു. അയാള്‍ തുടര്‍ന്നു. പണ്ടൊരു മനുഷ്യന്‍ പാന്റുമിട്ട് കാലുകൂട്ടിപ്പിടിച്ച് നില്ക്കുന്നതു കണ്ടപ്പോള്‍ ഭാര്യ അയാളെ കളിയാക്കി. ഉടനെ അയാള്‍ പറഞ്ഞൂത്രെ. എന്റെ പെണ്ണെ, നിനക്കറിയാന്‍ മേലാണ്ടാണ്. ഒരിത്തിരി ഇടം കണ്ടാല്‍ മതി. ഓട്ടോറിക്ഷക്കാര് അതിലൂടെ കയറിപ്പോകുമെന്ന്.
വണ്ടി ഇടിക്കാന്‍ പോയതിന്റെ ഞെട്ടലില്‍നിന്ന് എല്ലാവരും ഒരു പൊട്ടിച്ചിരിയോടെ വിമുക്തരായി.
വീട്ടിലെത്തിയതറിഞ്ഞില്ല. അച്ചമ്മ കൈപിടിച്ചാണ് അകത്തേക്ക് കൊണ്ടുപോയത്.
വൈകുന്നേരമായപ്പോള്‍ കണ്ണു ചൊറിയുന്നതുപോലെ ഭയങ്കര അസ്വസ്ഥത.
പിറ്റെദിവസം ചെല്ലുമ്പോള്‍ ഡോക്ടറോട് പറയാമെന്നു അച്ചമ്മ പറഞ്ഞു. ഏഴുമണിക്കുമുമ്പ് തന്നെ അച്ചമ്മ ചോറൊക്കെ വാരിത്തന്നു. താന്‍ ചെറിയ കുട്ടിയായതുപോലെ…
അമ്പളിയമ്മാവന്റെ പൊന്‍നിലാവ് കാണുന്നേരം
എന്റെ കുഞ്ഞേ, എന്റെ കുഞ്ഞേ, മാമുണ്ണാന്‍ വായോ, നീ
അച്ഛന്റെ പാട്ടും അമ്മയുടെ ചോറു വാരിത്തരലും എല്ലാം എല്ലാം ഹരിതവര്‍ണ്ണം ചാര്‍ത്തി ഇപ്പോഴും സ്മൃതിപഥത്തിലുണ്ട്.
(തുടരും)