ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ രൂപതാധ്യക്ഷനായി ഫാ. ഭാഗ്യയ്യ ചിന്നബദിനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. തെലുങ്കാനയിലെ നല്‍ഗോണ്ട രൂപതയില്‍ ഇടവകവികാരിയായി സേവനം ചെയ്തുവരികയായിരുന്നു. ബിഷപ് ഗാലി ബാലി വിരമിച്ച ഒഴിവിലേക്കാണ് 60 കാരനായ ഫാ. ചിന്നബദിനി നിയമിതനാകുന്നത്. സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള നിയുക്ത മെത്രാന് നല്‍ഗോണ്ട രൂപതയിലെ വിവിധ ڔഇടവകകളിലും ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.