പ്രകാശനം ചെയ്തു

പ്രകാശനം ചെയ്തു
Published on

"സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്?" എന്ന പേരില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ആന്‍റോ അക്കര ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥത്തിന്‍റെ ബാംഗ്ലൂരിലെ പ്രകാശനം കര്‍ണാടക മുന്‍ അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മ്മ കുമാര്‍ പ്രാകാശനം ചെയ്തു. രാജ്യത്തിന് ഒരു ഉണര്‍ത്തുപാട്ടാണ് ആന്‍റോ അക്കരയുടെ ഗ്രന്ഥമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലങ്കേഷ് പത്രിക എഡിറ്റര്‍ ഗൗരി ലങ്കേഷ്, സാമൂഹ്യ നിരീക്ഷകന്‍ ഫാ. അംബ്രോ സ്പിന്‍റോ എന്നിവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
2008-ല്‍ ഒറീസയിലെ കന്ദമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറോളം ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. മുന്നൂറോളം ക്രിസ്ത്യന്‍ പള്ളികളും ആറായിരത്തോളം ക്രൈസ്തവ ഭവനങ്ങളും ആക്രമിക്കപ്പെടുകയോ നശിപ്പിക്കുകയോ ചെയ്തു. അരലക്ഷത്തിലധികം പേര്‍ക്കു വീടുവിട്ടു പലായനം ചെയ്യേണ്ടിവന്നു. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിനു പിന്നിലുള്ള യഥാര്‍ത്ഥ വസ്തുതകള്‍ വെളിപ്പെടുത്തുന്നതാണ് ആന്‍റോ അക്കരയുടെ പുസ്തകം. കന്ദമാലിലേക്ക് നിരവധി യാത്രകള്‍ നടത്തിയാണ് ഈ ഗ്രന്ഥം അദ്ദേ ഹം രചിച്ചത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org