ടൂറിസമല്ല; ധാര്‍മ്മികതയാണ് വലുത് – മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

ടൂറിസമല്ല; ധാര്‍മ്മികതയാണ് വലുത് – മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
Published on

ടൂറിസത്തേക്കാള്‍ ധാര്‍മ്മികത യും സമാധാനവുമുള്ള കുടുംബ ങ്ങളാണ് കേരളത്തിനാവശ്യമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാനചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. കെ.സി.ബി.സി. മദ്യവി രുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയു ടെയും നേതൃത്വത്തില്‍ നടന്ന ആഗോള ലഹരി വിരുദ്ധ ദിനാ ചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷ പ്. പാവപ്പെട്ടവന്‍റെ പണം നഷ്ട പ്പെടുത്തുന്ന ധാര്‍മ്മിക നിലവാരം തകര്‍ക്കുന്ന സംസ്കാരത്തി നെതിരെ നിലകൊള്ളാന്‍ നമ്മള്‍ പ്രതിജ്ഞാ ബദ്ധരാണ്. ബീഹാറും തമിഴ്നാടും മദ്യനിരോധനം പ്രഖ്യാ പിക്കുമ്പോള്‍ കേരള സര്‍ക്കാരും അത് ഏറ്റെടുക്കണം. കുടിച്ചു മരി ക്കുന്ന മലയാളി ഈ നാടിന്‍റെ വേദനയാണ്. മദ്യ ലഭ്യത കുറച്ചു കൊണ്ടുവന്ന് സമ്പൂര്‍ണ്ണ മദ്യ നിരോധന സംസ്ഥാനമായി കേര ളത്തെ മാറ്റണം. ബിഷപ് വ്യക്തമാക്കി.
കേരളത്തിലെ മുഴുവന്‍ മദ്യവിരു ദ്ധപ്രസ്ഥാനങ്ങളെയും ഏകോപി പ്പിച്ചു പാലാരിവട്ടം പി.ഒ.സി.യില്‍ നടത്തിയ ലഹരിവിരുദ്ധ ദിനാ ചരണ ചടങ്ങില്‍ മദ്യവിരുദ്ധ ഏകോ പന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അദ്ധ്യ ക്ഷത വഹിച്ചു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ.വര്‍ ഗ്ഗീസ് വള്ളിക്കാട്ട്, അഡ്വ.വി.കെ. മിനിമോള്‍, അഡ്വ.ചാര്‍ളി പോള്‍, റവ. ഡോ.ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്കോപ്പ, ഫ്രാന്‍സീസ് പെരുമന, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org