ഈശോസഭ ജനറലിന്‍റെ പ്രഥമ സന്ദര്‍ശനം ഇന്ത്യയിലേക്ക്

ഈശോസഭ ജനറലിന്‍റെ പ്രഥമ സന്ദര്‍ശനം ഇന്ത്യയിലേക്ക്

Published on

ഈശോ സഭയുടെ പുതിയ സുപ്പീരിയര്‍ ജനറല്‍ ഫാ. അബാസ്കല്‍ ആര്‍തര്‍ സൂസയുടെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനം ഇന്ത്യയിലേക്ക്. "കറുത്ത പോപ്പ്' എന്നു വിളിക്കപ്പെടുന്ന ഈശോസഭയുടെ പുതിയ ജനറലായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഫെബ്രുവരി 18 28 തീയതികളിലായിരിക്കും ഭാരതത്തില്‍ സന്ദര്‍ശനം നടത്തുക.

ഈശോസഭയുടെ 36 ാം ജനറല്‍ അസംബ്ലിയില്‍ വച്ച് ഒക്ടോബര്‍ 14ാം തീയതിയാണ് ഫാ. സൂസ ജനറലായി തിരഞ്ഞെടുക്കപ്പെട്ടത്. ഈശോസഭയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ ലാറ്റിനമേരിക്കക്കാരനാണ് ഇദ്ദേഹം. ദക്ഷിണേഷ്യയിലെ സഭയുടെ കാര്യങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റോമിലെ കാര്യാലയത്തിലെ മൂന്ന് അസിസ്റ്റന്‍റുമാരും ഫാ. സൂസയെ അനുഗമിക്കുന്നുണ്ട്.

സന്ദര്‍ശനത്തിന്‍റെ ആദ്യരണ്ടുദിവസം ഡല്‍ഹിയില്‍ തങ്ങുന്ന സുപ്പീരിയര്‍ ജനറല്‍ പിന്നീട് മധ്യപ്രദേശിലെ ഈശോ സഭ പ്രൊവിന്‍സുകള്‍ സന്ദര്‍ശിക്കുമെന്ന് ദക്ഷിണേഷ്യയിലെ ഈശോസഭാ തലവന്‍ ഫാ. ജോര്‍ജ് പട്ടേരി പറഞ്ഞു. ഡല്‍ഹിയിലെ സന്ദര്‍ശനവേളയില്‍ ജസ്യൂട്ട് ദൈവശാസ്ത്ര പഠനകേന്ദ്രമായ വിദ്യാജ്യോതിയിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹം കാണും.

logo
Sathyadeepam Online
www.sathyadeepam.org