
കൂടുതല്‍ നീതിയുക്തവും പരസ്പര സൗഹാര്‍ദത്തിലധിഷ്ഠിതവുമായ ഒരു ലോകം സൃഷ്ടിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ആഹ്വാനം ചെയ്തു. 2018 ഒക്ടോബര്‍ മാസം 'യുവജനം വിശ്വാസം വിളിസംബന്ധമായ വിവേചിച്ചറിയല്‍' എന്ന വിഷയത്തെ ആസ്പദമാക്കി റോമില്‍ നടക്കുന്ന 15-ാം മെത്രാന്‍ സിനഡിന്‍റെ ഒരുക്കരേഖയുടെ പഠനശിബിരം പിഒസിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനഡിലൂടെ പുതിയൊരു സമീപനം അവതരിപ്പിച്ചുകൊണ്ട് ഒരാത്മശോധന നടത്താനാണ് സഭ ഉദ്ദേശിക്കുന്നതെന്നും ഇതിനായി യുവജനങ്ങളെ ശ്രവിക്കാന്‍ സഭ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കത്തോലിക്കാസഭയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ യുവജനസംഘടനകളുടെ പ്രതിനിധികളും, 31 രൂപതാ യുവജനഭാരവാഹികളും ഈ പഠനശിബിരത്തില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. വിവിധ യുവജന സംഘടനകളുടെ ആനിമേറ്റര്‍ വൈദികരും അല്മായ നേതാക്കളും ആശംസകളര്‍പ്പിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍, റവ. ഡോ. മാത്യു ജേക്ക ബ് തിരുവാലില്‍ ഒഐസി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.