വിയന്നയിൽ നിന്നുയരുന്ന വന്ദേ മാതരം

വിയന്നയിൽ നിന്നുയരുന്ന വന്ദേ മാതരം

ഏതൊരു ഇന്ത്യക്കാരനിലും ദേശസ്നേഹത്തിന്റെ വികാരങ്ങൾ ഉണർത്തുന്ന വന്ദേമാതരം എന്ന ഗാനം മോസാർടും ബീതോവാനും ഹെയ്ഡനും ഒക്കെ ചേർന്ന് സംഗീതം ഒരു സംസ്കാരം ആക്കി മാറ്റിയ വിയന്നയിലെ യുവജനങ്ങൾ പാടുന്നത് ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപതാംഗം ആയ ഫാ. ജാക്സൺ സേവ്യർ കിഴവന ഇപ്പൊൾ സേവനം ചെയ്യുന്ന പള്ളിയിലെ യുവജനങ്ങൾ ആണ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ബങ്കിം ചന്ദ്ര ചാറ്റർജി ബംഗാളി ഭാഷയിൽ രചിച്ച, ദേശ് എന്ന രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ജർമൻ സംസാരിക്കുന്ന ആളുകൾക്ക് വഴങ്ങാൻ എളുപ്പം അല്ല. എങ്കിലും ജൂലിയാന മർത്തീനി അത് മനോഹരം ആയി ഒരു പാശ്ചാത്യ ശൈലിയോട് കൂടി ആലപിച്ചിരിക്കുന്നു. വലേറി സ്മിത്ത്  ക്വേർ-ഫ്ലൂട്ട്‌ ഉപയോഗിച്ച് ഗാനത്തിന്റെ മെലഡി മധുരമായി വായിച്ചിരിക്കുന്നു. ക്രിസ് സീഗ്ലർ ഗിറ്റാറിലും ഫാ. ജാക്സൺ പിയാനോയിലും അക്കമ്പനി (accompany) ചെയ്തിരിക്കുന്നു.

വന്ദേമാതരം ഗാനം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ നാട്ടിൽ മിക്കവാറും എല്ലാ കുട്ടികളും ചെറുപ്പം മുതലേ സംഗീതം അഭ്യസിക്കുന്ന വർ ആണ്. യുവജനങ്ങളുടെ ഒരു കൂട്ടായ്മയിൽ ഈ ഗാനം കേൾപ്പിച്ചപ്പോൾ അവർക്ക് വളരെ ഇഷ്ടപ്പെടുകയും അത് പഠിക്കുകയും ചെയ്തു. അങ്ങനെ ആണ് ഇത് പാടി റെക്കോർഡ് ചെയ്യാം എന്ന തീരുമാനത്തിലേക്ക് അവർ എത്തുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ ജനതയെ ഒന്നിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഈ ഗാനം പൊതു ഇടങ്ങളിൽ ആലപിക്കുന്നത് ഇടക്കാലത്ത് ബ്രിട്ടീഷുകാർ നിരോധിച്ചിരുന്നു. നാം സ്വാതന്ത്യ ദിനം ആഘോഷിക്കുമ്പോൾ അകലങ്ങളിൽ നിന്ന് ആലപിച്ച ഇൗ ഗാനം നമ്മുടെ ദേശസ്നേഹം ഉണർത്തട്ടെ. ഇതിനോടകം വ്യതസ്തമായ മ്യൂസിക് കവറുകൾ മറ്റ്‌ രാജ്യങ്ങളിലെ സംഗീതജ്ഞരോടൊപ്പം ചെയ്യുന്നതിലും, യൂട്യൂബിൽ മ്യൂസിക് ടൂട്ടോറിയൽ നൽകുന്നതിലും തല്പരനാണ് ഫാ. ജാക്സൻ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org