വാക്‌സിനേഷന്‍ ഡ്രൈവ്

വാക്‌സിനേഷന്‍ ഡ്രൈവ്

Published on

കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച ഭീതിയും കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതയുടെ ആശങ്കയും വിട്ടുമാറാതെ നില്‍ക്കുമ്പോള്‍ കൊവിഡിന്റെ പിടിയില്‍ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നൂറ് ശതമാനം വാക്‌സിനേഷന്‍ എന്ന ലക്ഷ്യ ത്തോടെ ആര്‍ച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃ ത്വത്തില്‍ ഫരീദാബാദ് രൂപത അശോക് വിഹാറിലെ ജീവോദയ ഹോസ്പിറ്റലില്‍ വാക്‌സിനേഷന്‍ െ്രെഡവ് സംഘടിപ്പിക്കുന്നു.

ഇതിന്റെ ആദ്യപടിയായി ജീവോദയ ഹോസ്പിറ്റലിന് വാക്‌സിനേഷന്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ ചീഫ് ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസറുടെ അംഗീകാരം ലഭിച്ചു. ആര്‍ച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നിര്‍ദ്ദേശപ്രകാരം വാക്‌സിനേഷന്‍ ആവശ്യമുള്ളവരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കി വരുന്നു. ആദ്യം പേരു നല്‍കിയവര്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുമെന്നും അതിനു ശേഷം കൂടുതല്‍ പേര്‍ക്ക് ആവശ്യമായി വന്നാല്‍ വിവിധ ഘട്ടങ്ങളിലായി പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനു സരിച്ചായിരിക്കും വാക്‌സിനേഷന്‍ സംഘടിപ്പിക്കുക എന്നും രൂപത പിആര്‍ഒ ഫാ. ജിന്റോ റ്റോം പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org