യു.പി.യിലെ ശിശുഭവന്‍ ഒഴിപ്പിച്ച നടപടി റദ്ദാക്കണം: കെ.സി.ബി.സി. പ്രോലൈഫ് സമിതി

Published on

ഉത്തര്‍പ്രദേശിലെ മീഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവന്‍ ഒഴിപ്പിച്ച നടപടിയെ കെ.സി.ബി.സി. പ്രോലൈഫ് സമിതി സംസ്ഥാനനേതൃത്വം അപലപിച്ചു.

കാലങ്ങളായി ആതുര ശുശ്രൂഷാ രംഗത്തും ശിശു പരിപാലന സംരക്ഷണ രംഗത്തും മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഇല്ലാതാക്കുന്ന നടപടികള്‍ സാമൂഹികനന്മയ്ക്കും ഭാരതീയ സംസ്‌ക്കാരത്തിനും യോജിച്ചതല്ലെന്നും ഒഴിപ്പിച്ച നടപടി റദ്ദാക്കേണ്ടതാണെന്നും സമിതിക്കു വേണ്ടി പ്രസിഡണ്ട് ജോണ്‍സണ്‍ ചൂരേപറമ്പിലും ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടനും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ലോകം അംഗീകരിച്ച മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളെ മത വിദ്ദ്വേഷത്തിനിടയാക്കും വിധം പ്രചരിപ്പിക്കുന്നതും മതേതര രാഷ്ട്രത്തിന് യോജിച്ചതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org