രണ്ടു സന്യാസ സഭകളുടെ സ്ഥാപകനായ അന്തരിച്ച കല്‍ക്കട്ട മുന്‍ ആര്‍ച്ചുബിഷപ്പും എസ്ഡിബി സഭാംഗവുമായ റൈറ്റ് റവ. ഡോ. ലൂക്കാസ് സിര്ക്കാരിന് അന്ത്യാഞ്ജലി. ഹൃദയാഘാതം മൂലമാണ് 84 കാരനായ ആര്‍ച്ചുബിഷപ് അന്തരിച്ചത്. കൃഷ്ണനഗര്‍ കത്തീഡ്രലില്‍ കബറടക്കി. 1936-ല്‍ ബംഗ്ലാദേശിലെ ബാരിസലില്‍ ജനിച്ച ഇദ്ദേഹം സലേഷ്യന്‍ സഭയ്ക്കു വേണ്ടി 1968 ഏപ്രില്‍ 20 നാണു വൈദികപട്ടമേറ്റത്. 1984 മുതല്‍ 2000 വരെ കൃഷ്ണനഗര്‍ ബിഷപ്പായി സേവനം ചെയ്തു. തുടര്‍ന്ന് കല്‍ക്കട്ട അതിരൂപതയുടെ പിന്തുടര്ച്ചവകാശമുള്ള മെത്രാനായി നിയമിതനായി. 2002 ല്‍ കല്‍ക്കട്ട ആര്‍ച്ചുബിഷപ്പായി. 2012 ല്‍ വിരമിച്ച ശേഷം കുറേക്കാലം വൈദികനായും സേവനം ചെയ്തു. അഡോറേഷന്‍ സിസ്റ്റേഴ്സ് ഓഫ് ദ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി, സാധന് ബ്രദേഴ്സ് എന്നീ സന്യാസ സഭകളുടെ സ്ഥാപകനാണ്.