ടൂറിസ്റ്റുകളോടല്ല, ജനങ്ങളോടാണ് സര്‍ക്കാരിന് പ്രതിബദ്ധത വേണ്ടത് – ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍

ടൂറിസ്റ്റുകളോടല്ല, ജനങ്ങളോടാണ് സര്‍ക്കാരിന് പ്രതിബദ്ധത വേണ്ടത് – ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍
Published on

ടൂറിസ്റ്റുകളോടല്ല, കേരളത്തിലെ ജനങ്ങളോടാണ് സര്‍ക്കാരിന് പ്രതിബദ്ധത വേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. മദ്യനയ അട്ടിമറി നീക്കത്തിനെതിരെ പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. മദ്യപിക്കാന്‍ വേണ്ടി ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരേണ്ടതില്ല. ടൂറിസത്തിന്‍റെ പേരില്‍ ഫോര്‍ സ്റ്റാര്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തെ എന്തു വില കൊടുത്തും ചെറുക്കും. ചടങ്ങില്‍ ബിഷപ് ഡോ. ജോസഫ് കാരിക്കാശ്ശേരി അദ്ധ്യക്ഷനായിരുന്നു. മേജര്‍ ആര്‍ച്ചബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യസന്ദേശം നല്‍കി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജേക്കബ് വെള്ള മരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, ആന്‍റണി ജേക്കബ് ചാവറ, ഫാ. തോമസ് തൈത്തോട്ടം, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, യോഹന്നാന്‍ ആന്‍റണി, രാജു വല്യാറ, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികളും കേരള മദ്യവിരുദ്ധ ഏകോപന സമിതി ഭാരവാഹികളും ഉപവാസ സമരത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org