
ദളിത് ക്രൈസ്തവര്‍ക്കും പൂര്‍ണ്ണമായ ദളിത് പദ വിയും അവകാശങ്ങളും നല്‍കണമെന്ന് തമിഴ്‌നാട് സംസ്ഥാന നിയമസഭ കേന്ദ്ര ഗവണ്‍മെന്റിനോട് ആ വശ്യപ്പെട്ടു. ഇതിനു മുന്‍കൈയെടുത്ത മുഖ്യമന്ത്രി എം കെ സ്റ്റാലിനോടു വിവിധ ക്രൈസ്തവനേതാ ക്കള്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് നിയമ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ആദിദ്രാവിഡര്‍ അനുഭവിച്ചു വരുന്ന ആനുകൂല്യങ്ങള്‍ അവര്‍ ക്രിസ് തുമതം സ്വീകരിച്ചതിന്റെ പേരില്‍ നിഷേധിക്കരു തെന്ന് സ്റ്റാലിന്‍ പ്രസ്താവിച്ചു. ആളുകള്‍ക്ക് അവര്‍ ക്കിഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ട്. ജാതിയുടെ പേരിലുള്ള വിവേചനം ഒരു സാമൂഹ്യ തിന്മയാണ്. ക്രിസ്തുമതം സ്വീകരിച്ച ദളിതര്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അയിത്തവും അനുഭവിക്കുന്നുണ്ട് - മുഖ്യമന്ത്രി സ്റ്റാലിന്‍ വിശദീ കരിച്ചു.
ദളിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബുദ്ധ, ഹിന്ദു, സിഖ് മതസ്ഥര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി ക്കൊണ്ട് 1950-ല്‍ പുറപ്പെടുവിച്ച് ഭരണഘടനാ ഉത്ത രവ് റദ്ദാക്കണമെന്ന് നിയമസഭാ സാമാജികര്‍ പറഞ്ഞു. ക്രൈസ്തവരും മുസ്‌ലീങ്ങളുമായ ദളിതര്‍ക്ക് ദളിത് പദവി നല്‍കണമെന്ന് കേന്ദ്ര ഗവണ്‍മെന്റുത ന്നെ നിയോഗിച്ച നിരവധി കമ്മീഷനുകള്‍ ശിപാര്‍ശ ചെയ്‌തെങ്കിലും കേന്ദ്ര ഗവണ്‍മെന്റ് അതു തിരസ്‌ക രിക്കുകയായിരുന്നു. ഇപ്പോള്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ഒരു കമ്മീഷന്‍ ഇതേ കാര്യം പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ ആന്ധ്രപ്രദേശ് നിയമസഭയും ദളിത് ക്രൈസ്തവര്‍ക്കനുകൂലമായ നിലപാട് ഔദ്യോഗിക മായി സ്വീകരിച്ചിരുന്നു. സംസ്ഥാന നിയമസഭകള്‍ ഇതിനായി രംഗത്തു വരുന്നത് ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മീഷനു ദളിത് ക്രൈസ്തവര്‍ക്കനുകൂലമായ നിലപാടെടുക്കാന്‍ പ്രചോദനമാകുമെന്നു കരുതപ്പെടുന്നു.