പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ സി.ബി സി.ഐ അനുശോചിച്ചു.

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ സി.ബി സി.ഐ അനുശോചിച്ചു.

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ കത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് അനുശോചനം രേഖപെടുത്തി. മുഖര്‍ജിയുടെ വേര്‍പാട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണു സൃഷ്ടിക്കുന്നതെന്ന് സി ബി സി ഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു
2018 ലെ സി.ബി.സി ഐ യുടെ ക്രിസ്മസ് ആഘോഷത്തില്‍ മുഖര്‍ജി പങ്കെടുത്ത കാര്യം കര്‍ദിനാള്‍ അനുസ്മരിച്ചു. അന്ന് ബൈബിള്‍ സംബന്ധിച്ച അദ്ദേഹത്തിന്റെ പാണ്ഡിത്യം പലരെയും വിസ്മയിപ്പിക്കുകയുണ്ടായി. ക്രൈസ്തവ സമുഹത്തിനും സഭാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ പിന്തുണയും പ്രോത്സാഹനവും എന്നും സ്മരിക്കപ്പെടുമെന്നും കര്‍ദിനാള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org