സ്വന്തം മതത്തിലും ഭാരതത്തിന്‍റെ തനിമയിലും അഭിമാനിക്കുക – സുപ്രിം കോടതി ചീഫ് ജസ്റ്റിസ്

ഭാരത പൗരന്മാര്‍ രാജ്യത്തിന്‍റെ തനിമയിലും സ്വന്തം മതത്തിലും സാമുദായിക പാരമ്പര്യത്തിലും അഭിമാനിക്കുന്നവരാകണമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജഗീഷ് സിംഗ് കെഹാര്‍ അനുസ്മരിപ്പിച്ചു. ഡല്‍ഹിയില്‍ സുപ്രിം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. എല്ലാവരും തങ്ങളുടെ മതത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നവരാകണം. അതാണ് നമ്മുടെ ഭരണഘടനയില്‍ വ്യക്തമാക്കുന്നതും – ചീഫ് ജസ്റ്റിസ് പറഞ്ഞു. താന്‍ സിക്കുമതാനുയായിയാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മതേതരമായ ഭരണഘടന ഉള്ളതുകൊണ്ടല്ല മതേതര ഭാരതമെന്ന വിവക്ഷയുള്ളതെന്നും ഭാരതത്തിന്‍റെ മതേതര പാരമ്പര്യമാണ് അതിന്‍റെ അടിസ്ഥാനമെന്നും സമ്മേളനത്തില്‍ പ്രസംഗിച്ച കേന്ദ്ര നിയമവകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഭാരതത്തില്‍ എല്ലാ മതങ്ങളും പരിരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org