തെലങ്കാന സെക്രട്ടേറിയറ്റില്‍ ക്രിസ്ത്യന്‍ പള്ളിക്കു ശിലയിട്ടു

തെലങ്കാന സെക്രട്ടേറിയറ്റില്‍ ക്രിസ്ത്യന്‍ പള്ളിക്കു ശിലയിട്ടു

തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളില്‍ ക്രിസ്ത്യന്‍ പള്ളി നിര്‍മ്മിക്കുന്നതിനു ശിലാസ്ഥാപനം നടത്തി. സി എസ് ഐ സഭയുടെ മേഡക് രൂപതാ ബിഷപ് എ സി സോളമനാണ് കര്‍മ്മം നിര്‍വഹിച്ചത്. എല്ലാ മതസമുദായങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് തെലങ്കാനയുടെ മതേതരഘടനയെ സംരക്ഷിക്കുന്നയാളാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവെന്നു ബിഷപ് സോളമന്‍ പ്രസ്താവിച്ചു. പുതിയ പള്ളിയ്ക്ക് ഒന്നര കോടി രൂപയും 500 ച.മീറ്റര്‍ സ്ഥലവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് സമുച്ചയത്തിന്റെയും നിര്‍മ്മാണം നടന്നു വരികയാണ്. പള്ളിനിര്‍മ്മാണത്തിനുള്ള മുഴുവന്‍ ചെലവും ഏറ്റെടുത്തതിനു സര്‍ക്കാരിനു ബിഷപ് നന്ദി പറഞ്ഞു.

Related Stories

No stories found.