സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ക്കെതിരെ നടപടി വേണം

Published on

സാമൂഹ്യ ജീവിതത്തില്‍ പാലിക്കേണ്ട സഭ്യതയുടെയും മര്യാദയുടെയും പരിധികള്‍ ലംഘിച്ചുകൊണ്ട് ക്രിസ്തീയ വിശ്വാസത്തെയും സന്യാസജീവിതത്തെയും സന്യാസിനികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന ദുഷ്പ്ര ചാരണങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കെസിബിസി. വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും നിയമപാലകരും തയ്യാറകണം. ഇക്കാര്യത്തില്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തുകയും നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും വേണം. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org