അയര്‍ലണ്ടിലെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ വാര്‍ഷികസമ്മേളനം ഡബ്ലിന്‍ സെന്റ് പാട്രിക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടത്തി.
എവേക് എന്ന പേരില്‍ നടത്തിയ കോണ്‍ഫ്രന്‍സില്‍ അയലണ്ടിലെ 16 നും 25 നും ഇടയില്‍ പ്രായമുള്ള എല്ലാ സീറോ മലബാര്‍ സഭാംഗങ്ങളും പങ്കെടുത്തു. യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത് സമ്മേളനത്തില്‍ ആദ്യന്തം സംബന്ധിച്ചു.
എസ് എം വൈ എം യൂറോപ്പ് യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ബിനോജ് മുളവരിക്കല്‍ ക്ലാസുകള്‍ നയിച്ചു. ഫാ. ജോസ് ഓലിയക്കാട്ടില്‍, ഫാ. ബൈജു കണ്ണമ്പിള്ളി, ഫാ. സെബാന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടിവേഷണല്‍ സ്പീക്കര്‍ ജോസഫ് അന്നംകുട്ടി ജോസ്,
ക്രിസ്ത്യന്‍ ഹിപ് ഹോപ് ആര്‍ട്ടിസ്റ്റ് പ്രോഡിഗൈല്‍, ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത്, സംഗീതസംവിധായകനായ അല്‍ഫോന്‍സ് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഹോസ്റ്റ് ഫാമിലി ഇനിഷ്യേറ്റീവ്, ടാലന്റ് ഷോക്കേസസ്, ടീംവര്‍ക്ക് ആന്റ് ലീഡര്‍ഷിപ് തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായിരുന്നു.