ഭാരതത്തിലെയും സഭയിലെയും സാമൂഹിക മാറ്റങ്ങളെക്കുറിച്ചു സെമിനാര്‍

Published on

ഭാരതത്തിലെയും കത്തോലിക്കാ സഭയിലെയും സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനശിബിരം ഭാരതത്തിലെ കത്തോലിക്കാ ചരിത്രകാരന്മാരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ബാംഗ്ലൂരില്‍ നടന്നു. പതിനേഴാം നൂറ്റാണ്ടുമുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വത്തിക്കാനിലെ ചരിത്ര വിജ്ഞാനത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയുടെയും ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തിന്‍റെയും പങ്കാളിത്തത്തോടെയാ ണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടത്.

മുംബൈ ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡന്‍റുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ ചരിത്ര വിജ്ഞാനത്തിനായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ പ്രസിഡന്‍റ് ബിഷപ് ബര്‍ണാഡ് ഓപ്രേം ആശംസകള്‍ നേര്‍ന്നു. സര്‍ക്കാര്‍ തലത്തിലും മറ്റു മേഖലകളി ലുമുള്ള ചരിത്രാധ്യാപകര്‍ അംഗങ്ങളായ അസോസിയേഷന്‍റെ സെമിനാറില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org