“സാലറി ചലഞ്ചു”മായി ഫരീദാബാദ് രൂപതാ വൈദികര്‍

Published on

കോവിഡ് 19 മഹാമാരിയുടെ മദ്ധ്യേ മാസംതോറുമുള്ള അലവന്‍സ് ത്യജിച്ചുകൊണ്ട് ഫരീദാബാദ് രൂപതയിലെ വൈദികര്‍. രൂപതയിലെ പല ഇടവകകളിലും മാസംതോറുമുള്ള വെള്ളം, ഇലക്ട്രിസിറ്റി, ജോലിക്കാരുടെ ശമ്പളം എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴാണ്, ഈ സാഹചര്യം അടുത്തറിയാവുന്ന വൈദികര്‍ ലോക്ഡൗണ്‍ കാലത്ത് ഒരു മാസത്തെ അലവന്‍സ് ത്യജിക്കുന്നത്. രൂപതാ വൈദികരുടെ ധീരമായ തീരുമാനം ശ്ലാഘനീയമാണെന്നും സഭാതലത്തിലുള്ള ഒരു സാലറി ചലഞ്ച് തന്നെയാണ് ഇതെന്നും രൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.

വൈദികരുടെ സാലറി ചലഞ്ചിനോടൊപ്പം, ഓരോ ഇടവകയും രൂപതയ്ക്ക് നല്‍കേണ്ട തിരട്ട് ഫീസില്‍ ഗണ്യമായ ഇളവ് പ്രഖ്യാപിക്കുകയാണെന്ന് ആര്‍ച്ചുബിഷപ് ഭരണികുളങ്ങര അറിയിച്ചു. ഞായറാഴ്ച പിരിവുകളും മറ്റും ഇല്ലാത്തതുകൊണ്ട് മിക്ക ഇടവകകളും അത്യാവശ്യ ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇടവകകള്‍ രൂപതാകേന്ദ്രത്തില്‍ ഏല്പിക്കേണ്ട തുകയുടെ 50% കുറവാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ച്ച്ബിഷപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org