
സീറോ മലബാര്‍ സഭയുടെ കീഴിലുള്ള വിവിധ കാര്യാലയങ്ങളുടെ സമ്മേളനം കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സഭയുടെ ദൈനംദിന കാര്യനിര്‍വാഹക സമിതിയാണ് കൂരിയയും അതിലെ വിവിധ കാര്യാലയങ്ങളെന്നും ഓരോ കാര്യാലയത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും മാര്‍ ആലഞ്ചേരി അനുസ്മരിപ്പിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അധ്യക്ഷനായിരുന്നു.