രാജസ്ഥാനിൽ പ്രാർഥനാ യോഗത്തിനു നേരെ ആക്രമണം

രാജസ്ഥാനിൽ പ്രാർഥനാ യോഗത്തിനു നേരെ ആക്രമണം
Published on

രാജസ്ഥാനിലെ ബൻസ്വാരാ ജില്ലയിൽ ഒരു കത്തോലിക്ക പ്രാർഥനാകൂട്ടായ്മയ്ക്കു നേരെ ആക്രമണം നടന്നു. കാളിഞ്ചരാ ഗ്രാമ ത്തിൽ നൊവേനയ്ക്കായി ഒത്തു കൂടിയിരുന്ന എഴുപതോളം പേരാണ് ആക്രമിക്കപ്പെട്ടത്. മതംമാറ്റത്തിനായിട്ടാണ് ഈ പ്രാർഥന നടത്തുന്ന തെന്നാരോപിച്ച് പന്ത്രണ്ടോളം പേരുള്ള സംഘം അതിക്രമിച്ചു കയറുകയായിരുന്നു.

ഹിന്ദു സേന എന്നു പേരു പറഞ്ഞ അക്രമികൾ അവിടെ ഗോഹത്യ നടക്കുന്നുണ്ടെന്നും ആരോപിച്ചു വെന്ന് വികാരി ഫാ. അരവിന്ദ് അംലിയാർ പറഞ്ഞു. വിശ്വാസികൾ ചെറുത്തു നിന്ന തിനെ തുടർന്ന് അക്രമികൾ രംഗം വിട്ടു. അവരുടെ ബൈക്കുകൾ സംഭവസ്ഥലത്തു നിന്നു കണ്ടുകിട്ടി. പിന്നീട് പൊലീസ് സ്ഥലത്തെത്തി.

പൊലീസ് പക്ഷഭേദപരമായാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നു വികാരി പറഞ്ഞു. വിശ്വാസികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മുൻ കോളേജ് പ്രിൻസിപ്പലുൾപ്പെടെ നാലു പേരെ കസ്റ്റഡിയിലെടുക്കാനാ യിരുന്നു പൊലീസിന്റെ ശ്രമം. പരാതി സ്വീകരിക്കാനും വിസമ്മതിച്ചു. പിന്നീട് പള്ളിയധികാരികൾ നിയമവ്യവസ്ഥകൾ ഉപയോഗപ്പെടുത്തി പരാതി എഴുതി നൽകുകയായിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org