
ഗോവയിലെ പശ്ചിമഘട്ടമേഖലയിലൂടെയുള്ള റെയില്‍പാതയില്‍ ഒരു ലൈന്‍ കൂടി നിര്‍മ്മിക്കാ നുള്ള നീക്കത്തിനെതിരായ പ്രക്ഷോഭത്തില്‍ ഗോവ അതിരൂപതയും അണിചേരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലവിലുള്ള സുപ്രീം കോടതി നിര്‍ദേശത്തിന്റെ ലംഘനമായിരിക്കും പാതനിര്‍മ്മാണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെന്നു ഗോവ അതിരൂപത പരിസ്ഥിതി കമ്മീഷന്‍ പ്രസ്താവിച്ചു. പുതിയ പാത പ്രദേശത്തെ കല്‍ക്കരി, ഇരുമ്പയിര്, ഉരുക്കു പോലെയുള്ള ചരക്കുകളുടെ നീക്കത്തെ സുഗമ മാക്കുമെന്നും ഗോവയുടെ വിനോദ സഞ്ചാര സാധ്യതകള്‍ മെച്ചപ്പെടുത്തുമെന്നുമാണു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ഗോവയിലെ മര്‍മ്മഗോവ തുറമുഖത്തെ കര്‍ണ്ണാടകവുമായും ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ളതാണ് നിര്‍ദ്ദിഷ്ട പാത. ഇതിന്റെ കര്‍ണ്ണാടകയിലൂടെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി ട്ടുണ്ട്. ഒരു നൂറ്റാണ്ടു മുമ്പു സ്ഥാപിതമായ പാതയ്ക്ക് അധികമായി ഒരു ലൈന്‍ നിര്‍മ്മിക്കാ നുള്ള ശ്രമങ്ങള്‍ 2011 ല്‍ തുടങ്ങിയതാണ്.
ഗോവന്‍ ജനതയുടെ ഭാഗത്തിനു നിന്നുള്ള ശക്തമായ ചെറുത്തുനില്‍പും കോടതി ഇടപെടലുകളും മൂലം പദ്ധതി വൈകുകയായിരുന്നു. പാതയുടെ വിപുലീകരണം വനനശീകരണത്തിനും ആളുകളുടെ താമസസൗകര്യങ്ങള്‍ നഷ്ടമാകുന്ന തിനും മലിനീകരണത്തിനും ഇടയാക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.
മര്‍മ്മഗോവ തുറമുഖം അദാനിയുടേതാണ്. കേന്ദ്രസര്‍ക്കാരുമായും പ്രധാനമന്ത്രിയുമായും അടുത്തബന്ധം പുലര്‍ത്തുന്ന അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് റെയില്‍പാതയുടെ വിപുലീകരണം നടത്തുന്നതെന്നും സംരക്ഷിത വനപ്രദേശത്തുകൂടെയും യു എന്‍ പൈതൃക പ്പട്ടികയിലുള്ള സ്ഥലത്തുകൂടെയും പാത നിര്‍മ്മി ക്കുന്നത് രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധ മാണെന്നും വിമര്‍ശകര്‍ പറയുന്നു.