റവ. ഡോ. തോമസ് മേല്‍വെട്ടത്ത് മതബോധന കമ്മീഷന്‍ സെക്രട്ടറി

സീറോ-മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറിയായി തലശേരി അതിരൂപത യിലെ റവ. ഡോ. തോമസ് മേല്‍വെട്ടത്ത് ചുമതലയേറ്റു. മുന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അങ്കമാലി ബസിലിക്ക ഫൊറോന വികാരിയായി സ്ഥലം മാറിയതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. 1992-ല്‍ വെദികനായി ഫാ. തോമസ് റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും മതബോധന ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷം എട്ട് വര്‍ഷത്തോളം തലശേരി അതിരൂപതയുടെ മതബോധനകേന്ദ്രം ഡയറക്ടറായി ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജിന്‍റെ ചെയര്‍മാനായി സേവനം ചെയ്തുവരികയായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org