പ്രോജക്ട് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു

പ്രോജക്ട് ഷെല്‍ട്ടര്‍ ഉദ്ഘാടനം ചെയ്തു
Published on

ബംഗളുരുവില്‍ ഫാ. ജോര്‍ജ് കണ്ണന്താനം സി എം എഫ് നേതൃത്വം നല്‍കുന്ന ഭവനനിര്‍മ്മാണപദ്ധതിയായ പ്രോജക്ട് ഷെല്‍ട്ടര്‍ മുന്‍ സുപ്രീം കോടതി ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്തു. ഫാ. കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ആയിരത്തിയഞ്ഞൂറാമതു വീടിന്റെ താക്കോല്‍ദാനം മാണ്ഡ്യ രൂപതാ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നിര്‍വഹിച്ചു.

തിരുപ്പട്ടത്തിന്റെ സദ്യ ഒഴിവാക്കി രണ്ടു വീടുകള്‍ നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് ഫാ. കണ്ണന്താനം ആരംഭിച്ച ഭവനനിര്‍മ്മാണയജ്ഞമാണ് ആയിരത്തഞ്ഞൂറു വീടുകളിലെത്തി നില്‍ക്കുന്നത്. ഫാ. കണ്ണന്താനത്തെ ബിഷപ് എടയന്ത്രത്ത് അനുമോദിച്ചു. ബംഗളുരുവിലെ കുഷ്ഠരോഗികള്‍ക്കുക വേണ്ടിയാണ് കുറെയേറെ വീടുകള്‍ ഫാ. കണ്ണന്താനം നിര്‍മ്മിച്ചത്. അവര്‍ക്കിടയില്‍ കാര്യമായ സേവനപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നീട്, തമിഴ്‌നാട് തീരത്തെ സുനാമി, വടക്കന്‍ കര്‍ണാടകയിലെ പ്രളയം, നേപ്പാളിലെ ഭൂകമ്പം, കേരളത്തിലെ പ്രളയം എന്നീ ദുരന്തങ്ങളില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ഭവനനിര്‍മ്മാണയത്‌നങ്ങളുമായി ഫാ. കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി.

ആയിരം പേരില്‍ നിന്ന് പ്രതിമാസം ആയിരം രൂപാ വീതം സംഭാവനയായി സ്വീകരിച്ച് മാസം തോറും വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന പ്രോജക്ട് ഷെല്‍ട്ടര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org