ഗോവയില്‍ സിമിത്തേരികളില്‍ പ്ലാസ്റ്റിക്ക് നിരോധിക്കാന്‍ നിര്‍ദ്ദേശം

ഗോവയിലെ കത്തോലിക്കാ സിമിത്തേരികളില്‍ പ്ലാസ്റ്റിക്കും അനുബന്ധ വസ്തുക്കളും ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ നിരുത്സാഹപ്പെടുത്തണമെന്ന് സഭയുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് സംസ്ഥാനത്തെ എല്ലാ വികാരിമാരോടും നിര്‍ദ്ദേശിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കിയാണ് ഈ തീരുമാനം. നവംബര്‍ 2 ന് സകലമരിച്ചവരുടെയും ഒര്‍മ്മയാചരണത്തിനു മുന്നോടിയായിട്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

സഭയില്‍ നിരവധി ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യമാണിതെന്നും മരിച്ചവരുടെ ഓര്‍മ്മദിനത്തില്‍ സിമിത്തേരികളില്‍ പ്ലാസ്റ്റിക്, തെര്‍മോകോള്‍, അലുമിനിയം ഫോയിലുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള അലങ്കാരങ്ങള്‍ പതിവാണെന്നും ഇവയെല്ലാം പരിസ്ഥിതിനാശം വരുത്തുന്നതാണെന്നും കാരിത്താസിന്‍റെ സര്‍ക്കുലറില്‍ പറയുന്നു. സിമിത്തേരികളിലെ അലങ്കാരങ്ങളില്‍ മാത്രമല്ല, ഇടവകയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലുംനിന്ന് പ്ലാസ്റ്റിക്കും അനുബന്ധ വസ്തുക്കളും അകറ്റി നിര്‍ത്തണമെന്നാണ് കാരിത്താസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org