പൗരോഹിത്യത്തിന്റെ സുവര്‍ണ, രജത ജൂബിലി ആഘോഷിക്കു ന്ന സീറോ മലബാര്‍ സഭയിലെ വൈദികരുടെ സംഗമം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തി. സഭയുടെ ക്ലര്‍ജി സിനഡല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനം കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് മെമ്പര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, തൃശൂര്‍ സഹായമെത്രാനും ജൂബിലേറിയനുമായ മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, കമ്മീഷന് സെക്രട്ടറി ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, സിസ്റ്റര്‍ ജീവ മരിയ എന്നിവര്‍ പ്രസംഗിച്ചു.