ഓര്‍ത്തഡോക്സ് – യാക്കോബായ സഭാപ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം – സഭാ മേലധ്യക്ഷന്മാര്‍

ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ച നടത്തണമെന്ന് വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാര്‍. ചര്‍ച്ചയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്നു ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുടെ തലവന്മാര്‍ക്കയച്ച കത്തില്‍ സഭാശ്രേഷ്ഠര്‍ വ്യക്തമാക്കി. കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ് സൂസപാക്യം, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സിഎസ്ഐ സഭയുടെ മോഡറേറ്റര്‍ ബിഷപ് തോമസ് കെ ഉമ്മന്‍ എന്നിവരാണ് കത്തെഴുതിയിട്ടുള്ളത്. തിരുവനനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ്സ് ഹൗസില്‍ യോഗം ചേര്‍ന്നാണ് സഭാ നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. സഭൈക്യരംഗത്ത് നിലനില്‍ക്കുന്ന ബന്ധങ്ങളും അനുരഞ്ജനവും നഷ്ടപ്പെടാതെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതും മതൃദേഹസംസ്കാരം നടത്തുന്നതുമായ വിഷയങ്ങളുടെ പേരില്‍ സഭയിലുണ്ടായ പ്രതിസന്ധി വേദനിപ്പിക്കുന്നതായും കത്തില്‍ പറയുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org