ഒഡിഷയിലെ ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍: പൊലീസിലുള്ളത് 60 ലേറെ പരാതികള്‍

ഒഡിഷയിലെ ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍: പൊലീസിലുള്ളത് 60 ലേറെ പരാതികള്‍
Published on

ഒഡിഷയില്‍ സംഘടിതമായി നടന്നു വരുന്ന ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ക്കെതിരെ ഇതിനകം അറുപതിലേറെ വിവിധ പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ടെന്ന് പ്രൊട്ടസ്റ്റന്റ് ബിഷപ്പായ പല്ലബ് ലിമാ പറഞ്ഞു. ഏറ്റവുമൊടുവില്‍ കോരാപട് ജില്ലയില്‍ നടന്ന അക്രമത്തില്‍ 7 പേരെ പൊലീസ് പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന അറുപതോളം ആദിവാസി ക്രൈസ്തവര്‍ ഒരു രാത്രി മുഴുവന്‍ കാട്ടില്‍ ഒളിച്ചു കഴിയേണ്ടി വന്നു. അക്രമത്തെ തുടര്‍ന്നു വീടു വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു അവര്‍. ഈ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുമ്പിലെത്തിക്കാന്‍ പൊലീസ് തയ്യാറായതില്‍ സന്തോഷമുണ്ടെന്നു ബിഷപ് ലിമാ പറഞ്ഞു.

തങ്ങളുടെ കുടിലുകളില്‍ ഉറങ്ങാനൊരുങ്ങ വേയാണ് അക്രമികള്‍ എത്തിയതെന്നു ഇരകളായവര്‍ക്കു സഹായങ്ങള്‍ എത്തിച്ചുകൊണ്ടിരിക്കുന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ ബിഹിത് ലിമാ അറിയിച്ചു. ക്രൈസ്തവിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറല്ലെ ങ്കില്‍ ഗ്രാമം വിട്ടുപോകണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്.

വിസമ്മതിച്ചതോടെ അക്രമി സംഘം കുടിലുകള്‍ തകര്‍ക്കുകയും ക്രൈസ്ത വര്‍ ഉടുത്തവസ്ത്രങ്ങള്‍ മാത്രമായി കാടുകളി ലേക്ക് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഒരു രാത്രി കാട്ടില്‍ കഴിഞ്ഞശേഷമാണ് അവര്‍ക്കു ബന്ധുക്കളുടെ വീടുകളിലേക്കു മടങ്ങാന്‍ സാധിച്ചത്. പക്ഷേ ഈ വിഷയത്തില്‍ പൊലീസ് പെട്ടെന്നു തന്നെ ഇടപെട്ടതായി ബിഷപ് ലിമാ പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് ബി ജെ പി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതു മുതല്‍ ക്രൈസ്തവര്‍ ക്കെതിരായ അക്രമങ്ങള്‍ ഒഡിഷയില്‍ വര്‍ധിച്ചിരി ക്കുകയാണ്. കര്‍ക്കശമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നു സഭാനേതാക്കള്‍ പരാതിപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org