
ഒഡിഷയില്‍ കാന്ധമാല്‍ ജില്ലയിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥകേന്ദ്രമായ പാര്‍ത്ഥാമഹ ദേവാലയത്തില്‍ പരി. മാതാ വിന്റെ തിരുനാളിന് അര ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു. 55 വൈദികരും ചടങ്ങുകളില്‍ സംബന്ധിക്കാനെത്തി. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വര്‍ഷവും ഇവിടെ ആഘോഷം ഇല്ലായിരുന്നു. 1994-ല്‍ കോമളാദേവി എന്ന സ്ത്രീ തനിക്കു പരി. മാതാവിന്റെ ദര്‍ശനമുണ്ടായെന്നു പറഞ്ഞതോടെയാണ് ഈ പ്രദേശത്തു ദേവാലയമുയര്‍ന്നതും തീര്‍ത്ഥകേന്ദ്രമായി മാറിയ തും. കോമളാദേവി 2020-ല്‍ മരണമടഞ്ഞു.
ഈ വര്‍ഷം റഷ്യ-ഉക്രെയിന്‍ സമാധാനത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നതായി തീര്‍ത്ഥകേന്ദ്രത്തിന്റെ വികസന സമിതി അംഗമായ സരാജ് നായക് പറഞ്ഞു. 2008-ലെ കാന്ധമാല്‍ ക്രൈസ്തവവിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ട 36 കത്തോലിക്കാ വി ശ്വാസികളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനു വേണ്ടിയും പ്രാര്‍ത്ഥനകളുണ്ടായിരുന്നു.
കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ കീഴിലാണ് ഈ പ്രദേശം. കാന്ധമാല്‍ ഉള്‍പ്പെടെ 9 റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് കട്ട ക്ക്-ഭുവനേശ്വര്‍ അതിരൂപത. 39 ഇടവകകളിലായി 70,000 കത്തോലി ക്കരുണ്ട്. ഇതില്‍ 26 ഇടവകകളും അമ്പതിനായിരത്തോളം വിശ്വാസി കളും കാന്ധമാല്‍ ജില്ലയിലാണ്. ധാരാളം ദൈവവിളികളും ഇപ്പോള്‍ കാന്ധമാല്‍ ജില്ലയില്‍ നിന്നുണ്ട്.