ഒഡിഷ മുഖ്യമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഒഡിഷ മുഖ്യമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് റോമില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. മാര്‍പാപ്പയെ സന്ദര്‍ശിക്കാനായതില്‍ അതീവ സന്തോഷമുണ്ടെന്നും പാപ്പായ്ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിച്ചുവെന്നും പട്‌നായിക് പ്രസ്താവിച്ചു. മാര്‍പാപ്പയ്ക്ക് അദ്ദേഹം ഒരു 'പട്ടചിത്ര' സമ്മാനിച്ചു. ഒഡിഷയുടെ കരകൗശലവൈദഗ്ദ്ധ്യം പ്രകാശിപ്പിക്കുന്ന 'ജീവന്റെ വൃക്ഷത്തിന്റെ' പെയിന്റിംഗ് ആണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പുരോഹിതരും സന്യാസിനിമാരും ഒഡിഷ മുഖ്യമന്ത്രിയ്ക്ക് ആശംസകള്‍ നേര്‍ന്നു. ലോക ഭക്ഷ്യപരിപാടിയുടെ റോമിലുള്ള ആസ്ഥാനം സന്ദര്‍ശിക്കാനായിരുന്നു പട്‌നായിക്കിന്റെ യാത്ര.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org