മൈസൂര്‍ മെത്രാന്റെ രാജി സ്വീകരിച്ചു, നാല് രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍

മൈസൂര്‍ മെത്രാന്റെ രാജി സ്വീകരിച്ചു, നാല് രൂപതകള്‍ക്ക് പുതിയ മെത്രാന്മാര്‍
Published on

വിവാദപുരുഷന്‍ ആയിരുന്ന കര്‍ണ്ണാടകയിലെ മൈസൂര്‍ രൂപതയുടെ ബിഷപ്പ് കന്നകദാസ് ആന്റണി വില്യം സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെയും കുംഭകോണം ബിഷപ്പ് ആന്റണി സ്വാമി ഫ്രാന്‍സിസ്, ജബല്‍പൂര്‍ ബിഷപ്പ് ജെറാള്‍ഡ് അല്‍മെയ്ഡ എന്നിവരുടെയും രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. മൈസൂര്‍ മെത്രാന്‍ സ്ഥാനമൊഴിയണമെന്ന് വൈദികരും ജനങ്ങളും കുറെ നാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നു.

തമിഴ്‌നാട്ടിലെ കുഴിത്തുറ രൂപതയുടെ മെത്രാനായി ഫാ. ആല്‍ബര്‍ട്ട് ജോര്‍ജ് അലക്‌സാണ്ടര്‍ അനുസ്ദാസ,് കുംഭകോണം രൂപതയുടെ മെത്രാനായി ഫാ. ജീവാനന്ദം അമലനാഥന്‍, ജബല്‍പൂര്‍ രൂപതയുടെ മെത്രാനായി ഫാ. ഭാസ്‌കര്‍ ജേസുരാജ് എന്നിവരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org