സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

Published on

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രൈസ്തവ മതനേതൃത്വവുമായി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം പരിഹരിക്കാനാവശ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ വിജയത്തിനായി ക്രൈസ്തവ സഭകളുടെ പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മന്തി കെ.ടി. ജലീല്‍, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി കെ. ഷാജഹാന്‍, തൃശൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം മേജര്‍ അതിരൂപത സഹായമെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, ആര്‍ച്ചുബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, മാര്‍ത്തോമ്മ സഭ എപ്പിസ്കോപ്പ ജോസഫ് മാര്‍ ബാര്‍ണബാസ്, മലങ്കര ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്ത ഡോ. സക്കറിയ മാര്‍ അപ്രേം, സി.എസ്.ഐ. ബിഷപ് ധര്‍മ്മരാജ് റസാലം, വികാരി ജനറാള്‍മാരായ ഫാ. ഫിലിപ്പ് വടക്കേകളം, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോണ്‍. യൂജിന്‍ എച്ച്. പെരേര തുടങ്ങിയവര്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org