ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ്: കേരളം സെമിഫൈനലിൽ

National Partially Sighted Football Championship: Kerala in the semifinals
Published on

ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (IBFF) സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ പാർഷ്യലി സൈറ്റഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിഫൈനലിൽ പ്രവേശിച്ചു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് (6–0) പരാജയപ്പെടുത്തിയ കേരളം, രണ്ടാം മത്സരത്തിൽ ആതിഥേയരായ മധ്യപ്രദേശിനെ എതിരില്ലാത്ത പത്ത് ഗോളുകൾക്ക് (10–0) തകർത്തു.

ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഹരിയാനയെ 5–0നും ഗുജറാത്തിനെ 7–0നും പരാജയപ്പെടുത്തിയ കേരളം, കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ചത്. നാല് മത്സരങ്ങളിലായി 28 ഗോളുകൾ നേടിയ കേരളം ഒരു ഗോൾ പോലും വഴങ്ങിയില്ല.

നാളെ നടക്കുന്ന ആദ്യ സെമിഫൈനലിൽ കേരളം ഉത്തരാഖണ്ഡിനെ നേരിടും.

കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യന്മാരായ കേരളം ഇത്തവണയും കിരീടം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്. മികച്ച ഒത്തിണക്കത്തോടെയും ആക്രമണ മികവോടെയും കളിക്കുന്ന കേരള പാർഷ്യലി സൈറ്റഡ് ടീം, തുടർന്നുള്ള മത്സരങ്ങളിലും വിജയം നേടി ദേശീയ കിരീടം വീണ്ടും കേരളത്തിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

logo
Sathyadeepam Online
www.sathyadeepam.org