നിയമം നിയമത്തിന്‍റെ വഴി സ്വീകരിക്കട്ടെ: സിബിസിഐ

Published on

ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങട്ടെയെന്ന് അഖിലേന്ത്യാ മെത്രാന്‍ സമിതി. ഈ വിഷയത്തില്‍ സിബിസിഐയുടെ മൗനം ആരുടെയും പക്ഷം ചേരുന്നതിനല്ലെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യം സംബന്ധിച്ചു സിബിസിഐക്കു മുന്‍ നിലപാടു തന്നെയാണുള്ളത്. മെത്രാന്മാരില്‍ സിബിസിഐക്ക് പ്രത്യേക അധികാരമൊന്നുമില്ല. മാത്രമല്ല പൊലീസ് അന്വേഷണം നടക്കുകയുമാണ്. നിയമം നിയമത്തിന്‍റെ വഴി സ്വീകരിക്കട്ടെ. സഭാ നടപടികള്‍ ഉണ്ടാകാത്തത് പൊലീസ് അന്വേഷണം നടക്കുന്നതുകൊണ്ടാണ്. വിഷയത്തില്‍ അന്വേഷണം നടത്തി പൊലീസ് കൃത്യമായി റിപ്പോര്‍ട്ടു നല്‍കിക്കഴിഞ്ഞാല്‍ സഭ വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് ബിഷപ് തിയോഡര്‍ മസ്കരിനാസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org