വിശ്വാസ പരിശീലനത്തിന്റെ പുതിയ ആപ്തവാക്യം അടങ്ങിയ ലോഗൊ പ്രകാശനം ചെയ്ത് ഫരിദാബാദ് രൂപത

വിശ്വാസ പരിശീലനത്തിന്റെ പുതിയ ആപ്തവാക്യം അടങ്ങിയ ലോഗൊ പ്രകാശനം ചെയ്ത്  ഫരിദാബാദ് രൂപത
Published on

ഫരിദാബാദ് രൂപതയിൽ 2021-22 വിശ്വാസ പരിശീലന അദ്ധ്യായന വർഷം ആരംഭം കുറിച്ച പശ്ചാത്തലത്തിൽവിശ്വാസ പരിശീലനത്തിന്റെ പുതിയ ആപ്തവാക്യം അടങ്ങിയ ലോഗൊ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രകാശനം ചെയ്തു. 'സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പകർന്ന് നൽകുക' എന്നതാണ് പുതിയ അദ്ധ്യയന വർഷത്തിന്റെ ആപ്ത വാക്യം.

കരോൾബാഗിലുള്ള രൂപത കാര്യാലയത്തിൽ വച്ചാണ് ലോഗൊ പ്രകാശനം നടന്നത്.

രൂപത ക്യാറ്റികിസം ഡയറക്ടർ ഫാദർ ബാബു ആനിത്താനം, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജോമോൻ കപ്പലുമാക്കൽ, ക്യാറ്റകിസം ഡിപ്പാർട്ട്മെന്റിലെ മറ്റ് ഭാരവാഹികളും ലോഗൊ പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു.

നവ മാധ്യമങ്ങളുടെ ഉപയോഗം ജീവിതത്തിന്റെ വിവിധ മേഖലകളിൽ അനിവാര്യമായി മാറിയ ഈ കാലഘട്ടത്തിൽ ഇവയെ പക്വതയോടു കൂടി കൈകാര്യം ചെയ്യുന്നതിൽ കുട്ടികൾ ഉൾപടെ എല്ലാവരും പ്രാവിണ്യം നേടണമെന്ന് ആർച്ച്ബിഷപ്പ് ലോഗൊ പ്രകാശന വേളയിൽ പറഞ്ഞു.

അസത്യം പ്രചരിപ്പിക്കുന്നതും സത്യം വളചൊടിക്കുന്നതും നവ മാധ്യമ ശൈലിയായി മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ നവ മാധ്യമങ്ങളിലൂടെ ക്രിസ്തു എന്ന സത്യത്തെ പകർന്നു കൊടുക്കുക എന്നത് വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികളുടെയും വിശ്വാസ ജീവിതം നയിക്കുന്ന എല്ലാ വരുടെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും സ്വാധീനവും വർദ്ധിച്ച ഈ സാഹചര്യത്തിൽ 'സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ പകർന്ന് നൽകുക' എന്ന ആപ്തവാക്യം പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികൾക്ക് നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഓൺലൈനായിട്ടായിരിക്കും ക്യാറ്റകിസം നടക്കുക എന്നും അടുത്ത ആഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും രൂപതയുടെ എല്ലാ ഇടവകകളിലും ഓൺലൈൻ ക്യാറ്റകിസം ഉണ്ടായിരിക്കുമെന്നും ക്യാറ്റികിസം ഡയറക്ടർ ഫാദർ ബാബു ആനിത്താനം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org