മാനുഷിക പ്രശ്നങ്ങളില്‍ ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണം

മാനുഷിക പ്രശ്നങ്ങളില്‍ ക്രൈസ്തവ ദൈവശാസ്ത്രത്തിന്‍റെ ഇടപെടലുകള്‍ ഉണ്ടാകണം

കേരളത്തിലെ ബഹുസ്വര സമൂഹത്തിലെ മാനുഷിക പ്രശ്നങ്ങളില്‍ ക്രിസ്തീയ ദൈവശാസ്ത്രത്തിന്‍റെ ഇടപെടലും സ്വാധീനവും വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി കേരള തിയോളജിക്കല്‍ അസ്സോസിയേഷന്‍റെ മൂന്നാമത് പൊതുസമ്മേളന വും സെമിനാറും പിഒസിയില്‍ സമാപിച്ചു. ദൈവവ ചനം അതെഴുതപ്പെട്ട ചരിത്രത്തില്‍നിന്ന് വിഭജിക്കാ തെ വ്യാഖ്യാനിക്കേണ്ടതിനെപ്പറ്റി ഡോ. ജയിംസ് ആനാപറമ്പിലും വിശ്വാസസത്യങ്ങളെ ക്രിയാത്മകവും വിമര്‍ശനാത്മകവുമായി വിലയിരുത്തി ദൈവശാസ്ത്രജ്ഞന്മാര്‍ സമൂഹത്തില്‍ ഇടം കണ്ടെത്തേണ്ടതിനെപ്പറ്റി ഡോ. മാര്‍ട്ടിന്‍ കല്ലുങ്കലും പ്രസംഗിച്ചു. ദൈവശാസ്ത്രത്തില്‍ സംശയത്തിനു സ്ഥാനമുണ്ടായാലേ തനിമയുള്ള അന്വേഷണമുണ്ടാകൂ എന്നായിരുന്നു ഡോ. സൂരജ് പിട്ടാപ്പിള്ളിയുടെ പ്രമേയം. കടലോരമേഖലയിലെ സ്ത്രീകള്‍ക്ക് നഷ്ടമാകുന്ന സ്വത്വബോധം തിരിച്ചുനല്കാന്‍ ദൈവശാസ്ത്രജ്ഞര്‍ ക്ക് കഴിയുമോ എന്ന് ഡോ. കൊയ്ലോ ചോദിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്ര ബോധനമായ "സ്നേഹത്തിന്‍റെ ആനന്ദം" പ്രായോഗികമായി എങ്ങനെ കേരള പശ്ചാത്തലത്തില്‍ നടപ്പിലാക്കാം എന്നായിരുന്നു രണ്ടാമത്തെ സെഷന്‍ ചര്‍ച്ച ചെയ്തത്. ഡോ. ലോറന്‍സ് കുലാസും ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളിയും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്ന ദൈവശാസ്ത്രജ്ഞരായ ഡോ. ജോണ്‍ ബര്‍ക്കുമന്‍സ് ഒ.ഐ.സി., ഡോ. ജസ്റ്റിന്‍ പനക്കല്‍ ഒ.സി.ഡി., ഡോ. സിറിയക് കണിച്ചായി സി.എം.ഐ. എന്നിവരെ ആദരിച്ചു. തൃശൂര്‍ അതിരൂപതാ നിയുക്ത സഹായമെത്രാന്‍ ഡോ. ടോണി നീലങ്കാവില്‍ അധ്യക്ഷനായിരുന്നു. ജനങ്ങളുടെ ശബ്ദവും വേദനകളും ഹയരാര്‍ക്കിയിലേക്ക് എത്തിക്കുന്ന പാലമായി വര്‍ത്തിക്കാന്‍ ദൈവശാസ്ത്രജ്ഞര്‍ ക്കു കഴിയണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. 130- ലധികം പേര്‍ പങ്കെടുത്തു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org