
മദര്‍ തെരേസായുടെ ജന്മസ്ഥലത്തു നിന്നുള്ള പ്രതിനിധി സംഘം കൊല്‍ക്കത്ത സന്ദര്‍ശിക്കുകയും കബറിടത്തിലെത്തി പ്രാര്‍ ത്ഥന നടത്തുകയും ചെയ്തു. വടക്കന്‍ മാസിഡോണിയയിലെ സ്‌കോപിയെയില്‍ നിന്നെത്തിയ സംഘം കൊല്‍ക്കത്ത ആര്‍ച്ചു ബിഷപ് തോമസ് ഡിസൂസയുമായും കൂടിക്കാഴ്ച നടത്തി. മാസി ഡോണിയ വിദേശകാര്യമന്ത്രി ബുജാര്‍ ഒസ്മാനി ആയിരുന്നു സംഘത്തലവന്‍. മാസിഡോണിയയുടെ ഇന്ത്യന്‍ അംബാസിഡറും സംഘത്തിനൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ കൊല്‍ക്കത്ത ആര്‍ച്ചുബിഷപ് സന്തോഷം പ്രകടിപ്പിക്കുകയും സംഘാംഗങ്ങള്‍ക്കു കൃതജ്ഞതയേകുകയും ചെയ്തു.
ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പിക്കു ന്ന രാജ്യമാണ് ഉത്തര മാസിഡോണിയ എന്നു വിദേശകാര്യമന്ത്രി പറഞ്ഞു. പ. ബംഗാള്‍ ഭരണാധികാരികളുമായും സംഘം ചര്‍ച്ചകള്‍ നടത്തി.