വിശുദ്ധ മദര്‍ തെരേസ കല്‍ക്കട്ടയുടെ സഹമധ്യസ്ഥ

വിശുദ്ധ മദര്‍ തെരേസ കല്‍ക്കട്ടയുടെ സഹമധ്യസ്ഥ

വി. മദര്‍ തെരേസയെ കല്‍ക്കട്ട അതിരൂപതയുടെ സഹമധ്യസ്ഥയായി പ്രഖ്യാപിച്ചു. മദര്‍ തെരേസയുടെ നാമകരണത്തിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായത്. കത്തോലിക്കാ സഭയിലെ എല്ലാ രൂപതകള്‍ക്കും ഒരു സ്വര്‍ഗീയ മധ്യസ്ഥന്‍ ഉണ്ടായിരിക്കും. പതിനാറാം നൂറ്റാണ്ടിലെ വി. ഫ്രാന്‍സിസ് സേവ്യറാണ് കല്‍ക്കട്ട അതിരൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥന്‍. കല്‍ക്കട്ടയില്‍ ജീവിച്ചു മരിച്ച വി. മദര്‍ തെരേസയോടുള്ള ആദരസൂചകമായിട്ടാണ് മദറിനെ അതിരൂപതയുടെ സഹമധ്യസ്ഥയായി പ്രഖ്യാപിക്കുന്നതെന്ന് അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ഡാബ്രെ പറഞ്ഞു. മദറിന്‍റെ സ്വര്‍ഗീയ മാധ്യസ്ഥ്യം തങ്ങള്‍ക്ക് ആവശ്യമാണെന്നും അതുകൊണ്ടു തന്നെ മദറിനെ തങ്ങള്‍ സഹമധ്യസ്ഥയായി അവരോധിക്കുകയാണെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു. കല്‍ക്കട്ട കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് തോമസ് ഡാബ്രെയുടെ മുഖ്യകാര്‍മ്മിത്വത്തില്‍ നടന്ന വി. ബലിയിലും പ്രഖ്യാപന ചടങ്ങിലും മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയടക്കം നിരവധി സന്യസ്തരും വൈദികരും അല്മായരും സംബന്ധിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org