മദര്‍ തെരേസായുടെ സന്യാസസമൂഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ഇരുപതിനായിരത്തിലേറെ രോഗികള്‍ ദുരിതത്തിലേക്ക്

മദര്‍ തെരേസായുടെ സന്യാസസമൂഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു, ഇരുപതിനായിരത്തിലേറെ രോഗികള്‍ ദുരിതത്തിലേക്ക്

മദര്‍ തെരേസാ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിന്റെ അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു. ബാങ്കിലുള്ള പണത്തിനു പുറമെ കൈവശമുള്ള പണം പോലും കൈകാര്യം ചെയ്യുന്നതിനു ഇതോടെ തടസ്സമുണ്ടാകുമെന്നാണ് വിവരം. ഇത് ഇവരുടെ വിവിധ അഗതിമന്ദിരങ്ങളില്‍ കഴിയുന്ന ഇരുപത്തിരണ്ടായിരത്തിലേറെ രോഗികളുടെയും അനാഥശിശുക്കളുടെയും ജീവിതം ദുരിതത്തിലാക്കും.

മദര്‍ തെരേസായുടെ സന്യാസസമൂഹത്തിനു സിസ്റ്റര്‍മാരുടെയും ബ്രദര്‍മാരുടെയും രണ്ടു വിഭാഗങ്ങളുണ്ട്. വിദേശധനസഹായം സ്വീകരിക്കുന്നതിനു സൗകര്യമുള്ള ഒരു അക്കൗണ്ട് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതു മരവിപ്പിച്ചതോടെ പണം എടുക്കുന്നതിനും ചിലവാക്കുന്നതിനുമുള്ള വഴികളെല്ലാമടഞ്ഞു. സന്യാസസമൂഹത്തിന്റെ അസി. ജനറലാണ് ഈ വിവരം സന്യാസസമൂഹാംഗങ്ങളെ അറിയിച്ചത്. പിന്നീട്, ബ്രദര്‍മാരുടെ സമൂഹത്തിന്റെ ജനറല്‍ ബ്രദര്‍ പോള്‍ ഈറ്റണ്‍ ഇതു സ്ഥിരീകരിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ മൂലം അനാഥാലയങ്ങളുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ദുഷ്‌കരമായി കഴിഞ്ഞിരുന്നു.

ഈ ഘട്ടത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഗതിമന്ദിരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ സമീപത്തുള്ള സഭാസമൂഹങ്ങള്‍ തയ്യാറാകണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org