മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് കല്‍പിത സര്‍വകലാശാല

മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് കല്‍പിത സര്‍വകലാശാല
Published on: 

മംഗലാപുരത്തെ പ്രസിദ്ധമായ സെന്റ് അലോഷ്യസ് കോളജിനു യു ജി സി, ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പദവി നല്‍കി. 1880 ല്‍ ഈശോസഭാ വൈദീകര്‍ സ്ഥാപിച്ച കോളജ് ദക്ഷിണേന്ത്യയിലെ ചരിത്രപ്രധാനമായ കലാലയങ്ങളിലൊന്നാണ്. കേരളത്തിലെ സഭാനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്കു സെന്റ് അലോഷ്യസ് ജന്മം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസപ്രേഷിതരംഗത്തു കൂടുതല്‍ മികവാര്‍ജിക്കാന്‍ പുതിയ അംഗീകാരം അവസരം നല്‍കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ ഫാ. മെല്‍വിന്‍ പിന്റോ എസ് ജെ പ്രതികരിച്ചു. 2007 ല്‍ കോളജിനു ഓട്ടോണമസ് പദവി ലഭിച്ചിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org