കോവിഡ് പ്രതിരോധം: സാമൂഹ്യസേവന വിഭാഗങ്ങളുടെ പ്രവര്‍ത്തനം മഹത്തരം – മാര്‍ പുളിക്കല്‍

Published on

കോവിഡ് മഹാമാരിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടു പൂര്‍ണമായും സഹകരിച്ചു സജീവമായി പ്രവര്‍ത്തിച്ച എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന വിഭാാഗങ്ങളെ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അഭിനന്ദിച്ചു. തുടര്‍ന്നും കോവിഡ് അതിജീവനത്തിനായി ഏറ്റവും കാര്യക്ഷമമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ എല്ലാ സാമൂഹ്യസേവന വിഭാഗങ്ങളും സജ്ജമാകണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. ക്രിസ്തുവിനു പാവങ്ങളോടും പതിതരോടുമുണ്ടായിരുന്ന മനോഭാവം ജാതിമതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കുവയ്ക്കുന്ന ദൗത്യമാണ് സഭയുടെ സാമൂഹ്യശുശ്രൂഷയെന്നും നീതിക്കും സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള കെസിബിസി കമ്മീഷന്‍ ചെയര്‍മാനായ മാര്‍ ജോസ് പുളിക്കല്‍ വിശദീകരിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാരുമായി കാരിത്താസ് ഇന്ത്യ ഡയറക്ടര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കാരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, അസി. ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, കോരള സോഷ്യല്‍ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ജോ. ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെയും സാമൂഹ്യസേവന വിഭാഗങ്ങളുടെ ഡയറക്ടര്‍മാര്‍ പങ്കെടുത്തു

logo
Sathyadeepam Online
www.sathyadeepam.org