മാര്‍ ജോസഫ് പവ്വത്തിലിന്‍റെ നവതിയില്‍ തപാല്‍ സ്റ്റാമ്പ്

മാര്‍ ജോസഫ് പവ്വത്തിലിന്‍റെ നവതിയില്‍ തപാല്‍ സ്റ്റാമ്പ്
Published on

ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ നവതി ആഘോഷത്തോടനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള തപാല്‍ സ്റ്റാമ്പ് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ തപാല്‍ സ്റ്റാമ്പിന്‍റെ പ്രകാശനം നിര്‍വഹിക്കും. നവതിയാഘോഷ സമ്മേളനം ഫെബ്രുവരി ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ നടക്കും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആല ഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അനുഗ്രഹപ്രഭാഷണം നടത്തും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ത്തോമ്മാ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുടങ്ങിയവര്‍ പ്രസംഗിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org